News

മാർക്സിസ്റ്റ് നേതാവ് അനുരാ കുമാര ദിസനായകേ ശ്രീലങ്കൻ പ്രസിഡൻ്റ്

ശ്രീലങ്കൻ പ്രസിഡന്റായി നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്റെ നേതാവ് അനുര കുമാര ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിൻ്റെ സ്ഥാനാർത്ഥിയായ അനുര കുമാര ദിസനായകെ 42.31 ശതമാനം വോട്ട് നേടിയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചത്. അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ 9ാം പ്രസിഡന്റാകും. ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാംഘട്ട വോട്ടെണ്ണലുടെയാണ് വിജയിയെ കണ്ടെത്തിയത്. ശ്രീലങ്കൻ ചരിത്രത്തിലാദ്യമായാണ് രണ്ടാം വോട്ടുകള്‍ എണ്ണേണ്ട സാഹചര്യമുണ്ടാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ദിസനായകെ ലീഡ് […]Read More

News

നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി:ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്ജ് നിതിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ജൂലൈ 11 ന് സുപ്രീംകോടതി കൊളി ജിയം നൽകിയ ശുപാർശ അംഗീകരിക്കാതെ കേന്ദ്രസർക്കാർ നിയമനം വൈകിപ്പിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഉദാസീനതയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് നിയമനം അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. 2023 മെയ് മുതൽ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസാണ്. മഹാരാഷ്ട്രയിലെ സോലാപൂരിൽ അഭിഭാഷക കുടുംബത്തിലാണ് ജനനം. മുംബൈ ലോ കോളേജിൽ നിയമ പഠനം […]Read More

News

ഡൽഹിയിൽ ആറംഗ മന്ത്രിസഭ

ന്യൂഡൽഹി:ഡൽഹിയിൽ അതിഷി മർലേനയുടെ നേതൃത്വത്തിൽ ആംആദ്മി പാർട്ടിയുടെ ആറംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 43കാരിയായ അതിഷി ഡൽഹിയിലെ 17-ാമത്തെ പ്രായം കുറഞ്ഞ മുഖ്യ മന്ത്രിയാണ്.അരവിന്ദ് കെജ്‌രിവാൾ രാജി വച്ചതിനെത്തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. 2025 ഫെബ്രുവരിവരെയാണ് മന്ത്രിസഭയുടെ കാലാവധി. ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവരാണ് മറ്റ് മന്ത്രിമാർ. രാജ് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്.ഗവർണർ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. അതിഷി ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്നും റിമോട്ട് […]Read More

News

കൊമ്പൻസ് സമനിലയിൽ

തിരുവനന്തപുരം:സ്വന്തം തട്ടകത്തിൽ വിജയം ലക്ഷ്യമിട്ടിറങ്ങിയ തിരുവനന്തപുരം കൊമ്പൻസ് സമനിലയുമായി രക്ഷപ്പെട്ടു. കണ്ണൂർ വാരിയേഴ്സുമായി ഓരോ ഗോളടിച്ച് പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ കാമറൂൺ താരം എറിസൺ സാംബയുടെ മനോഹരഗോളിൽ വിജയത്തിലേക്ക് കുതിച്ച കണ്ണൂരിനെ, കളിയവസാനം പകരക്കാരനായി ഇറങ്ങിയ ഗണേശന്റെ ഗോളിലൂടെയാണ് കൊമ്പൻസ് കുരുക്കിയതു്. സൂപ്പർ ലീഗ് കേരളയിൽ മൂന്ന് റൗണ്ട് മത്സരം പൂർത്തിയാകുമ്പോൾ കലിക്കറ്റ്, തിരുവനന്തപുരം, കണ്ണൂർ ടീമുകൾക്ക് അഞ്ച് പോയിന്റു വീതമാണുള്ളത്.Read More

News

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാഡ് ഉച്ചകോടിയിൽ

ശനിയാഴ്ച യുഎസിലെ ഡെലവെയറിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു, ലോക നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളാൽ മലിനമായിരിക്കുന്ന ഘട്ടം എടുത്തുകാണിച്ചായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.  “ലോകം പിരിമുറുക്കങ്ങളാലും സംഘർഷങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന സമയത്താണ് ഞങ്ങളുടെ കൂടിക്കാഴ്ച നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, പങ്കിട്ട ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ QUAD ഒരുമിച്ച് പ്രവർത്തിക്കുന്നത് മുഴുവൻ മനുഷ്യരാശിക്കും വളരെ പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു. ക്വാഡ് സഖ്യം “ആർക്കും എതിരല്ല”, മറിച്ച് “നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, പരമാധികാരം, […]Read More

News

മുതിർന്ന സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായിരുന്ന എംഎം ലോറൻസ് അന്തരിച്ചു

കൊച്ചി:  മുതിർന്ന സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായിരുന്ന എംഎം ലോറൻസ് അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗമായി പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ ആറ് വർഷം ജയിൽ വാസം അനുഭവിപ്പിച്ചിട്ടുണ്ട്.Read More

News

തൃശ്ശൂ‍ർ‍പൂരം അലങ്കോലമായതിൽ കമ്മിഷണർക്ക് വീഴ്ച പറ്റി; ബാഹ്യ ഇടപെടലുകളില്ലെന്ന് ADGP റിപ്പോർട്ട്

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ എഡിജിപി റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തിയുമാണ് റിപ്പോർട്ട്‌. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്നും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റിയെന്നും പരിചയക്കുറവ് വീഴ്ചയായെന്നും റിപ്പോർട്ട്‌. സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ വിവാദങ്ങൾക്കൊടുവിൽ നീണ്ട 5 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ […]Read More

News

പി. ശശി ഒരു തെറ്റും ചെയ്തിട്ടില്ല, അൻവറിന്റെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നു :

പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ അൻവറിന്റെ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാൻ അല്ല ശശി അവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെ. കുറ്റക്കാരെങ്കിൽ നടപടി എടുക്കും. അങ്ങനെ എങ്കിൽ മാത്രമേ നടപടിയെടുക്കൂ […]Read More

Education

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം:ചാക്ക ഗവ. ഐടിഐയിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (ടിഎംഇ)ട്രേഡിലേക്ക് ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുണ്ട്. 23ന് രാവിലെ 11ന് ഉദ്യോഗാർഥികളുടെ അഭിമുഖം നടക്കും. എസ്എസ്എൽസി ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും / എൻഎസിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ് ഡിപ്ളോമ / ഡിഗ്രി എന്നിവയാണ് യോഗ്യത.Read More

Travancore Noble News