News

സ്റ്റാർലൈൻ തിരിച്ചെത്തി

ഫ്ളോറിഡ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തി. സുരക്ഷാ കാരണങ്ങളാൽ ആളില്ലാതെയാണ് പേടകം മടങ്ങിയെത്തിയത്. നാസ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വിൽമോറുമായി ജൂൺ ആറിനാണ് പേടകം നിലയത്തിലെത്തിയത്. യാത്രയ്ക്കിടെ ത്രസ്റ്ററുകൾ തകരാറിലായതും ഹീലിയം ചോർച്ചയും ആശങ്ക സൃഷ്ടിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇരുവരുടേയും മടക്ക യാത്ര പ്രതിസന്ധിയിലായി. നിലയവുമായി ബന്ധിച്ച പേടകത്തിൽ നിന്ന് അസാധാരണ ശബ്ദം ഉണ്ടായ തിനെത്തുടർന്നാണ് പേടകത്തെ ഉടൻ ഭൂമിയിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. അടുത്ത […]Read More

News

‘ അമ്മ’ ഓണാഘോഷം റദ്ദാക്കി

കൊച്ചി:സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ നടത്തിവന്നിരുന്ന ‘ആർപ്പോ ഇർറോ’ എന്ന ഓണാഘോഷ പരിപാടി ഇക്കുറി റദ്ദാക്കി.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാരംഗത്ത് കോളിളക്കങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് ആഘോഷം റദ്ദാക്കിയത്.ആഘോഷം ഉണ്ടാകില്ലെന്ന വിവരം കത്തിലൂടെ എല്ലാ അംഗങ്ങളെയും അറിയിച്ചു.ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ഓണാഘോഷം നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് പരിപാടി റദ്ദാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്Read More

News

പൂജ ഖേഡ്കറിന്റെ ഐഎഎസ് തെറിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്ര സ്വദേശി പൂജ ഖേഡ് കറിനെ ഐഎഎസിൽ നിന്ന് പിരിച്ചുവിട്ടു. ഒബിസി,ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ചതെന്ന് തെളിഞ്ഞതോടെയാണ് പിരിച്ചുവിടൽ. യുപിഎസി പരീക്ഷ എഴുതാൻ ആജീവനാന്തവിലക്കു മേർപ്പെടുത്തി. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന പൂജയ്ക്കെതിരെ ജൂണിൽ പുണെ കലക്ടർ സുഭാസ് ദിവാസ് മഹാരാഷ്ട്ര ചീഫ്സെക്രട്ടറിക്ക് കത്ത് നൽകിയ തോടെയാണ് തട്ടിപ്പുകൾ പുറത്ത് വന്നത്. മേൽത്തട്ട് വിഭാഗത്തിലുള്ള പൂജ വ്യാജസർട്ടിഫിക്കറ്റ് വഴി സംവരണാനുകൂല്യം നേടിയെന്നും, ഭിന്നശേഷി സർട്ടിഫിക്കറ്റിനായി ആൾമാറാട്ടം നടത്തിയെന്നും കണ്ടെത്തി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ […]Read More

News

കോഴിക്കോട് ലുലു മാള്‍ തുറന്നു

കോഴിക്കോട്: കോഴിക്കോട് ലുലു മാള്‍ തുറന്നു. ലുലു ഗ്രുപ്പ് നാടിന്റെ വികസനത്തിനു ഒപ്പം എന്നും ഉണ്ടാകുമെന്നു ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. വികസനത്തിനു തടസം ആകുന്നത് ഗതാഗത കുരുക്കാണ്. ഗതാഗത സൗകര്യം വികസനത്തില്‍ പ്രധാന ഘടകമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ഒരുമിച്ചു നിക്കണം എന്നും യൂസഫലി പറഞ്ഞു. ഗതാഗത കുരുക്കിന് കാരണം വാഹന പെരുപ്പമാണ്. ഇത് പരിഹരിക്കാന്‍ പുതിയ റോഡുകളും പലങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ […]Read More

News

എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ല

എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും അദ്ദേഹം ആരോപിച്ചു.ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആ‍ർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ എതിർത്തത്. എഡിജിപി ആരെ കാണാൻ പോകുന്നതും […]Read More

News

 പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്റെ വെങ്കല പ്രതിമ താൻ പണിതുനൽകുമെന്ന് സുരേഷ്

തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അതൃപ്തി. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്റെ വെങ്കല പ്രതിമ താൻ പണിതുനൽകുമെന്ന് സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി എം പി പറഞ്ഞു. ജൂൺ 9 നാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ചു തകർന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. […]Read More

