News

മാർപാപ്പ കിഴക്കൻ ടിമൊറിൽ

ദിലി:തിങ്കളാഴ്ച കീഴക്കൻ ടി ടിമൊറിലെത്തിയ മാർപാപ്പയ്ക്ക് വൻ വരവേൽപ്പ്. വത്തിക്കാനുശേഷം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കത്തോലിക്കാ വിശ്വാസികളുള്ള രാജ്യമാണ് കിഴക്കൻ ടിമൊർ.പുതു തലമുറയ്ക്ക് സമാധാനപൂർണ്ണമായ ബാല്യം പ്രദാനം ചെയ്യേണ്ടതുണ്ടെന്നും മാർപാപ്പ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്യ സമരത്തിൽ സുപ്രധാന പങ്കുവഹിച്ചതിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച കാർലോസ് ഷിമെഗെസ് ബെലൊ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ അവകാശത്തെപ്പറ്റി മാർപാപ്പ എടുത്തു പറഞ്ഞതു്. മാർപാപ്പയുടെ രണ്ടു ദിവസത്തെ സന്ദർശനത്തിന് 100 കോടിയോളം രൂപ കിഴക്കൻ […]Read More

Business News

ജാവ 42 എഫ്ജെ ശ്രേണിയിൽ പുതിയ മോഡൽ

ജാവ 42 എഫ്ജെ ശ്രേണിയിൽ പുതിയ മോഡൽ മുംബൈ:ജാവ യെസ്ഡി, ബിഎസ്എ മോട്ടോർ സൈക്കിൾ ബ്രാൻഡുകളുടെ ഉടമകളായ ക്ലാസിക് ലെജൻഡ്സ് ജാവ 42 ലൈഫ് ശ്രേണിയിൽ പുതിയ മോഡൽ ‘ജാവ 42 എഫ്ജെ’ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മോട്ടോർ സൈക്കിളിന് പുതിയ 350 ആൾഫ2 എൻജിനാണ് കരുത്തേകുന്നത്. ഇതു് 29.2 പിഎസ് പവറും 29.6 എൻഎം ടോർക്കും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1440 എംഎം വീൽബേസും178 എംഎം ഗ്രൗണ്ട് […]Read More

News

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യനെ

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഖലീദ് ഇന്ത്യയിലെത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. “അടുത്ത സുഹൃത്തിന് ഊഷ്മളമായ സ്വാഗതം. ഹൈദരാബാദ് ഹൗസില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യനെ പ്രധാനമന്ത്രി […]Read More

News

രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു

രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ഇല്ലെന്ന് നേരത്തെ ഇറക്കിയ പ്രസ്താവന തിരുത്തികൊണ്ടാണ് ആരോഗ്യ മന്ത്രാലയം എംപോക്‌സ് സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ ക്ലേ 2 എംപോക്‌സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റപ്പെട്ട കേസാണെന്നും യാത്ര സംബന്ധമായാണ് രോഗിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം […]Read More

Health News

ചില ക്യാൻസർ മരുന്നുകളുടെ നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനം 

ചില ക്യാൻസർ മരുന്നുകളുടെ നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച പറഞ്ഞു. നവംബറിൽ നടക്കുന്ന അടുത്ത യോഗത്തിൽ മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് കൗൺസിൽ ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. ചില കാൻസർ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതായി തിങ്കളാഴ്ച ജിഎസ്ടി കൗൺസിലിൻ്റെ 54-ാമത് യോഗത്തിൽ അധ്യക്ഷയായ നിർമല സീതാരാമൻ പറഞ്ഞു. കൗൺസിൽ നാംകീനിൻ്റെ നിരക്ക് 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി […]Read More

News

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ല :സ്പീക്കർ

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. “എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടകാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണ്. വ്യക്തികള്‍ ആര്‍എസ്എസ് നേതാവിനെ കാണുന്നതില്‍ തെറ്റില്ല. അദ്ദേഹം തന്നെ പറഞ്ഞത് സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്നാണ്. അതൊന്നും […]Read More

News

തിരുവനന്തപുരം ജില്ലയിൽ 87 വാർഡുകൾ അധികം

തിരുവനന്തപുരം:സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചപ്പോൾ ജില്ലയിൽ 87 വാർഡുകൾ വർധിച്ചു. 73 പഞ്ചായത്തുകളിലെ 1299 വാർഡുകൾ 1386 ആകും. കാട്ടാക്കട, വിളവൂർക്കൽ, കല്ലിയൂർ പഞ്ചായത്തിൽ മൂന്നു വാർഡുകൾ വീതം കൂടും. മറ്റ് പഞ്ചായത്തുകളിൽ രണ്ട്, ഒന്നു വീതം വാർഡുകളാണ് കൂടുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകൾ 28 ആകും.Read More

Cinema News

വെനീസ് ഫിലിം ഫെസ്റ്റിൽ പലസ്തീന് പിന്തുണ

റോം:ഇറ്റലിയിൽ നടക്കുന്ന 81-ാം വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ജൂതവംശജയായ അമേരിക്കൻ സംവിധായിക. ഫെമിലിയർ ടച്ച് എന്ന ചിത്രത്തിന് പുരസ്കാരം ലഭിച്ച ഫ്രീഡ്ലാൻഡാണ് അവാർഡ് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇസ്രയേലിനെ വിമർശിച്ചത്.ഇസ്രയേൽ അധിനിവേശത്തിന്റെ 76-ാം വർഷത്തിലും വംശഹത്യയുടെ 336-ാം ദിവസത്തിലുമാണ് താൻ അവാർഡ് സ്വീകരിക്കുന്നതെന്ന് അറിയിച്ച ഫ്രീഡ്ലാൻഡ് ഇസ്രയേലിനെതിരെ കലാപരമായി പ്രതികരിക്കാൻ ചലച്ചിത്രപ്രവർത്തകരോട് ആഹ്വാനം ചെയതു. ഹാപ്പി ഹോളിഡേയ്സ് എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ പലസ്തീൻ വംശജൻ സ്കാന്ദർ […]Read More

Travancore Noble News