News

കാർഗിൽ വിജയ് ദിവസിന് 25 വയസ്സ്

1999 ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തെ ഓർമ്മപ്പെടുത്തുന്ന കാർഗിൽ വിജയ് ദിവസിന് 25 വയസ്സ്. ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദർശിക്കും. ജൂലൈ 24 മുതൽ 26 വരെ ദ്രാസിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ . യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും തുടർന്ന് ‘ഷഹീദ് മാർഗ്’ സന്ദർശിക്കുമെന്നും 8 മൗണ്ടൻ ഡിവിഷനിലെ ജനറൽ ഓഫീസർ മേജർ ജനറൽ സച്ചിൻ മാലിക് അറിയിച്ചു.Read More

News

ദർബാർ ഹാളിൻ്റേയും അശോക ഹാളിൻ്റേയും പേര് മാറ്റി

ന്യൂഡൽഹി : നിരവധി ആചാരപരമായ ചടങ്ങുകളുടെ വേദിയായ രാഷ്ട്രപതി ഭവനിലെ ഐതിഹാസികമായ ദർബാർ ഹാളിൻ്റേയും അശോക ഹാളിൻ്റേയും പേര് മാറ്റി. യഥാക്രമം ഗണതന്ത്ര മണ്ഡപം എന്നും അശോക് മണ്ഡപം എന്നുമാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. ദേശീയ പുരസ്കാര സമർപ്പണം നടക്കുന്ന വേദിയാണ് ദർബാർ ഹാൾ.  ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷുകാരുടെയും കോടതികളെയും അസംബ്ലികളെയും പരാമർശിക്കുന്ന ‘ദർബാറി’ന് ഇന്ത്യ റിപ്പബ്ലിക്കായതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടതായി സർക്കാർ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.’ഗണതന്ത്ര’ എന്ന ആശയം പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹത്തിൽ […]Read More

Business News

പവന് 2000 രൂപ കുറഞ്ഞു

കൊച്ചി:         സ്വർണ്ണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ സ്വർണ വില കുത്തനെ താഴ്ന്നു. ചൊവ്വാഴ്ച രാവിലെ പവന് 53,560 രൂപയായിരുന്നത് ഉച്ചയോടെ 2000 രൂപ കുറഞ്ഞ് 51,960 രൂപയും ഗ്രാമിന് 6,495 രൂപയുമായി. പുതിയ വിലപ്രകാരം ഒരു പവൻ ആഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും ഹാൾ മാർക്കിങ് നിരക്കും ഉൾപ്പെടെ 56,239 വേണം. വെള്ളിയുടെ ഇറക്കുമതിത്തീരുവയും ആറു ശതമാനമാക്കി കുറച്ചു.Read More

News

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം:           ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ബുധനാഴ്ച തുടങ്ങും.ഇതിനുള്ള 900 കോടി രൂപ കഴിഞ്ഞ ദിവസം ധനവകുപ്പ് അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയവർക്ക് അതു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയും പെൻഷൻ എത്തിക്കും.Read More

News

തിരച്ചിൽ തുടരുന്നു

അങ്കോള:         ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുനായുള്ള തിരച്ചിൽ തുടരുന്നു. ഗംഗാവാലി പുഴയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്ശേഷം കാര്യമായ തിരച്ചിൽ നടന്നില്ല. നേവിയുടെയും മുങ്ങൽ വിദഗ്ദർ സ്ഥലത്തെത്തിയിരുന്നു. പുഴയിലെ നീരൊഴുക് കൂടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം എട്ടായി. അർജുനടക്കം മൂന്നുപേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. കേരളത്തിലെ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക്‌ പോകാൻ അനുമതിയില്ല. ഷിരൂരിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ ചൊവ്വാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കരയ്ക്കടിഞ്ഞു.Read More

