കോഴിക്കോട് : 7 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ സ്വദേശികളാണ് പന്തീരങ്കാവ്എക്സൈസ് സംഘത്തിന്റെ പിടിലായത്. ഫറോക്കിലെ ലോഡ്ജിൽ നിന്നാണ് ഇരുവരും പടിയിലായത്. ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് മറ്റുള്ളവർക്ക് കൈമാറാനായിരുന്നു ഇവരുടെ പദ്ധതി. കോഴിക്കോട് മേഖലയിൽ നേരത്തെ ജോലി ചെയ്തിട്ടുള്ളവരാണ് ഇരുവരും. ഇതിനിടെ കഞ്ചാവ് വിതരണത്തിലേക്ക് തിരിഞ്ഞത്. ഇവരുടെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.Read More
ധന ദൃഢീകരണ പ്രക്രിയയുടെ ഭാഗമായി വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത ഉത്തരവിൽ സ്ഥിരം തസ്തികകളിൽ ആവശ്യമെങ്കിൽ കരാർ നിയമനം നടത്താം എന്ന പരാമർശത്തിനെതിരെ കേരള എൻ ജി ഒ യൂണിയൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അതിൻ്റെയടിസ്ഥാനത്തിൽ ആ ഉത്തരവ് നടപ്പിലാക്കില്ല എന്നും സ്ഥിരം തസ്തികകളിൽ കരാർ നിയമനം സർക്കാർ നയമല്ല എന്നും ധനമന്ത്രി വ്യക്തമാക്കി സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനും കർശനമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനെ കേരള എൻജിഒ യൂണിയൻ എതിർക്കുന്നില്ല. […]Read More
തിരുവനന്തപുരം: വിമന്‍സ് കോളേജ് ജംഗ്ഷന്‍-മേട്ടുക്കട റോഡില്‍ ടാറിംഗുമായി ബന്ധപ്പെട്ട് 25.03.2025 തീയതി രാവിലെ 6 മണി മുതല്‍ 26.3.2025 രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.Read More
ന്യൂഡൽഹി:ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി മലയാളിയായ എൻ ഹരിഹരൻ തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ ജനിച്ചു വളർന്ന ഹരിഹരൻ 2011 ലാണ് മുതിർന്ന അഭിഭാഷക പദവിയിലെത്തിയതു്. ഡൽഹിയിലെ മുൻ എഎപി സർക്കാരിന്റെ നിയമോപദേഷ്ടാവായിരുന്നു. അമ്മ ലക്ഷ്മി മലപ്പുറം പുലാമന്തോൾ വിളയൂൾ സ്വദേശിയും അച്ഛൻ നാരായണൻ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയുമാണ്. മുതിർന്ന അഭിഭാഷകൻ സച്ചിൻ പുരി വൈസ് പ്രസിഡന്റായും, വിക്രം സിങ് പൻവർ സെക്രട്ടറിയായും, കനിക സിങ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.Read More
ഹൈദരാബാദ്:ഐപിഎൽ ക്രിക്കറ്റിൽ റെക്കോഡ് സ്കോർ ഉയർത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ 44 റണ്ണിന് തകർത്തു.കൈ വിട്ടെന്ന് കരുതിയ ക്രിക്കറ്റ് ജീവിതം സെഞ്ചുറിയിലൂടെ തിരിച്ചുപിടിച്ച ഹൈദരാബാദിന്റെ ഇഷാൻ കിഷനാണ് താരം. 47 പന്തിൽ 106 റണ്ണുമായി പുറത്തായില്ല. 11 ഫോറും ആറ് സിക്സറും പറത്തിയാണ് ഇടംകൈയൻ ബാറ്റർ കളംവിട്ടത്.സഞ്ജു സാംസൺ 37 പന്തിൽ 66 റണ്ണമായി പൊരുതിയെങ്കിലും രാജസ്ഥാൻ പാതിവഴിയിൽ വീണു. സ്കോർ: രാജസ്ഥാൻ 242/6,ഹൈദരാബാദ് 286/8.Read More
ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ 50 ട്രെയിൻ ഓപറേറ്ററുടെ ഒഴിവ്. 5 വർഷത്തെ കരാർ നിയമനമാണ്.ഏപ്രിൽ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.യോഗ്യത: പത്താം ക്ലാസ്.ഇ ലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്ക് ആൻഡ് കമ്യൂണിക്കേഷൻ /ഇലക്ട്രിക്കൽ പവർ സിസ്റ്റംസ് /ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/മെക്കാനിക്കൽ എൻജിനീയറിങിൽ 3 വർഷ ഡിപ്ളോമ. പ്രായപരിധി 38 വയസ്. വെബ്സൈറ്റ്:www.bmrc.co.in.Read More
ന്യൂഡൽഹി:59-ാമത് ജ്ഞാനപീഠം പ്രമുഖ ഹിന്ദി എഴുത്തുകാരൻ വിനോദ്കുമാർ ശുക്ലയ്ക്ക്.പരമോന്നത സാഹിത്യ പുരസ്കാരം നേടുന്ന ആദ്യ ഛത്തീസ്ഗഡ്കാരനും 12-ാമത് ഹിന്ദി സാഹിത്യകാരനുമാണ് അദ്ദേഹം. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ഉപന്യാസകാരൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്.11 ലക്ഷം രൂപയും സരസ്വതി വെങ്കലശില്പവുമാണ് പുരസ്കാരം. ഹിന്ദി സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള വിനോദ് ശുക്ല സവിശേഷ രചനാ രീതിയുടെ ഉടമയാണെന്ന് സാഹിത്യകാരി പ്രതിഭാ റായ് നേതൃത്വം നൽകിയ പുരസ്കാര നിർണയ സമിതി വിലയിരുത്തി. കവി പ്രഭാവർമ്മയും സമിതിയിൽ അംഗമായിരുന്നു 1979 ൽ പുറത്തിറങ്ങിയ […]Read More
കൊച്ചി:പാതിവിലയ്ക്ക് സ്കൂട്ടർ നൽകുന്ന മണിചെയിൻ തട്ടിപ്പു പദ്ധതിയുടെ സൂത്രധാരൻമാരിൽ ഒരാളായ കെ എൻ ആനന്ദകുമാറിനെ കൂടുതൽ കേസുകളിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും. നിലവിൽ മുപ്പതോളം കേസുകൾ ആനന്ദകുമാറിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കമ്പനിയായ പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസിനു വേണ്ടി ആനന്ദകുമാർ നാഷണൽ എൻജിയോസ് കോൺഫെഡറേഷന്റെ നിയമാവലി ഭേദഗതി ചെയ്തതായി കണ്ടെത്തിയിരുന്നു. അതുവഴി സ്കൂട്ടർ,ഗൃഹോപകരണ പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട് വകമാറ്റി ചെലവാക്കാൻ […]Read More
ന്യൂഡൽഹി:വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമ വിരുദ്ധ ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങളുടെ 357 വെബ്സൈറ്റുകൾ ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ബ്ലോക്ക് ചെയ്തു. 2400 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. പല ബോളിവുഡ് താരങ്ങളും, ക്രിക്കറ്റ് താരങ്ങളും,സമൂഹ മാധ്യമതാരങ്ങളുമൊക്കെ പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങളെ ശ്രദ്ധയോടെ സമീപിക്കണമെന്ന് ഡിജിജിഐ നടപടികൾ വിശദീകരിച്ചുള്ള വാർത്താക്കുറിപ്പിൽ ധനമന്ത്രാലയം അറിയിച്ചു.Read More
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.60 ലക്ഷത്തിലധികം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനം […]Read More
