News

ഹെലികോപ്ടർ തകർന്ന് 3 പേർ മരിച്ചു

പൂണെ :മഹാരാഷ്ട്രയിൽ സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്ടർ തകർന്നു വീണ് മലയാളി പൈലറ്റ് അടക്കം മൂന്നുപേർ മരിച്ചു. പൈലറ്റുമാരായ കൊല്ലം കുഴിമതിക്കാട് വിളയിൽ വീട്ടിൽ ക്യാപ്റ്റൻ ഗിരീഷ് പിള്ള (53), ഡൽഹി സ്വദേശി ക്യാപ്റ്റൻ പരംജിത്ത് സിങ്(64), നവി മുംബൈ സ്വദേശി എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ പ്രീതംചന്ദ് ഭരദ്വാജ്(56) എന്നിവരാണ് മരിച്ചതു്. വേറെ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഹെറിറ്റേജ് ഏവിയേഷന്റെ അഗസ്റ്റ എ 109 എസ് ഗ്രാൻഡ് ഇരട്ട എൻജിൽ ഹെലികോപ്ടറാണ് ബുധനാഴ്ച രാവിലെ 7.40 ടെ […]Read More

foreign News

ക്ലോഡിയ മെക്സിക്കോയുടെ ആദ്യ വനിത പ്രസിഡന്റ്

മെക്സിക്കോ സിറ്റി:മെക്സിക്കോയുടെ ആദ്യ വനിത പ്രസിഡന്റായി ഇടതുപക്ഷത്തിന്റെ ക്ലോഡിയ ഷെയ്ൻബാം പാർദോ അധികാരമേറ്റു.രാജ്യം സ്വതന്ത്രമായി 200 വർഷം പിന്നിടുമ്പോഴാണ് രാജ്യത്തിന് വനിത പ്രസിഡന്റിനെ ലഭിക്കുന്നത്. മെക്സിക്കോയുടെ പ്രതിനിധി സഭയായ ലസാറൊ ലെജിസ്ലേറ്റീവ് പാലസിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ അധികാരചിഹ്നമായ അങ്കി ക്ലോഡിയയെ അണിയിച്ചു. പോരാടുന്ന എല്ലാ സ്ത്രീകൾക്കുമായി ക്ലോഡിയ തന്റെ വിജയം സമർപ്പിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടില്ലെന്ന നിർണായക പ്രഖ്യാപനവും അവർ നടത്തി. ഇന്ത്യയുടെ പ്രതിനിധി യായി വിദേശ സഹമന്ത്രി പബിത്ര മാർഗരീറ്റ പങ്കെടുത്തു.Read More

Business News എറണാകുളം

മഹീന്ദ്ര ‘വീറോ’ പുറത്തിറക്കി

കൊച്ചി:യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ മോഡൽ ‘വീറോ’ പുറത്തിറക്കി. 3.5 ടണ്ണിൻ താഴെയുള്ള സെഗ്മെന്റിനെ പുനർ നിർവചിക്കുന്ന ഫീച്ചറുകളുമായി വരുന്ന ഈ വാഹനത്തിന് മികച്ച മൈലേജും സമാനതകളില്ലാത്ത പ്രകടനവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡീസൽ, സിഎൻജി വകഭേദങ്ങളും ലഭ്യമാണ്. മഹീന്ദ്രയുടെ നൂതന അർബൻ പ്രോസ്പർ പ്ലാറ്റ്ഫോമിലാണ് പുതിയ വീറോയുടെ നിർമാണം. 1600 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 3035 എം എം കാർഗോ ലെങ്ത്, 5.1 മീറ്റർ ടേണിങ് റേഡിയസ്, ഡ്രൈവർ സൈഡ് എയർബാഗ്, […]Read More

News വിദേശം

ഇറാൻ്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തുന്ന ഏതൊരു ആക്രമണത്തെയും ബൈഡൻ പിന്തുണയ്ക്കില്ല

ഇറാൻ 180 ഓളം മിസൈലുകൾ ഇസ്രയേലിലേക്ക് വിക്ഷേപിച്ചതിന് ശേഷം ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ പ്രതികാര ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ചൊവ്വാഴ്ചത്തെ ഇറാൻ ആക്രമണത്തിന് ശേഷം ഇറാനും ഇസ്രായേലും തമ്മിൽ പിരിമുറുക്കം ഉയർന്നതാണ്, ഇസ്രായേൽ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അതിനെ ചെറുക്കുന്നതെന്ന് ഇസ്രായേൽ പറഞ്ഞു. ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയേ, ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല, ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് കമാൻഡർ ബ്രിഗ്-ജനറൽ അബ്ബാസ് നിൽഫോറൗഷൻ എന്നിവരുടെ […]Read More

