കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’: കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടികൂടി

 കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’: കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടികൂടി

BY:HABEEB IDAPALLY

കൊച്ചി:

സിറ്റി പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയുടെ ഭാഗമായി കളമശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പേരെ ഡിസ്ട്രിക്ട് ആൻഡ് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) പിടികൂടി. മുർഷിദാബാദ് ദുപ്പപാറ സ്വദേശികളായ റഹിൻ ഷാ (34), സോഹേൽ റാണ സർക്കാർ (34) എന്നിവരാണ് പിടിയിലായത്.

കളമശ്ശേരി എച്ച്.എം.ടി – പൈപ്പ് ലൈൻ റോഡിന് സമീപമുള്ള വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 1.034 കിലോഗ്രാം കഞ്ചാവും 8.060 ഗ്രാം ബ്രൗൺ ഷുഗറും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി കടത്തും ഉപയോഗവും തടയുന്നതിനായി കൊച്ചി സിറ്റി പോലീസ് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അരുൺ K. പവിത്രൻ, മോഹിത് റാവത്ത് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ T.D. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ വലയിലാക്കിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News