News Sports

ഒളിമ്പിക്സിന് ഇനി രണ്ടു ദിവസം

പാരീസ്:          ഒളിമ്പിക്സ് ചരിത്രത്തിൽ ഇതുവരെ കാണാത്ത ഉദ്ഘാടന ചടങ്ങാണ് ലോകം സാക്ഷിയാകുന്നത്. സെൻ നദിയിലൂടെ അത്‌ലറ്റുകൾ ബോട്ടിൽ ഒഴുകിയെത്തിയ ശേഷമാകും ഉദ്ഘാടനം. സ്റ്റേഡിയത്തിൽ നടക്കാറുള്ള അത്‌ലറ്റുകളുടെ മാർച്ച് പാസ്റ്റ് ഇക്കുറി ബോട്ടിലാണ്. ഏകദേശം 7000 അത്‌ലറ്റുകൾ 160 കൂറ്റൻ ബോട്ടുകളിലെത്തും. പാരീസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സെൻ നദിയിൽ ആറ് കിലോമീറ്ററാണ് അത്‌ലറ്റുകൾ സഞ്ചരിക്കുന്നത്.ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11 ന് തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങുകൾ . മൂന്നു മണിക്കൂർ നീളും.നൂറോളം ലോക നേതാക്കൾ […]Read More

News

ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു

മുംബൈ: ഇന്ത്യൻ നാവികസേനയുടെ അഭിമാന പടക്കപ്പലിലൊന്നായ ഐഎൻഎസ് ബ്രഹ്മപുത്രയിൽ വൻ തീ പിടിത്തം. ജൂനിയർ സെയിലറെ കാണാതായി. തീ പിടിത്തത്തെത്തുടർന്ന് ഒരു ഭാഗത്തേയ്ക്ക് ചെരിഞ്ഞ് കപ്പൽ പാതി മുങ്ങിയനിലയിലാണ്. അറ്റകുറ്റപ്പണിക്കായി മുംബൈ നേവൽ ഡോക്ക്‌യാർഡിൽ എത്തിച്ച കപ്പലിൽ ഞായറാഴ്ച വൈകിട്ടോടെയാണ് തീ പിടിത്തമുണ്ടായതെന്ന് നേവി അറിയിച്ചു. തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. സംവ ത്തിൽ അന്വേഷണത്തിന് നേവി ഉത്തരവിട്ടു. കാണാതായ നാവിക സേനാംഗത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.Read More

News

സ്വർണത്തിനും മൊബൈൽ ഫോണുകൾക്കും വില കുറയും

മോദി 3.0 കേന്ദ്ര ബജറ്റ് 2024 യുടെ ആദ്യ പൊതുബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു, ധനമന്ത്രിയെന്ന നിലയിൽ ഇത് അവരുടെ തുടർച്ചയായ ഏഴാമത്തെ ബജറ്റാണ്. ബജറ്റിൽ വിവിധ മേഖലകൾക്കായി നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. പല കാര്യങ്ങളിലും സർക്കാർ കസ്റ്റംസ് ഡ്യൂട്ടി കുറച്ചിട്ടുണ്ടെന്നും പ്രധാനമായും ക്യാൻസർ മരുന്നുകൾക്ക് ഡ്യൂട്ടി ഫ്രീ ആക്കിയിരിക്കുന്നുവെന്നതും പ്രത്യേകതയാണ്. എന്തൊക്കെയാണ് വിലകുറഞ്ഞതെന്നും എന്താണ് വിലകൂടിയതെന്നും അറിയാം. 50 ലക്ഷം പേർക്ക് അധിക തൊഴിലവസരങ്ങൾ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കൂടാതെ വിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണ്യത്തിനുമായി 1.48 […]Read More

Education News

നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ വാദം ഇന്ന്

ദില്ലി: രണ്ട് നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക. ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതൽ സ്ഥലങ്ങളിൽ ചോർന്നതിന് തെളിവില്ല എന്ന നിലപാടിൽ കോടതി ഉറച്ചു നിൽക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം. എന്നാൽ പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എട്ടു കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ സെറ്റ് […]Read More

Travancore Noble News