News പത്തനംത്തിട്ട

മൂന്നു വിദ്യാർഥിനികളെയും കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട:            ചുട്ടിപ്പാറ നഴ്സിങ് കോളെജിലെ വിദ്യാർഥിനി അമ്മു സജീവന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു വിദ്യാർഥിനികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.അഞ്ജന മധു,അലീന ദിലീപ്,എ ടി അക്ഷിത എന്നിവരെയാണ് 27 വരെ കസ്റ്റഡിയിൽ വിട്ടത്. മൂന്നു പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.Read More

News തൃശൂർ

തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; 2 കുട്ടികളടക്കം 5

തൃശൂർ: നാട്ടികയിൽ റോഡരികില്‍ ഉറങ്ങിക്കിടന്നവർക്ക് ഇടയിലേക്ക് തടി ലോറി പാഞ്ഞു കയറി 5 മരണം. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റു. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. നാട്ടിക ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാരിക്കേഡ് മറി കടന്ന് വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. […]Read More

News

ഡിസി ബുക്സിനെതിരെ ഇ പി ജയരാജൻ

സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിൻ്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കിൽ വന്നത് ഞാനറിയാതെയാണ്. ഇതിൽ ​ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.  താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു. ഇത് ബോധപൂർവ്വമായ നടപടിയാണ്. പിടിഎഫ് ഫോർമാറ്റിലാണ് വാട്സ്അപ്പിലുൾപ്പെടെ അവർ നൽകിയത്. സാധാരണ രീതിയിൽ പ്രസാധകർ ചെയ്യാൻ പാടില്ലാത്തതാണ് അത്. തികച്ചും ആസൂത്രിതമാണിത്. തെര‍ഞ്ഞെടുപ്പ് ദിവസങ്ങളിൽ രാവിലെ തന്നെയാണ് വാർത്തകൾ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം […]Read More

News

 ചെമ്പൈ സംഗീതോത്സവം ഇന്നു മുതൽ

ഗുരുവായൂർ:          ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ് എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും. 15 ദിനരാത്രങ്ങൾ ഗുരുവായൂരിൽ സംഗീതസാന്ദ്രമാകും. ഒരുവർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന സുവർണ ജൂബിലി ആഘോഷ പരിപാടി കളാന്ന് ആസൂത്രണം ചെയ്തിട്ടുള്ളത്. ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി. ദശമി നാളായ ഡിസംബർ 10 നാണ് ഗജരാജൻ കേശവൻ അനുസ്മരണ ദിനംRead More

News

സ്കൂൾ ജില്ലാ കലോത്സവത്തിന് തുടക്കം

നെയ്യാറ്റിൻകര:             ജില്ലയിലെ കലാകൗമാരം ഇനി അഞ്ചുനാൾ നെയ്യാറ്റിൻകരയിലേക്ക്. ജില്ലാ സ്കൂൾ കലോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല ഉയരും. വെള്ളിയാഴ്ചവരെ നടക്കുന്ന കലാമേളയിൽ 12 ഉപജില്ലകളിൽ നിന്നായി 7470 കുട്ടികൾ മാറ്റുരയ്ക്കും. നെയ്യാറ്റിൻകരയിലെ 15 വേദിയിലായി 315 ഇനങ്ങളിൽ മത്സരം നടക്കും. പുതുക്കിയ മാനുവൽ പ്രകാരമാണ് ഇത്തവണത്തെ കലോത്സവം. അഞ്ച് ഗോത്രകകൾ മത്സര ഇനങ്ങളായി വേദിയിലെത്തും. പകൽ 3.30 ന് മന്ത്രി ജി ആർ അനിൽ കലോത്സവം ഉദ്ഘാടനം ചെയ്യും.Read More

News

 ശബരിമല വരുമാനം 42 കോടി കവിഞ്ഞു

ശബരിമല:           മണ്ഡലകാലം ഒമ്പത് ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ വരവ് 42കോടി രൂപ. നവംബർ 15 മുതൽ 23 വരെയുള്ള മൊത്തം നടവരവാണ് 42കോടി രൂപ. ഒമ്പത് ദിവസത്തിനിടെ ശബരിമല സന്നിധാനത്ത് എത്തിയത് 6,12,290 തീർഥാടകരാണ്. തീർഥാടകരുടെ എണ്ണം ഉയർന്നതും എല്ലാവർക്കും സുഖദർശനം ഒരുക്കിയതും വരുമാനം വധിക്കാൻ കാരണമായി. ദർശന സമയം കൂട്ടിയതും പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഡ്യൂട്ടിസമയം കുറച്ചതും ഡ്യൂട്ടിയിലുള്ളവർക്ക് കൂടുതൽ സൗകര്യമൊരുക്കിയതും കാരണം മിനിറ്റിൽ 85 പേരെ പതിനെട്ടാംപടി കയറ്റാൻ […]Read More

