News

സുനിത വില്യംസ് മാധ്യമങ്ങളെ കാണും

ഹൂസ്റ്റൺ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചെത്തിയ സുനിത വില്യംസും ബുച്ച് വിൽ മോറും ഏപ്രിൽ ഒന്നിന് മാധ്യമപ്രവർത്തകരെ കാണും. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ തെരഞ്ഞെടുത്ത ചാനലുകൾക്ക് അഭിമുഖവും നൽകുമെന്ന് നാസ അറിയിച്ചു. 19 നായിരുന്നു ഇരുവരുമടങ്ങുന്ന സംഘം ഭൂമിയിൽ തിരിച്ചെത്തിയതു്. സ്പേസ് സെന്ററിലെ പ്രത്യേക കേന്ദ്രത്തിൽ ഇവർ പൂർണ നിരീക്ഷണത്തിലാണ്.ബഹിരാകാശത്ത് ദീർഘനാൾ കഴിയുന്നവർക്കുണ്ടാകുന്ന ശാരീരിക,ആരോഗ്യപ്രശ്നങ്ങൾ, ശരീരത്തിന്റെ തുലനം നിലനിർത്താനുള്ള പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനാണിത്.Read More

News

ജഡ്ജിയുടെ വീട്ടിൽ പരിശോധന നടത്തും

ന്യൂഡൽഹി:ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരിശോധന തുടങ്ങി. സമിതിയംഗങ്ങൾ ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തി പരിശോധിച്ചു. തീപിടിത്തത്തിന് പിന്നാലെ പണച്ചാക്കുകൾ കണ്ടെത്തിയ സ്റ്റോർ റും പരിശോധിച്ച് വിവരങ്ങൾ രേഖപ്പെടുത്തി.പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരുൾപ്പെട്ട സമിതിയാണ് പരിശോധനക്കെത്തിയത്. സമിതിക്ക് മുന്നിൽ ഹാജരാകാൻ യശ്വന്ത് വർമയ്ക്ക് […]Read More

News

ഡോ. ഡി സെൽവരാജൻ അഭിഷിക്തനായി

ഡോ. ഡി സെൽവരാജൻ അഭിഷിക്തനായി തിരുവനന്തപുരം:നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള ബിഷപ്പായി ഡോ. ഡി സെൽവരാജൻ. മെത്രാഭിഷേകച്ചടങ്ങുകൾ നെയ്യാറ്റിൻകര നഗരസഭാ മൈതാനത്ത് നടന്നു. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ.തോമസ് ജെനെറ്റോ, പുനലൂർ ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ എന്നിവർ നേതൃത്വം നൽകി. തലപ്പാവ്, അംശവടി, മോതിരം, മാല എന്നിവ ധരിപ്പിച്ചാണ് മെത്രാഭിഷേകം നടന്നത്. തുടർന്ന് വേദിയിലെ അൽത്താരയിൽ സെൽവരാജൻ ദിവ്യബലി അർപ്പിച്ചു.വത്തിക്കാനിൽ നിന്നുള്ള ഇന്ത്യൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലിയോ […]Read More

News

ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അവസരം

ശബരിമല ക്ഷേത്രത്തിലെ 2025 ലെ വിഷു മഹോത്സവത്തോടനുബന്ധിച്ച്( 10-04-2025 മുതൽ 18-04-2025 വരെ)ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള പുരുഷന്മാർ ബന്ധപ്പെട്ട രേഖകളുമായി 10.04.2025 ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ ഹാജരാകണം. ഫോൺ: 9447041531Read More

News

സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്ക് ഇന്ന് അവസാനം

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തീരും. ഒമ്ബതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. എസ്‌എസ്‌എല്‍സി, പ്ലസ് ടു മൂല്യ നിർണയം ഏപ്രില്‍ മൂന്ന് മുതല്‍ നടക്കും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഈ വർഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം പ്രധാന അധ്യാപകർക്ക് കിട്ടിയിട്ടുണ്ട്. എല്ലാ സ്‌കൂള്‍ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകർക്ക് പരിശോധിക്കാം. പരീക്ഷ […]Read More

News

കേരള വനിതാ കമ്മീഷനില്‍ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള വനിതാ കമ്മീഷനില്‍ഡെപ്യൂട്ടേഷന്‍ ഒഴിവ് കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ (45,600-95,600) ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്ക് സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ 15/04/2025 നകം ലഭിക്കണമെന്ന് മെമ്പര്‍ സെക്രട്ടറി […]Read More

News

100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ എൻഎബിഎച്ച് അംഗീകാരം

തിരുവനന്തപുരം:         സംസ്ഥാനത്തെ 100 ആയുഷ് സ്ഥാപനങ്ങൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എൻ എൻഎബിഎച്ച് ലഭിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61ആയൂർവേദ ഡിസ്പെൻസറികൾക്കും ഒരു സിദ്ധഡിസ്പെൻസറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെൻസറികൾക്കുമാണ് അംഗീകാരം.ആദ്യഘട്ടത്തിൽ 150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിച്ചിരുന്നു.ഇതോടെ 250 ആയുഷ് സ്ഥാപനങ്ങൾക്ക് എൻ എൻഎബിഎച്ച് അംഗീകാരമായി.ആ രോഗ്യസ്ഥാപനങ്ങൾ വിവിധ ഉണമേന്മാ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് […]Read More

News

എയിംസ് ഉടനെന്ന് കെ വി തോമസ്

ന്യൂഡൽഹി:          കേരളത്തിന് വൈകാതെ എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.ആരോഗ്യ മന്ത്രാലയത്തിൽ എയിംസുകളുടെ ചുമതലയുള്ള സീനിയർ സെക്രട്ടറി അങ്കിത മിശ്രയുമായുള്ള ചർച്ചയ്ക്ക്ശേഷമാണ് ഇക്കാര്യം പറഞ്ഞതു്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു കൂടിക്കാഴ്ച. കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമീഷണർ ചേതൻ കുമാർ മീണയും ഒപ്പമുണ്ടായി. കേന്ദ്രം പുതുതായി അനുമതി നൽകുന്ന നാല് എയിംസുകളിലൊന്നാണ് കേരളത്തിന് അനു വദിക്കുക. മുന്നൊരുക്കത്തിനായി ആരോഗ്യമന്ത്രാലയ സംഘം കേരളത്തിലെത്തി […]Read More

News

അയിലം ഉണ്ണികൃഷ്ണന്റെ കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേർന്ന് മന്ത്രി സജി ചെറിയാൻ

അന്തരിച്ച കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് സമാശ്വസിപ്പിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അയിലം ഉണ്ണികൃഷ്ണൻ കലാമേഖലയ്ക്ക് നൽകിയ സംഭാവന വളരെ വലുതാണ് എന്ന് മന്ത്രി പറഞ്ഞു. കലാകാരൻ എന്ന നിലയിലും കലാസംഘാടകൻ എന്ന നിലയിലും അദ്ദേഹം തിളങ്ങിനിന്നു. സമകാലിക കഥാപ്രസംഗ കലയുടെ ജനകീയ മുഖങ്ങളിലൊരാൾ എന്ന നിലയിൽ അയിലം ഉണ്ണികൃഷ്ണൻ എക്കാലവും സ്മരിക്കപ്പെടും എന്നും മന്ത്രി പറഞ്ഞു.Read More

News

അജിത് കുമാറിന് ക്ലീൻ ചിറ്റ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ്. അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അൻവറിൻ്റെ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.Read More

Travancore Noble News