News

577 ഹജ്ജ് തീർഥാടകർ മരിച്ചു

റിയാദ്:          ഹജ്ജ് തീർഥാടനത്തിനെത്തിയ 577ഹാജിമാർ മരിച്ചെന്ന് റിപ്പോർട്ട്.അത്യുഷ്ണത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മിക്കവരുടേയും മരണകാരണം. ഇതിൽ 323 പേർ ഈജിപ്തിൽ നിന്നുള്ളവരാണ്. ജോർദാനിൽ നിന്നുള്ള 60തീർഥാടകരും മരിച്ചു. അറബ് നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.എന്നാൽ ഹജ്ജിനെത്തിയ 900 പേർ മരിച്ചിട്ടുണ്ടാകാമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.രണ്ടായിരത്തിലധികം പേർ അത്യുഷ്ണത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. മെക്കയിൽ തിങ്കളാഴ്ച താപനില51.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പതിനെട്ട് […]Read More

Sports

ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ സൂപ്പറാകും

ബാർബഡോസ്:           ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പർ പോരിന് ഒരുങ്ങി ഇന്ത്യ. അഫ്ഗാനിസ്ഥാനാണ് എതിരാളി. ബാർബഡോസിലെ കെൻസിങ് ടൗൺ ഓവലിൽ രാത്രി എട്ടിനാണ് സൂപ്പർ എട്ട് മത്സരം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാണ് ഇരു ടീമുകളും മുഖാമുഖം നിൽക്കുന്നത്. ഗ്രൂപ്പ് എ യിൽ ഏഴു പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. അഫ്ഗാൻ സി ഗ്രൂപ്പിൽ രണ്ടാമതായിരുന്നു. ബാറ്റർമാർക്കൊപ്പം സ്പിന്നർമാരെയും തുണയ്ക്കുന്ന പിച്ചാണ്. എന്നാൽ ഇവിടെ കളിച്ച രണ്ടിലും തോറ്റ ചരിത്രമാണ് ഇന്ത്യയ്ക്ക്. […]Read More

News

രാജ്യത്ത് ഉയർന്ന ഭക്ഷ്യ വില

ന്യൂഡൽഹി:           രാജ്യത്ത് ഭക്ഷ്യോൽപ്പന്നങ്ങളുടെ വില ഉയർന്ന് നിൽക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് റിസർവ് ബാങ്ക്. ബുധനാഴ്ച പുറത്തിറക്കിയ ജൂൺ മാസബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട ഉപഭോക്‌തൃവിലയെ അടിസ്ഥാനമാക്കിയുള്ള മേയിലെ പണപ്പെരുപ്പ കണക്കുകളിൽ ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 8.7 ശതമാനത്തിനു മുകളിലാണ്. തുടർച്ചയായി നാലാം മാസമാണ് ഭക്ഷ്യ വിലക്കയറ്റം 8.5 ശതമാനത്തിനു മുകളിൽ നിൽക്കുന്നത്. നഗരമേഖലയിൽ ഏപ്രിലിൽ 8.56 ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം മേയിൽ 8.83 ശതമാനമായി ഉയർന്നു.Read More

News

തിരുവനന്തപുരത്ത് അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ റോഡിൽവച്ച് കുത്തിക്കൊന്നു

വിവാഹമോചനത്തിന് തയാറായില്ല; ഭാര്യയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തി തിരുവനന്തപുരo: നെയ്യാറ്റിൻകര അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മായം സ്വദേശി രാജി മനോജ് (33) കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളും ഉണ്ട്. മായത്തെ സർക്കാര്‍ ആശുപത്രിയിൽ മരുന്നു വാങ്ങി മടങ്ങി വരികയായിരുന്നു രാജി. ഇതിനിടെ മനോജ് എത്തുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. തുടർന്ന് രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. റോഡിൽ വച്ച് […]Read More

News

മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡന്റ്, ഉണ്ണി മുകുന്ദൻ ട്രഷറർ

നടൻ മോഹൻലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. ട്രഷററായി നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് എത്തുന്നത്.Read More

