40 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബിജെപി-എൻഡിഎ മുന്നേറ്റം; പ്രവർത്തകർക്ക് നന്ദി ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് ലഭിച്ച മികച്ച സ്വീകാര്യതയിൽ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് അദ്ദേഹം കുറിച്ചു. നാല് പതിറ്റാണ്ടോളം ഇടതുപക്ഷം ചെങ്കോട്ടയായി കാത്തുസൂക്ഷിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഇത്തവണ കനത്ത തേരോട്ടമാണ് നടത്തിയത്. എൽഡിഎഫിനേയും യുഡിഎഫിനേയും ഏറെ പിന്നിലാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എൻഡിഎ […]Read More
Tags :thiruvananthapuram
എൻഡിഎയുടെ ചരിത്രവിജയം: തലസ്ഥാനത്ത് ബിജെപി ഭരണത്തിലേക്ക്, മേയർ തിരഞ്ഞെടുപ്പ് നിർണായകം തിരുവനന്തപുരം: “മാറാത്തത് മാറും” എന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ, തിരുവനന്തപുരം കോർപറേഷനിൽ ചരിത്രപരമായ മുന്നേറ്റം നടത്തി. ആകെയുള്ള 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയ എൻഡിഎ, നാല് പതിറ്റാണ്ടിലേറെക്കാലം എൽഡിഎഫ് കോട്ടയായിരുന്ന തലസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എൽഡിഎഫ് 29 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, അധികാരം പിടിക്കാൻ 51 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യയിലേക്കെത്താൻ ബിജെപിക്ക് ഒരു സീറ്റ് മാത്രം മതി. ആർ. ശ്രീലേഖയുടെ […]Read More
രാഷ്‌ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം; നഗരം കനത്ത സുരക്ഷയിൽ
തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ ഇന്നും (ഡിസംബർ 3) നാളെയും (ഡിസംബർ 4) കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 54-ാമത് നാവിക ദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് രാഷ്‌ട്രപതി തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. നിയന്ത്രണങ്ങൾ ഇങ്ങനെ: നിയന്ത്രണങ്ങൾ ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി അനിൽകുമാർ മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്നും കമ്മിഷണർ അറിയിച്ചു. […]Read More
തിരുവനന്തപുരം: 54-ാമത് നാവിക ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ നാവികസേനയുടെ ശക്തിപ്രകടനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു നാളെ (ഡിസംബർ 3) തിരുവനന്തപുരത്തെത്തും. നാളെ രാവിലെ 10 മണിക്ക് വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, ചീഫ് സെക്രട്ടറി ജയതിലക് എന്നിവർ സ്വീകരണ സംഘത്തിൽ ഉണ്ടാകും. തിരുവനന്തപുരത്ത് ആദ്യമായി നടക്കുന്ന നാവികസേനാ ദിനാഘോഷ ചടങ്ങുകൾക്ക് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ […]Read More
ലോകത്തിലെ ഏറ്റവും വലിയ 1000 അർബൻ ഇക്കോണമീസിൽ, സാമ്പത്തിക ശാസ്ത്രജ്ഞർ നേതൃത്വം നൽകുന്ന സംഘം നടത്തിയ പഠനമാണ് പുതിയ പട്ടികയ്ക്ക് പിന്നിൽ. സാമ്പത്തികം, ഹ്യൂമൻ ക്യാപിറ്റൽ, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലോകത്തെ ഏറ്റവും മികച്ച നഗരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ പട്ടികയിൽ ഒന്നാം റാങ്കുകാരൻ ന്യൂയോർക്കാണ്. രണ്ടാം സ്ഥാനത്ത് ലണ്ടൻ, മൂന്നാം സ്ഥാനത്ത് സാൻ ഹൊസെ, നാലാം സ്ഥാനത്ത് ടോക്യോ അഞ്ചാം സ്ഥാനത്ത് പാരിസ് ഇങ്ങനെ നീളുന്നു പട്ടിക. ഇന്ത്യയിലെ […]Read More
