News തൃശൂർ

എഡിജിപിയുടെ റിപ്പോർട്ട് തള്ളി; പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപിക്കെതിരെ അന്വേഷണം

തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി സർക്കാർ. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളിൽ ആണ് അന്വേഷണ ശുപാർശ. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണം വേണമെന്നാണ് ശുപാർശ. തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി സർക്കാർ. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളിൽ ആണ് […]Read More

News

ആംബുലൻസ് നിരക്ക് ഏകീകരിച്ചു

തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി ആംബുലൻസ് നിരക്ക് ഏകീകരിച്ച് സർക്കാർ.ആരോഗ്യ, ഗതാഗതവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും, തൊഴിലാളി യൂണിയനുകളുടെയും, ആംബുലൻസ് ഉടമകളുടെയും യോഗശേഷമാണ് നിരക്ക് ഏകീകരിച്ചത്. റോഡപകടങ്ങളിൽപ്പെടുന്നവരെ സൗജന്യമായി ആശുപത്രിയിലെത്തിക്കും. അർബുധ രോഗികൾക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും നിരക്കിളവുണ്ട്. ഐസിയു സൗകര്യമുള്ള ആംബുലൻസിലും എസിയുള്ള ട്രാവൽ ആംബുലൻസിലും ബിപിഎൽ കാർഡുള്ളവർക്ക് 20 ശതമാനം ഇളവ് അനുവദിക്കും. 600 രൂപ മുതൽ 2500 രൂപ വരെയാണ് വിവിധ വിഭാഗങ്ങളിലെ മിനിമം നിരക്ക്. ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി. പരാതികൾ 9188961100 എന്ന നമ്പരിൽ അറിയിക്കാം.Read More

News

ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ:ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ (54) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് ഇടതു വിശാലസഖ്യമായ നാഷണൽ പീപ്പിൾസ് പവർ നേതാവായ ഹരിണിയെ പ്രധാനമന്ത്രിയായി നിയോഗിച്ചത്. തേയിലത്തോട്ടം ഉടമകളുടെ മകളായ ഹരിണി ഡൽഹിയിലെ ഹിന്ദു കോളേജിൽ നിന്നാണ് സാമൂഹിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. സിരിമാവോ ബണ്ഡാരനായകെയും, ചന്ദ്രിക കുമാരതുംഗയെയും കഴിഞ്ഞാൽ ലങ്കയിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് ഹരിണി.നവംബർ അവസാനത്തോടെ പുതിയ തെരഞ്ഞെടുപ്പ് നടക്കും വരയാകും ഇടക്കാല മന്ത്രി സഭയുടെ കാലാവധി.Read More

News

ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് കേരളം വിട്ടെന്ന് സൂചന

മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി 48 മണിക്കൂർ പിന്നിടുമ്പോഴുംനടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. സിദ്ദിഖ് കേരളം വിട്ടതായും കർണ്ണാടകത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്നും അന്വേഷണസംഘം കരുതുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണം ശക്തമാണ്. ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് കേരളം വിട്ടെന്ന് സൂചന. കർണാടകത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം . അതേസമയം ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലെത്തി സിദ്ദിഖ് […]Read More

News തിരുവനന്തപുരം

ഡ്രൈവിംഗ് ലൈസൻസ് കാർഡിന് പകരം ഡിജിറ്റൽ:ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ […]Read More

News

നടൻ സിദ്ധിഖിന് മുൻകൂർ ജാമ്യം കിട്ടുമോ ?ജാമ്യാപേക്ഷയ്ക്കെതിരെ സുപ്രീം കോടതിയിൽ അതിജീവിത തടസഹർജി

നടൻ സിദ്ധിഖിന് ജാമ്യം കിട്ടുമോ ? ലൈംഗികാതിക്രമക്കേസില്‍ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ സുപ്രീം കോടതിയിൽ അതിജീവിത തടസഹർജി നൽകി. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ധിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. തന്റെ ഭാ​ഗം കൂടി കേൾക്കാതെ ഇടക്കാല ജാമ്യപേക്ഷയിൽ തീരുമാനമെടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്. ബലാത്സം​ഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ധിഖിനായി തെരച്ചിൽ ഊർജിതം. സിദ്ധിഖിന്റെ […]Read More

