News

സിദ്ദിഖിന്റെ ഒളിസ്ഥലം കണ്ടെത്തി; ഉടന്‍ അറസ്റ്റ്

ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവില്‍ പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. ഒരു ഹോട്ടലിലാണ് സിദ്ദിഖ് ഉള്ളതെന്നും അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ട് കഴിഞ്ഞെന്നുമാണ് വിവരം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്നും അറസ്റ്റ് ചെയ്യാമെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ അതിവേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.  സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്. […]Read More

News എറണാകുളം

നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റർ […]Read More

News

ബെംഗളൂരുവിൽ ഓണപൂക്കളം ചവിട്ടി നശിപ്പിച്ച മലയാളി യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ബെം​ഗളൂരു: ഓണാഘോഷത്തിന്റെ ഭാ​ഗമായി ബെം​ഗളൂരുവിൽ മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ കേസെടുത്ത് പോലീസ്. സംഭവം നടന്നത് ബെംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ്. പത്തനംതിട്ട സ്വദേശിനിയായ സിമി നായർ എന്ന സ്ത്രീക്കെതിരെയാണ് പൂക്കളം അലങ്കോലമാക്കിയതിൽ കേസെടുത്തത്. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പോലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്.Read More

News

ഇസ്രായേൽ ആക്രമണത്തിൽ കുട്ടികളടക്കം 492 മരണം

തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ  ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ഒരു വർഷത്തോളമായി അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ  കണക്കാണിത്. മുന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇസ്രായേൽ ആക്രമണത്തിൽ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടെ 492 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലെബനനിലെ ആക്രമണം അതിർത്തിയിൽ ഒരു വർഷത്തോളമായി നടന്ന അക്രമങ്ങളിൽ […]Read More

News

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് […]Read More

News

നവരാത്രി ഘോഷയാത്ര ഒന്നിനു തുടങ്ങും

നാഗർകോവിൽ:തിരുവനന്തപുരത്ത് നടക്കുന്ന നവരാത്രി പൂജയിൽ പങ്കെടുക്കുന്നതിനായി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്ടോബർ ഒന്നിന് തുടങ്ങും. പത്മനാഭപുരം കൊട്ടാര വളപ്പിലെ തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവവിഗ്രഹങ്ങളാണ് ഘോഷയാത്രയായി തിരുവനന്തപുരത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്.ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി ശുചീന്ദ്രത്തുനിന്നുള്ള മൂന്നൂറ്റിനങ്ക വിഗ്രഹം 30ന് രാവിലെ 6.30 നും 7.30 നും മധ്യേ പത്മനാഭപുരത്തേയ്ക്ക് എഴുന്നള്ളിക്കും.ഒക്ടോബർ നാലിന് ആരംഭിക്കുന്ന നവരാത്രിപൂജ 13 ന് സമാപിക്കും. ഒരു ദിവസത്തെ നല്ലിരുപ്പിനു ശേഷം 15 ന് ആരംഭിക്കുന്ന വിഗ്രഹങ്ങളുടെ […]Read More

News

അനുര ദിസനായകെ ലങ്കയുടെ പ്രസിഡന്റ്

കൊളംബൊ:ശ്രീലങ്കയിൽ പുതുചരിത്രം രചിച്ച് ഇടത് നേതാവ് അനുര ദിസനായകെ (55)പ്രസിഡന്റായി. രാജ്യത്താദ്യമായി രണ്ടാം റൗണ്ടിലേക്ക് നീണ്ട വോട്ടെണ്ണലിൽ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെ പിന്തള്ളിയാണ് ജനത വിമുക്തി പെരുമന (ജെ വിപി ) നേതാവായ ദിസ നായകെയുടെ വിജയം.ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ദിസനായകെ 42.3% വോട്ടും, പ്രേമദാസ 32.8% വോട്ടും നേടി.ആർക്കും 50% വോട്ട് ലഭിക്കാതെ വന്നതോടെ ദിസനായകയെയും പ്രേമദാസയേയും മാത്രം ഉൾപ്പെടുത്തി രണ്ടാം റൗണ്ട് വോട്ടെണ്ണൽ നടത്തുകയായിരുന്നു. ശ്രീലങ്കയിൽ 2022 ലെ ജനകീയപ്രക്ഷോഭത്തിനുശേഷം നടക്കുന്ന ആദ്യ […]Read More

News തിരുവനന്തപുരം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ മഴ ശക്തമാകുമെന്ന് റിപ്പോർട്ട്. രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നതിന് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഈ സാഹചര്യത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലർട്ട് […]Read More

News തിരുവനന്തപുരം

പൊലീസിനെതിരെ ഗൂഢാലോചന നടന്നു; ഇൻ്റലിജൻസ് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചു

തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കു പിന്നാലെ സ്വർണക്കടത്തു സംഘവുമായി ചേർന്ന് ചിലർ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതിനു ചില പൊലീസുകാരുടെ സഹായം ലഭിച്ചെന്നുമുള്ള ഇൻ്റലിജൻസ് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചു. പൊലീസുകാരുടെ പേരുൾപ്പെടെയാണു റിപ്പോർട്ട്. സ്വർണക്കടത്തു പിടികൂടുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും പൊലീസിനെ നിർവീര്യമാക്കുന്ന നടപടിയുണ്ടാകില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഈ റിപ്പോർട്ടുകളുടെകൂടി അടിസ്ഥാനത്തിലാണ്. സേനയ്ക്കെതിരെ നടന്ന നീക്കങ്ങളിലെല്ലാം കേസെടുത്ത് അന്വേഷിക്കാനും പൊലീസിന്‍റെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. അതേസമയം തൃശൂർ  പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എ ഡി ജി […]Read More

News

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രമായ പരാമർശമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ പരാമർശത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് അന്ന സെബാസ്റ്റിൻറെ അച്ഛൻ സിബി ജോസഫ്. ഒരു മന്ത്രി ഇങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. അന്ന ആത്മവിശ്വാസമുള്ള കുട്ടിയാണ് അതുകൊണ്ടല്ലേ അവൾ ജോലി നേടിയത്, ആർക്കും എന്തും പറയാമല്ലോ സിബി ജോസഫ് പറഞ്ഞു. അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിചിത്രമായ പരാമർശമായിരുന്നു നിർമല സീതാരാമൻ നടത്തിയത്. വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.ചെന്നൈയിലെ ഒരു […]Read More

Travancore Noble News