News തിരുവനന്തപുരം

പെൻഷൻ പ്രായം ഉയർത്തില്ല; ഭരണപരിഷ്കാര കമ്മീഷൻ ശുപാർശ തള്ളി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ഭരണപരിഷ്കാര കമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. KSR, KS&SSRs, Conduct rules എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് […]Read More

News

ശുക്രയാൻ 2028 ൽ

ന്യൂഡൽഹി:               ശുക്രന്റെ രഹസ്യങ്ങൾ തേടിയുള്ള ഐഎസ്ആർഒ യുടെ ആദ്യ ശുക്രയാൻ ഭൗത്യം 2028ൽ നടക്കുമെന്ന് അഹമ്മദാബാദ് സ്പേയ്സ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി അറിയിച്ചു. പേടകം ശുക്രനിൽ ഇറങ്ങാതെ അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചും വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1236 കോടി രൂപയുടെ ഭൗത്യത്തിന് നേരത്തെ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ചന്ദ്രനിലെ മണ്ണും പാറയും ശേഖരിച്ച് തിരിച്ചെത്തുന്ന ചന്ദ്രയാൻ നാല് ഭൗത്യത്തിനുള്ള ശുപാർശ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് നിലേഷ് […]Read More

News

പൂനിയക്ക് 4 വർഷം വിലക്ക്

ന്യൂഡൽഹി:          ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കല മെഡൽ ജേതാവും ഇന്ത്യയുടെ അഭിമാന താരവുമായ ബജ്റംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ( നാഡ)യാണ് വിലക്ക് ഏർപ്പെടുത്തിയത്.ഉത്തേജക പരി ശോധനക്ക് വിസമ്മതിച്ചെന്നും സാമ്പിൾ നൽകിയില്ലെന്നും പറഞ്ഞാണ് നടപടി. എന്നാൽ കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്ക് നൽകിയതിനാലാണ് സാമ്പിൾ കൈമാറാതിരുന്നതെന്നും പരിശോധനയ്ക്ക് തയ്യാറാണെന്നും പൂനിയ നാഡയെ അറിയിച്ചു. വിലക്ക് കാലാവധിയിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുവാനോ പരിശീലകനാകാനോ പൂനിയക്ക് കഴിയില്ല. ബ്രിജ് […]Read More

News എറണാകുളം

നവീൻബാബുവിന്റെ മരണം സിബിഐ അന്വേഷണിക്കണമെന്ന് ഭാര്യ

കൊച്ചി:           കണ്ണൂർ എഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.ഹർജി അടുത്ത ദിവസം പരിഗണിക്കും. നവീൻ ബബു കോഴ വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്നതായി സംശയമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.Read More

News തിരുവനന്തപുരം

സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന 1458 ഉദ്യോഗസ്ഥരെ ഉടൻ സർവ്വ സിൽ നിന്നു

  തിരുവനന്തപുരം : സർക്കാർ ജോലി കിട്ടിയതിനു ശേഷവും അതു മറച്ചു വെച്ച് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന 1458  സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സർവ്വസിൽ തുടരാൻ അനുവദിക്കുന്നത് നീതിയല്ലെന്നും അവരെ ഉടനടി സർവ്വീസിൽ നിന്നു പുറത്താക്കണമെന്നും ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ പ്രസ്താവനയിൽ ആവിശ്യപ്പെട്ടു. സംസ്ഥാന ധന വകുപ്പിൻ്റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിൽ തട്ടിപ്പ്‌ കണ്ടെത്തിയെങ്കിലും സർക്കാർ നടപടി എടുക്കാൻ മടിക്കുന്നത് […]Read More

News

നടൻ മണിയൻപിള്ള രാജുവിനെതിരെ പൊലീസ് കേസ്

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി നടൻ മണിയൻപിള്ള രാജുവിനെതിരെ പൊലീസ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ഇടുക്കി പീരുമേട് പൊലീസാണ് കേസെടുത്തത്. 2009ൽ കുട്ടിക്കാനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാറിൽവെച്ച് മണിയൻപിള്ള രാജു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് നടിയുടെ ആരോപണം. ശരീരത്തിൽ കടന്നു പിടിച്ചു തുടങ്ങിയ പരാതിയുമുണ്ട്. നടന്‍റെ പെരുമാറ്റം മാനഹാനിയുണ്ടാക്കിയെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിൽ നേരത്തെ മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് […]Read More

News

നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ചപറ്റിയെന്നും മൊഴി രേഖപ്പെടുത്താന്‍ ഉള്‍പ്പടെ വൈകിയെന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിന് ആരൊക്കെയാണോ ഉത്തരവാദികൾ അവരെയെല്ലാം […]Read More

Economy News

സ്റ്റാർ ഹെൽത്ത് 1000 ഏജന്റുമാരെ നിയമിക്കും

2025 സാമ്പത്തിക വർഷം 1500 കോടി രൂപയുടെ പ്രീമിയമാണ് ലക്ഷ്യമിടുന്നത്. കൊച്ചി:          ആരോഗ്യ ഇൻഷ്വറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് കൂടുതൽ ഉപയോക്താക്കളിലേക്ക് സേവനം എത്തിക്കുന്നതിന് നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്ത് ആയിരം പുതിയ ഏജൻറ്റുമാരെ നിയമിക്കുന്നു. നിലവിൽ 53,000 ഏജന്റുമാരും 60 ശാഖകളുമുള്ള കമ്പനി ഇരിങ്ങാലക്കുടയിലും തലശേരിയിലും പുതിയ ശാഖകൾ തുറക്കുമെന്നും എക്സിക്യൂട്ടീവ് പ്രസിഡന്റ് സനന്ദ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ ഇൻഷ്വറൻസ് മേഖലയിൽ 72 ശതമാനം വിപണി വിഹിതമുണ്ടെന്നും അഞ്ചു […]Read More

News തിരുവനന്തപുരം വയനാട്

ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:             വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയ്ഞ്ചിലെ ആദിവാസി സെറ്റിൽമെന്റിൽനിന്ന് പ്രദേശവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സംഭവത്തിൽ ചീഫ് വൈൽഡ്‌ ലൈഫ് വാർഡനിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ഭരണ വിഭാഗം വനം മേധാവിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.Read More

News

ഗാസയിൽ നില അതീവ ഗുരുതരം

ഗാസ സിറ്റി:           ഇസ്രയേൽ ആക്രമണത്തിൽ തകർന്ന് തരിപ്പണമായ ഗാസയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് ഗാസ സിവിൾ ഡിഫെൻസ് വക്താവ് മഹ്‌മൂദ് ബാസൽ. മഴക്കാലം ആരംഭിച്ചതോടെ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന താൽക്കാലിക ക്യാമ്പുകളിലെല്ലാം വെള്ളം കയറി. കുളങ്ങളിലടക്കം ജലനിരപ്പ് അതിവേഗം ഉയരുന്നതു് കൂടുതൽ വെള്ളപ്പൊക്കഭീഷണി ഉയർത്തുന്നു. ഗാസയിൽ ഇതുവരെ ഇസ്രയേൽ കൊന്നൊടുക്കിയത് 44,235 പേരെയാണ്. 1.04 ലക്ഷം പേർക്ക് പരിക്കേറ്റു. :Read More

Travancore Noble News