Tags :Compensation

News തിരുവനന്തപുരം

മന്ത്രിസഭായോഗ തീരുമാനങ്ങൾ: വാൽപ്പാറ ദുരന്തത്തിൽ സഹായധനം; ശമ്പള കമ്മീഷന് അധിക തസ്തികകൾ

തിരുവനന്തപുരം: വാൽപ്പാറയിൽ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതിനൊപ്പം പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കാൻ 14 പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. വാൽപ്പാറ ദുരന്തം: ധനസഹായം അനുവദിച്ചു മലപ്പുറം പാങ്ങ് ഗവ. യു.പി സ്കൂളിലെ ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന്, ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മരണപ്പെട്ട സ്കൂൾ ബസ് […]Read More

News

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: ഹോട്ടൽ ഉടമ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ വിധി

കൊല്ലം: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഉപഭോക്താവിന് 66,210 രൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടൽ ഉടമയോട് ഉത്തരവിട്ട് കൊല്ലം ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. തിരുവനന്തപുരം മണക്കാടുള്ള ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച പട്ടാഴി സ്വദേശിനി തസ്‌ലിമ നൽകിയ പരാതിയിലാണ് ഈ സുപ്രധാന വിധി. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ചികിത്സ തേടേണ്ടി വരികയും ചെയ്തതിനെത്തുടർന്നാണ് തസ്‌ലിമ നിയമനടപടി സ്വീകരിച്ചത്. പരാതിക്കാരിക്ക് വേണ്ടി അഭിഭാഷകൻ മുഖേന രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഹോട്ടൽ ഉടമ പ്രതികരിക്കാതിരുന്നതിനെത്തുടർന്ന് […]Read More

News

ലിഫ്റ്റിൽ കുടുങ്ങിയത് 42 മണിക്കൂർ: രവീന്ദ്രൻ നായർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിക്കിടന്ന പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളിൽ തുക കൈമാറാനാണ് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിന് നിർദ്ദേശം നൽകിയത്. 2025 ജൂലൈ 13-നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ കുടുങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം ജൂലൈ 15-ന് രാവിലെ ആറ് മണിയോടെ ലിഫ്റ്റ് ഓപ്പറേറ്റർ […]Read More

Travancore Noble News