News

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്; രാജ്യം ഉറ്റുനോക്കുന്ന ബജറ്റ്

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. നികുതിയിളവ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഏറെ പ്രതീക്ഷകളോടെയാണ് രാജ്യം. ഈ ബജറ്റ് സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾക്കും വരും വർഷത്തേക്കുള്ള മുൻഗണനകൾക്കുമുള്ള ഗതി നിശ്ചയിക്കുന്നതിനാൽ നിർണായകമാണ്. ആദായ നികുതി ഇളവിലാണ് പ്രാഥമിക ശ്രദ്ധ. പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി സ്ലാബുകൾ പുനർഘടന നടത്താൻ സാധ്യതയുണ്ടെന്നും സർക്കാർ സ്രോതസ്സുകൾ സൂചന നൽകുന്നു. ഇളവ് പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന അഭ്യൂഹവും […]Read More

News

രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി‌: ബില്ലുകൾ തടഞ്ഞുവക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിന്റെ വാദം. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എംഎൽഎയുമാണ് ഹർജിക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി […]Read More

News

ബിൻലാദന്റെ അനുയായി അറസ്റ്റിൽ

ഇസ്ലാമാബാദ്:ഭീകര സംഘടനയായ അൽ ഖായ്ദയുടെ മുതിർന്ന നേതാവും ഒസാമബിൻ ലാദന്റെ അടുത്ത അനുയായിയുമായ അമിനുൾ ഹഖ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അറസ്റ്റിൽ. പാക് പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പാണ് വെള്ളിയാഴ്ച ഹഖിനെ അറസ്റ്റു ചെയ്തത്. 1996 മുതൽ ബിൻ ലാദന്റെ അനുയായിയാരുന്ന ഇയാൾ പ്രദേശത്തെ ക്രമസമാധാനം തകർക്കാനും പ്രമുഖ വ്യക്തികളെ ആക്രമിക്കാനും പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.Read More

News

സിവിൾ ജഡ്ജി, മജിസ്ട്രേട്ട് നിയമനം:മൂന്നുവർഷ അഭിഭാഷക പരിശീലനം നിർബന്ധം

കൊച്ചി:സിവിൾ ജഡ്ജി (ജൂനിയർ ഡിവിഷൻ)/ മുൻസിഫ് മജിസ്ട്രേട്ട് തസ്തികയിലേക്കുള്ള പരീക്ഷയെഴുതുന്നവർക്ക് മൂന്നുവർഷത്തെ അഭിഭാഷക പരിശീലന പരിചയം നിർബന്ധമാക്കി.ഹൈക്കോടതി ജഡ്ജിമാരുടെ ഫുൾ ബെഞ്ച് യോഗത്തിലാണ് തീരുമാനം. ജനുവരി31ന് ഇറക്കിയ വിജ്ഞാപനത്തിൽ ഈ നിബന്ധന ഉണ്ടായിരുന്നില്ല. നിയമ ബിരുദമായിരുന്നു നേരെത്തെ അടിസ്ഥാന യോഗ്യത.Read More

News തൊഴിൽ വാർത്ത

ആർസിസിയിൽ വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം:റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്‌ട്രിക്കൽ )തസ്തികയിലേക്ക് ജൂലൈ 30 നും, സിഎസ്എസ്ഡി ടെക്നീഷ്യൻ തസ്തികയിലേക്ക് ജൂലൈ 31 നും, ബയോ മെഡിക്കൽ എൻജിനീയർ തസ്തികയിൽ ആഗസ്റ്റ് രണ്ടിനും അഭിമുഖം നടക്കും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in.കാണുകRead More

News

നിപ ബാധിതനായി ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

നിപ ബാധിതനായി ചികിത്സയിലിരുന്ന 14കാരൻ മരിച്ചു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമാക്കി, ഇന്ന് രാവിലെ 10.50 ഓടു കൂടി കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് സംസ്കാര ചടങ്ങുകൾ ശാസ്ത്രീയ രീതിയിൽ നടത്തും എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.Read More

Cinema News

500 കടന്ന് ഡെലിഗേറ്റ് രജിസ്ട്രേഷൻ

തിരുവനന്തപുരം:            കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതൽ 31 വരെ സംഘടിപ്പിക്കുന്ന 16-ാമത് ഐഡിഎസ്എഫ്എഫ് കെയ്ക്ക് മികച്ച പ്രതികരണം. രജിസ്ട്രേഷൻ തുടങ്ങി ദിവസങ്ങൾക്കകം തന്നെ 500 പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയിൽ 1500 പേർക്ക് പങ്കെടുക്കാം. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഡോക്യുമെന്ററി,ഹ്രസ്വ ചിത്ര വിഭാഗങ്ങളിലായി 300 ൽ അധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.www.idsfft.in എന്ന വെബ്സൈറ്റ് മുഖേന ഡെലിഗേറ്റ് രജിസ്ട്രേഷൻ […]Read More

News

ബൈഡൻ പിന്മാറിയേക്കും

വാഷിങ്ടൺ:           അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോബൈഡൻ പിന്മാറിയേക്കുമെന്നാണ് സൂചന. ബൈഡൻ മത്സരിച്ചാൽ ജയ സാധ്യത കുറവാണെന്ന നിലപാടിലാണ് മുൻപ്രസിഡന്റ് ബറാക്ക് ഒബാമ ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കൾ.ഇതോടെയാണ് ബൈഡൻ പിന്മാറാൻ തീരുമാനിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടായേക്കും. വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം സ്ഥാനാർഥിയാകാനാണ് സാധ്യത.പ്രചാരണത്തിൽ തുടക്കം മുതൽ ബൈഡൻ പിന്നിലായി. കോവിഡ് ബാധിതനായി ഡെലവോയിലെ വീട്ടിൽ സമ്പർക്ക വിലക്കിലാണ് ബൈഡൻ.Read More

Education News

കിറ്റ്സിൽ എംബിഎ സീറ്റൊഴിവ്

           സംസ്ഥാന ടൂറിസം വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 22 ന് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും ക്യാറ്റ് യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 9446529467/ 9447079763.Read More

News

‘ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു’; ജി സുധാകരൻ

പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. പ്രതിപക്ഷത്തെ തെറിവിളിക്കുന്നതല്ല പാർട്ടി സ്നേഹം. ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു. താൻ ഒരുവാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു പരാമര്‍ശം. ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി.രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു.Read More

Travancore Noble News