ഓപ്പറേഷൻ തൂഫാൻ: എളമക്കരയിൽ എം.ഡി.എം.എയുമായി അസം സ്വദേശി ഡാൻസാഫിന്റെ പിടിയിൽ

 ഓപ്പറേഷൻ തൂഫാൻ: എളമക്കരയിൽ എം.ഡി.എം.എയുമായി അസം സ്വദേശി ഡാൻസാഫിന്റെ പിടിയിൽ

BY: HABEEB IDAPALLY

കൊച്ചി:

ലഹരിമരുന്നുകൾക്കെതിരെ പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി എളമക്കരയിൽ 3.720 ഗ്രാം എLocally MDMA യുമായി അസം സ്വദേശി പിടിയിൽ. അസം മാരികോൺ സ്വദേശി സുരുജ് അലി (28) ആണ് കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) ടീമിന്റെ പിടിയിലായത്.

എളമക്കര മദർ തെരേസ റോഡിന് സമീപത്തുനിന്നാണ് ഇയാളെ ലഹരിമരുന്നുമായി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. മേഖലയിൽ ഇയാൾ വിൽപനയ്ക്കായി എത്തിച്ചതായിരുന്നു രാസലഹരിയെന്നാണ് സൂചന.

എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി ഐ.പി.എസ്, അരുൺ കെ. പവിത്രൻ ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാൾക്കെതിരെ എളമക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News