ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: ഹോട്ടൽ ഉടമ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ വിധി

 ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: ഹോട്ടൽ ഉടമ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ വിധി

കൊല്ലം:

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഉപഭോക്താവിന് 66,210 രൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടൽ ഉടമയോട് ഉത്തരവിട്ട് കൊല്ലം ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. തിരുവനന്തപുരം മണക്കാടുള്ള ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച പട്ടാഴി സ്വദേശിനി തസ്‌ലിമ നൽകിയ പരാതിയിലാണ് ഈ സുപ്രധാന വിധി.

ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ചികിത്സ തേടേണ്ടി വരികയും ചെയ്തതിനെത്തുടർന്നാണ് തസ്‌ലിമ നിയമനടപടി സ്വീകരിച്ചത്. പരാതിക്കാരിക്ക് വേണ്ടി അഭിഭാഷകൻ മുഖേന രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഹോട്ടൽ ഉടമ പ്രതികരിക്കാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷൻ പ്രസിഡന്റ് എസ്.കെ. ശ്രീല, അംഗം സ്റ്റാൻലി ഹാരോൾഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹോട്ടൽ ഉടമയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കണക്കിലെടുത്ത് വിധി പുറപ്പെടുവിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News