News

ഇടവേള ബാബു അറസ്റ്റിൽ

ലൈം​ഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണം സംഘം.  ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ഇന്ന് രാവിലെ ഇടവേള ബാബു അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ  അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചേക്കും. കഴിഞ്ഞ ദിവസം മുകേഷിനെതിരെ സ്വീകരിച്ച സമാന നടപടികൾ ആയിരിക്കും ഇടവേള ബാബുവിൻ്റെ കാര്യത്തിലും സ്വീകരിക്കുക. ഉടൻ തന്നെ ഇടവേള ബാബുവിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കും. ശേഷം ജാമ്യത്തിൽ വിട്ടയക്കും. അമ്മ […]Read More

News

അർജുനായി തിരച്ചിൽ തുടരും

അങ്കോള:ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായി തിരച്ചിൽ തുടരുന്നു. അർജുൻ ഓടിച്ച ട്രക്കിനെക്കുറിച്ചു മാത്രം ഇനിയും സൂചനയില്ല. ട്രക്കിനൊപ്പം പുഴയിൽ വീണ ടാങ്കർ ലോറിയുടെ ടയർകൂടി തിങ്കളാഴ്ചത്തെ പരിശോധനയിൽ കിട്ടി.ഉച്ചയ്ക്ക് കിട്ടിയ വഹനഭാഗം അർജുൻ ഓടിച്ച ട്രക്കിന്റേതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നാവിക സേന മാർക്ക് ചെയ്ത എല്ലാ ഭാഗത്തും മൂന്നു ദിവസമായി തിരച്ചിൽ നടത്തി. മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.Read More

News

സുനിത വില്യംസ് ബഹിരാകാശ നിലയം കമാൻഡർ

വാഷിങ്‌ടൺ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പുതിയ കമാൻഡറായി ഇന്ത്യൻ വംശജ സുനിത വില്യംസ്. റഷ്യൻ ബഹിരാകാശ യാത്രികൻ ഒലെഗ് കൊണോനെൻകോ നിലയത്തിൽ നിന്ന് തിങ്കളാഴ്ചയോടെ മടങ്ങിയതോടെയാണ് സുനിത പുതിയ കമാൻഡർ ആയത്. എട്ടു ദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയ സുനിതയും മറ്റൊരു യാത്രികൻ ബുച്ച് വിൽ മോറും സ്റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ തിരിച്ചെത്തിക്കാൻ ഫെബ്രുവരിയാകുമെന്നാണ് റിപ്പോർട്ട്. 12 വർഷംമുമ്പും സുനിത നിലയത്തിന്റെ കമാൻഡർ സ്ഥാനം വഹിച്ചിരുന്നു. നിലവിൽ എട്ടുപേരാണ് ബഹി രാകാശ നിലയത്തിലുള്ളത്. നിലയത്തിൽ […]Read More

News

ഭൂമി കുംഭകോണം; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി; ഹർജി കോടതി തള്ളി

മുഡ ഭൂമി കുംഭകോണ കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച തള്ളി. ഭാര്യ ബിഎം പാർവതിക്ക് മുഡ അനുവദിച്ച ഭൂമിയിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതിക്കേസെടുക്കാൻ  ഗവർണർ തവർചന്ദ് ഗെലോട്ട് അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത സിദ്ധരാമയ്യയുടെ ഹർജിയാണ് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും പ്രോസിക്യൂഷൻ അംഗീകാരം “ഗവർണറുടെ മനസ്സ് പ്രയോഗത്തിൽ വരുത്താത്തതിനാൽ ബാധിക്കപ്പെടുന്നില്ല” എന്നും […]Read More

Travancore Noble News