വിഷു ആശംസയില്‍ ചിക്കൻ മന്തി കഴിക്കുന്ന കൃഷ്‌ണന്‍; റസ്റ്ററന്റ് ഉടമ അറസ്റ്റിൽ

 വിഷു ആശംസയില്‍ ചിക്കൻ മന്തി കഴിക്കുന്ന കൃഷ്‌ണന്‍; റസ്റ്ററന്റ് ഉടമ അറസ്റ്റിൽ


ആലപ്പുഴ:

ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനെ ചിത്രീകരിച്ച് വിഷു ആശംസ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് റസ്റ്ററൻ്റ് ഉടമ അറസ്റ്റിൽ. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എം വി ബിജു നൽകിയ പരാതിയിലാണ് കേസ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ബിഎൻഎസ് പ്രകാരമാണ് കേസ്. ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. അതേസമയം, വൈകിട്ട് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News