വിഷുദിനത്തിലെ ഭഗവാൻ്റെ അപമാനത്തിനെതിരെ നാമജപ പ്രതിഷേധം; ഭക്തജനങ്ങളെ ആഹ്വാനം ചെയ്ത് ക്ഷേത്രസംരക്ഷണ സമിതി
തിരുവനന്തപുരം:
വിഷു ദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെ അവഹേളിക്കുന്ന തരത്തിൽ ചേർത്തലയിലെ മെഹർ ഹോട്ടൽ പുറത്തിറക്കിയ വിവാദ പോസ്റ്ററിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കേരള ക്ഷേത്രസംരക്ഷണ സമിതി. തിരുവനന്തപുരം മഹാനഗർ ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നാമജപ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.
വിശ്വാസികളെയും ആരാധനാമൂർത്തിയെയും അപമാനിക്കാനുള്ള നീക്കങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന ഈ പ്രതിഷേധത്തിൽ എല്ലാ ക്ഷേത്ര വിശ്വാസികളും പങ്കുചേരണമെന്ന് സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. പ്രസിഡന്റ് സുനിൽ കൈമനം, സെക്രട്ടറി അനിൽ പാപ്പനംകോട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടക്കുക. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം.