News

 അന്താരാഷ്ട്ര ചലച്ചിത്രോത്സവം: രജിസ്ട്രേഷൻ ഇന്നു മുതൽ

തിരുവനന്തപുരം:             സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ 10 ന് ആരംഭിക്കും.registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതു വിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജി ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. മേളയുടെ മുഖ്യ വേദിയായ ടാഗോർ തീയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. […]Read More

News തൊഴിൽ വാർത്ത

സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം

        വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് തിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. നിയമന രീതി: നേരിട്ടുള്ള നിയമനം. കാറ്റഗറി നമ്പർ: 11/2024 – സെക്രട്ടറി 3 ഒഴിവുകൾ. കാറ്റഗറി നമ്പർ: 12/2024 2024 അസി.സെക്രട്ടറി /അക്കൗണ്ടന്റ് 15 ഒഴിവുകൾ . കാറ്റഗറി നമ്പർ: 13/2024 ജൂനിയർ ക്ലാർക്ക് / കാഷ്യർ 264 ഒഴിവുകൾ. കാറ്റഗറി നമ്പർ : 14/2024 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 1 ഒഴിവ് കാറ്റഗറി […]Read More

News

ഇനി മുതൽ ട്രെയിൻ യാത്രക്കിടയിൽ ഇഷ്‌ടഭക്ഷണം സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്‌ത് കഴിക്കാം

ഹൈദരാബാദ്:  ട്രെയിൻ യാത്രക്കിടയിൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ പലപ്പോഴും നിങ്ങൾ മടിക്കാറില്ലേ? ഭക്ഷണത്തിന്‍റെ രുചിയും ഗുണനിലവാരവും ശുചിത്വവും തന്നെയാണ് ഇതിന് കാരണം. എന്നാൽ ഇനി നിങ്ങൾക്ക് ട്രെയിനിൽ യാത്ര ചെയ്യവെ സൊമാറ്റോയിൽ നിന്നും ഇഷ്‌ടഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ സാധിക്കും. ട്രെയിൻ കോച്ചുകളിലേക്ക് നേരിട്ട് ഭക്ഷണം ഡെലിവറി ചെയ്യുന്നതിന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഐആർടിസിയുമായി കൈകോർക്കുകയാണ്. ഇതോടെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കും, റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്നവർക്കും ഇഷ്‌ടപ്പെട്ട ഭക്ഷണം വാങ്ങാനാകും. നിലവിൽ ഇന്ത്യയിലെ 88 […]Read More

News

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു ,പൂർത്തിയാകാത്ത പാലത്തിൽനിന്നും കാർ നദിയിലേയ്ക്ക് വീണു മൂന്നു പേർ

നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിലൂടെ ഗൂഗിൾ മാപ്പ് തെറ്റായ വഴികാണിച്ചതിനെ തുടർന്ന് അപകടം. വാഹനം നദിയിലേക്ക് വീണ് യാത്രക്കാരായ മൂന്ന് പേർ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. വിവേക്, അമിത് എന്നീ രണ്ട് പേർ ഗുരുഗ്രാമിൽ നിന്ന് യാത്ര ആരംഭിച്ച് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബറേലിയിലേക്ക് പോകുമ്പോൾ ശനിയാഴ്ചയാണ് സംഭവം. അപൂർണ്ണമായ മേൽപ്പാലത്തിലേക്ക് ഗൂഗിൾ മാപ്പ് വഴികാട്ടുകയായിരുന്നു. പാലത്തിലൂടെ സഞ്ചരിച്ച കാർ 50 അടി ഉയരത്തിൽ നിന്ന് ആഴം കുറഞ്ഞ നദിയായ രാംഗംഗയിലേക്ക് പതിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് തകർന്ന കാറും മരിച്ച മൂന്ന് പേരെയും നാട്ടുകാർ […]Read More

Travancore Noble News