News

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ദിവസം 350ൽ അധികം വിവാഹങ്ങള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നടക്കുന്നത് 350ൽ അധികം വിവാഹങ്ങള്‍. ഇത് ഇന്നലെവരെയുള്ള കണക്കാണ്.ഗുരുവായൂരില്‍ ഇതാദ്യമാണ് ഒരു ദിവസം ഇത്രയും വിവാഹങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:20 വരെയുള്ള കണക്ക് പ്രകാരം, സെപ്റ്റംബർ എട്ടിന് 354 വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു.6 മണ്ഡപങ്ങളിലാണ് വിവാഹം നടക്കുക. നിലവിലുള്ള 4 മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി […]Read More

News

1999-ലെ കാർഗിൽ യുദ്ധത്തിൽ തങ്ങൾക്ക്  പങ്കുള്ളതായി പാകിസ്ഥാൻ സൈന്യം പരസ്യമായി സമ്മതിച്ചു

ഇന്ത്യയ്‌ക്കെതിരായ 1999-ലെ കാർഗിൽ യുദ്ധത്തിൽ തങ്ങൾക്ക്  പങ്കുള്ളതായി പാകിസ്ഥാൻ സൈന്യം പരസ്യമായി സമ്മതിച്ചു. 1965, 1971, 1999 വർഷങ്ങളിലെ കാർഗിൽ യുദ്ധങ്ങളിൽ നിരവധി സൈനികർ വീരമൃത്യു വരിച്ചതായി രാജ്യത്തിൻ്റെ പ്രതിരോധ ദിനത്തോടനുബന്ധിച്ച് റാവൽപിണ്ടിയിൽ നടന്ന പരിപാടിയിൽ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ പറഞ്ഞു.  “അത് 1948, 1965, 1971, അല്ലെങ്കിൽ 1999 ലെ കാർഗിൽ യുദ്ധം ആകട്ടെ, ആയിരക്കണക്കിന് സൈനികർ പാകിസ്ഥാനും ഇസ്ലാമിനും വേണ്ടി ജീവൻ ബലിയർപ്പിച്ചു,” കരസേനാ മേധാവി ചടങ്ങിൽ പറഞ്ഞു. കാർഗിൽ […]Read More

News

പാരാലിമ്പിക്സിൽ ധരംബീറിന് സ്വർണം

പാരീസ്: പാരാലിമ്പിക്സ് ക്ലബ് ത്രോയിൽ ധരംബീർ ഏഷ്യൻ റെക്കോഡോടെ സ്വർണമണിഞ്ഞു.പ്രണവ് സൂർമയിലൂടെ ഈയിനത്തിൽ വെള്ളിയും ഇന്ത്യ സ്വന്തമാക്കി. മേളയിൽ ഇന്ത്യയ്ക്ക് അഞ്ച് സ്വർണമായി. ഒമ്പത് വെള്ളിയും, പത്ത് വെങ്കലവുമുൾപ്പെടെ 24 മെഡലുകളുമായി ഇന്ത്യ13-ാം സ്ഥാനത്താണ്.വനിതകളുടെ 100 മീറ്റർ ടി12 വിഭാഗത്തിൽ സിമ്രാൻ ഫൈനലിലെത്തി.അമ്പെയ്ത്തിൽ ഹർവിന്ദറിലൂടെ ഇന്ത്യ മറ്റൊരു മെഡൽ പ്രതീക്ഷിക്കുന്നു.64 സ്വർണവുമായി ചൈന മെഡൽ നിലയിൽ ഒന്നാംസ്ഥാനത്താണ്.Read More

News

കെജ്‌രിവാളിന്റെ ഹർജികൾ വിധി പറയാൻ മാറ്റി

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ഇഡി കേസിൽ കസ്റ്റഡിയിലായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ കോടതി അനുമതി വാങ്ങാതെ അറസ്റ്റ് ചെയ്ത സിബിഐ നടപടി വിമർശിച്ച് സുപ്രീംകോടതി. ഇഡി കസ്റ്റഡിയിലായിരുന്ന ഒരാളെ വീണ്ടും അറസ്റ്റ് ചെയ്യുംമുമ്പ് കോടതിയുടെ അനുമതി തേടേണ്ടതായിരുന്നു. സിആർപിസിയിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്., ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി മദ്യനയക്കേസിൽ കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതി സിബിഐ നടപടിയെ വിമർശിച്ചത്. ഡൽഹി മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിലായിരുന്ന കെജ്‌രിവാളിനെ […]Read More

Travancore Noble News