ശബരിമല സ്വർണ്ണക്കൊള്ള: ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെയുള്ളവർ പിടിയിൽ; ഇഡി അന്വേഷണത്തിന് അനുമതി

 ശബരിമല സ്വർണ്ണക്കൊള്ള: ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെയുള്ളവർ പിടിയിൽ; ഇഡി അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വൻ സ്രാവുകളെ വലയിലാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കവർന്ന സ്വർണ്ണം ഉരുക്കി വേർതിരിച്ചത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വെച്ചാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

സ്വർണ്ണം കടത്തിയത് ഇടനിലക്കാർ വഴി സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണ്ണം കൽപ്പന എന്ന ഇടനിലക്കാരൻ മുഖേനയാണ് ഗോവർദ്ധൻ വാങ്ങിയത്. കഴിഞ്ഞ ദിവസം ഗോവർദ്ധന്റെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിൽ 800 ഗ്രാമിലധികം സ്വർണ്ണം അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇഡി അന്വേഷണത്തിന് വഴിയൊരുക്കി കോടതി സംസ്ഥാന പോലീസിന്റെ അന്വേഷണത്തിന് പുറമെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസിൽ സമാന്തര അന്വേഷണം ആരംഭിക്കും. എഫ്ഐആർ, റിമാൻഡ് റിപ്പോർട്ട് തുടങ്ങിയ സുപ്രധാന രേഖകൾ ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. കേന്ദ്ര ഏജൻസി അന്വേഷണത്തിൽ ഇടപെടുന്നതിനെ എസ്ഐടി ശക്തമായി എതിർത്തുവെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

ഉന്നതർക്ക് ജാമ്യമില്ല അതിനിടെ, കേസിൽ നേരത്തെ പിടിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജു എന്നിവർക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലും കട്ടിളപ്പടികളിലും സ്വർണ്ണത്തിന് പകരം ചെമ്പ് പാളികൾ സ്ഥാപിച്ച ഗൂഢാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News