Food Health Lifestyle

ബേക്കറിയിൽ നിന്നുള്ള കേക്ക് ക്യാൻസറിന് കാരണമായേക്കും

കർണാടകയിലെ ഫുഡ് റെഗുലേറ്റർ അടുത്തിടെ നടത്തിയ പരിശോധനയിൽ കേക്ക് സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളെ കണ്ടെത്തി. അമിതമായ അളവിൽ കൃത്രിമ നിറങ്ങൾ അടങ്ങിയ കേക്കുകൾ വിൽക്കുന്നതിനെക്കുറിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രാദേശിക ബേക്കറികൾക്ക് മുന്നറിയിപ്പ് നൽകി. 235 കേക്ക് സാമ്പിളുകളിൽ 223 എണ്ണവും ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കണ്ടെത്തി, 12 സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്, കൂടുതലും കൃത്രിമ ചായങ്ങളായ അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4 ആർ, ടാർട്രാസൈൻ, […]Read More

News വിദേശം

സെൻട്രൽ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു

സെൻട്രൽ ബെയ്‌റൂട്ടിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് അധികൃതർ അറിയിച്ചു. ബച്ചൗറയിലെ ബഹുനില ബ്ലോക്കിൽ ഹിസ്ബുള്ളയുമായി ബന്ധമുള്ള ഒരു ആരോഗ്യ കേന്ദ്രം ഉണ്ടായിരുന്നു, “കൃത്യമായ” ആക്രമണത്തിൽ തകർന്നതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ലെബനൻ പാർലമെൻ്റിൽ നിന്ന് മീറ്ററുകൾ അകലെ ബെയ്‌റൂട്ടിൻ്റെ കേന്ദ്രത്തിന് സമീപമുള്ള ആദ്യത്തെ ഇസ്രായേലി ആക്രമണമാണിത്. തെക്കൻ പ്രാന്തപ്രദേശമായ ദാഹിയിലെ ലക്ഷ്യങ്ങൾക്കെതിരെ ഒറ്റരാത്രികൊണ്ട് മറ്റ് അഞ്ച് വ്യോമാക്രമണങ്ങൾ നടന്നു. തെക്കൻ ലെബനനിലെ പോരാട്ടത്തിൽ […]Read More

Economy News തിരുവനന്തപുരം

സ്വർണവില സർവകാല റെക്കോർഡിൽ

ഇന്ന് പവന് 80 രൂപയാണ് ഉയര്‍ന്നത് തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്.  ഈ പോക്ക് പോകുകയാണെങ്കിൽ വില 57000 തൊടാൻ അധികദിവസം വേണ്ടിവരില്ല എന്നാണ് റിപ്പോർട്ട്.  ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.  ഇന്ന് സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്.  ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 ആയിട്ടുണ്ട്. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7110 ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം 56800 രൂപയായി ഉയർന്ന സ്വർണവില പിന്നീട് […]Read More

തിരുവനന്തപുരം

പൂരം അലങ്കോല‌പ്പെടുത്താൻ ശ്രമം ഉണ്ടായി:മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമം സംസ്ഥാന ക്രൈംബ് മേഘല അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശിനെ ചുമതലപ്പെടുത്തി. മൂന്നു തലത്തിലാവും അന്വേഷണം നടക്കുക. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകൾ അന്വേഷിക്കാൻ ഇൻറലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ചുമതലപ്പെടുത്തി. എം ആർ അജിത് കുമാറിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി പോലീസ് മേധാവി റിപ്പോർട്ട് ചെയ്തു. അത് പരിശോധിക്കാൻ പോലീസ് മേധാവിയെ […]Read More

News

മുന്നാധാരം ഡിജിറ്റലിൽ

തിരുവനന്തപുരം:വസ്തു രജിസ്ട്രേഷനുൾപ്പെടെ മൂന്നാധാരം തേടി ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരില്ല. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം രജിസ്ട്രേഷൻ വകുപ്പ് ഒക്ടോബർ 31 നു മുൻപ് പൂർത്തിയാക്കും. സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദ നയങ്ങൾക്കും പദ്ധതി ഏറെ സഹായകരമാണ്.സബ് രജിസ്ട്രാർ ഓഫീസുകളിൽ 1998 മുതൽ 2018 വരെയുള്ള (20 വർഷം)ആധാരങ്ങൾ ഡിജിറ്റലാക്കി പ്രസി ദ്ധീകരിക്കുന്ന പദ്ധതിയാണ് 31 ന് മുമ്പ് പൂർത്തിയാക്കും. ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ലഭ്യമായ മുഴുവൻ രേഖകളും ഡിജിറ്റലാക്കും. ഫീസടച്ചശേഷം pearl.registration.kerala. gov.inലെ […]Read More

News

ഗൂഗിൽ ക്രോം ഉപയോക്തക്കൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി:ഒന്നിലധികം സുരക്ഷാ തകരാറുകൾ ഗൂഗിൾ ക്രോമിൽ കണ്ടെത്തിയെന്നും ഉപയോക്താക്കൾ മുൻ കരുതലെടുക്കണമെന്നും മുന്നറിയിപ്പ്.ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി (സിഇആർടി – ഇൻ ) ആണ് മുന്നറിയിപ്പ് നൽകിയതു്. പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് സിഇആർടി ഇന്നും ഗൂഗിളും ശുപാർശ ചെയ്യുന്നത്.Read More

Travancore Noble News