News

ട്രെയിനപകടത്തിൽ മരണം പത്തായി

കൊൽക്കത്ത:            പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ എക്സ്പ്രസ് ട്രെയിനും ചരക്ക്ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം പത്തായി. 40 പേർക്ക് പരിക്കേറ്റു. അഗർത്തലയിൽ നിന്ന് കൊൽക്കത്തയിലെ സിയാൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിന്റെ പുറകിൽ ന്യൂജയ്പാൽഗുരിക്ക് സമീപം ചരക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിൻ ഭാഗത്ത് പാഴ്സൽ കോച്ചും ഗാർഡിന്റെ കോച്ചും ആയതിനാലാണ് മരണ സംഖ്യ കുറഞ്ഞത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ചരക്കു ട്രെയിൽ സിഗ്നൽ മറികടന്ന് എക്സ്പ്രസ് […]Read More

News

പെൺകുട്ടിയെ യുവാവ് അടിച്ചുകൊന്നു

മുംബൈ:          മുംബൈ നഗര മധ്യത്തിൽ പെൺകുട്ടിയെ യുവാവ് സ്ഥാപർകൊണ്ട് അടിച്ചുകൊന്നു. രോഹിത് യാദവെന്ന ഇരുപതുകാരനാണ് സുഹൃത്തായ ആരതി യാദവിനെ കൊലപ്പെടു ത്തിയത്. ചൊവ്വാഴ്ച രാവിലെ 8.30 ന് വാസ ഈസ്റ്റ് ചിഞ്ച് പാടയിലാണ് സംഭവം.ജോലിക്ക് പോകുന്നതിനിടെ പെൺകുട്ടിയെ ഇയാൾ പിന്തുടരുന്നതും അടിച്ച് വീഴ്ത്തുന്നതുമെല്ലാം സിസിടിവിയിൽ തെളിഞ്ഞു . തലയിൽ നിരവധി തവണ അടിക്കുമ്പോഴും ആൾക്കൂട്ടം തടഞ്ഞില്ല. രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.Read More

News

കോവിഡിനുശേഷം മാരകമായി പക്ഷിപ്പനി

വാഷിങ്ടൺ:           ലോകം അടുത്തതായി അഭിമുഖീകരിക്കേണ്ടിവരുന്ന മഹാമാരി പക്ഷിപ്പനി ആയിരിക്കുമെന്നും എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാമെന്നും അമേരിക്കൻ രോഗപ്രതിരോധ നിയന്ത്രണകേന്ദ്രത്തിന്റെ (സിഡിസി) മുൻ തലവൻ റോബർട്ട് റെഡ് ഫീൽഡ്.അമേരിക്കയിൽ കന്നുകാലികളിൽ നിന്ന് പക്ഷിപ്പനി മനുഷ്യ നിലേക്ക് പകർന്ന മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 25 മുതൽ 50 ശതമാനം വരെയാണ് പക്ഷിപ്പനിയുടെ മരണ നിരക്ക്. മനുഷ്യരിൽ നിന്ന് പക്ഷിപ്പനി പടരുമെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെങ്കിലും വൈറസ് മനുഷ്യ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ മറികടക്കാനുള്ള […]Read More

News

പുതിയ പാർട്ടിയാകാൻ ജനതാദൾ എസ് കേരളാഘടകം

തിരുവനന്തപുരം:             ജനതാദൾ എസ് ദേശീയതലത്തിൽ ബിജെപിയ്ക്കൊപ്പം എൻഡിഎയിൽ പ്രവർത്തിക്കുന്നതിനാൽ കേരളഘടകം അവരുമായുള്ള ബന്ധം പൂർണമായും വിഛേദിച്ചു. പേരു തന്നെ ഉപേക്ഷിച്ച് മറ്റൊരു പാർട്ടിയായി പ്രവർത്തിക്കാൻ ചൊവ്വാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറിയറ്റും ജില്ലാ പ്രസിഡന്റുമാരും യോഗം ചേർന്ന് തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു. ജനതാദൾ എസ് ദേശീയ തലത്തിൽ ബിജെപി അനുകൂല നിലപാടെടുത്തപ്പോൾ കേരളാഘടകം എതിർപ്പ് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എച്ച് ഡി കുമാരസ്വാമി […]Read More

News

ഇനി ‘കോളനി’ എന്ന് വിളിക്കരുത്; പകരമായി നഗർ, ഉന്നതി, പ്രകൃതി

തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട‌ കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനമൊഴിഞ്ഞത് ചരിത്രത്തിൽ ഇടംനേടാവുന്ന ഉത്തരവിറക്കിയശേഷം. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നത് മാറ്റാനാണ് തീരുമാനം. പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകളിലാണ് നിലവിൽ അഭിസംബോധന ചെയ്തുവരുന്നത്. ഈ അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരമായി നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും […]Read More

Travancore Noble News