News

മുണ്ടുടുത്ത വയോധികനെ മാളിൽ തടഞ്ഞു

ബംഗളൂരു: ബംഗളുരു മാളിൽ മുണ്ട് ധരിച്ചെത്തിയ വയോധികനെ തടഞ്ഞു. ജിടി മാളിൽ മകനോടൊപ്പം സിനിമ കാണാനെത്തിയ കർഷക നോട് മുണ്ട് ധരിച്ച് പ്രവേശിക്കാൻ പാടില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് അറിയിച്ചു. ഇതിന്റെ വീഡിയോ പ്രചരിച്ചി തിന് പിന്നാലെ മാപ്പ് പറഞ്ഞ് മാൾ അധികൃതർ രംഗത്ത് വന്നു. സംഭവത്തിൽ കർഷക സംഘടന മാളിനു മുന്നിൽ പ്രതിഷേധിച്ചു. നേരത്തെ വലിയ ചാക്കമായെത്തിയ കർഷകന് ബംഗളുരു മെട്രോ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു.Read More

News

ശബരിമല റോപ്‌വേ യാഥാർഥ്യമാവും

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കായുള്ള റോപ്‌വേ പദ്ധതി ഉടൻ യാഥാർഥ്യമാകും. കോടതിയുടെ അനുമതി ലഭ്യമായതോടെ ദേവസ്വം ബോർഡ് തുടർനടപടികളിലേക്ക് കടന്നു. ദേവസ്വം, വനം, റവന്യൂ മന്ത്രിമാർ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കി.ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം സ്ഥലം വിട്ടുനൽകൽ, പുതുക്കിയ വിശദപദ്ധതിരേഖ (ഡി പി ആർ)തയ്യാറാക്കൽ, റവന്യൂ വകുപ്പിന്റെ നോട്ടിഫിക്കേഷൻ തുടങ്ങിയവ പൂർത്തിയാക്കിയാൽ നിർമ്മാണപ്രവർത്തനത്തിലേക്ക് കടക്കും. ഈ മണ്ഡല കാലത്തു തന്നെ റോപ്‌വേ യാഥാർഥ്യമാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം.എത്രയും വേഗം നിർമ്മാണം ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ […]Read More

Health News

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. 90 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകമെമ്പാടും അറിയപ്പെട്ടിരുന്ന ഹൃദ്രോഗ വിദഗ്ധനായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു ഡോ. വല്യത്താൻ. ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. […]Read More

News

ശക്തമായ പ്രതിഷേധം ; കർണാടക സർക്കാർ വിവാദബിൽ മരവിപ്പിച്ചു.

ബെംഗളൂരു: കർണാടകയിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനംവരെ തൊഴിൽ സംവരണം ചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് മരവിപ്പിച്ചു. വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബില്ല് താൽകാലികമായി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ഐടി മേഖലയിൽ നിന്നുൾപ്പടെ ശക്തമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ ബില്ല് മരവിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് […]Read More

News

108 ആംബുലൻസ് ജീവനക്കാർ പ്രതിക്ഷേധിച്ചു

തിരുവനന്തപുരം: എല്ലാ മാസവും ഏഴിനു മുൻപ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇഎംആർഐ ഗ്രീൻഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് എംപ്ലോയീസ് യൂണിയന്റെ പ്രതിഷേധം ആരംഭിച്ചു. അടിയന്തിര കേസുകളെ അവഗണിക്കാതെയാണ് സമരം. റോഡപകടങ്ങളിൽ പെടുന്നവരേയും വീടുകളിൽ നിന്ന് രോഗികളേയും കുട്ടികളേയും ആശുപത്രിയിലെത്തിച്ചു .പ്രസവ സംബന്ധിയായ കേസുകളും ഒഴിവാക്കിയില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും നൽകാത്ത സാഹചര്യത്തിലാണ് സമരമാരംഭിച്ചത്.Read More

News

മൂന്ന് പ്രതികൾക്ക് ജാമ്യം

ബംഗളുരു: സംഘപരിവാർ വിമർശകയായ പ്രമുഖ മാധ്യമപ്രവർത്തക ഗൗരിലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ മൂന്ന് പ്രതികൾക്ക് കർണാടക ഹൈക്കോടതി ജാമ്യം നൽകി. അമിത് ദ്വിഗേക്കർ, കെ ടി നവീൻകുമാർ, എച്ച് എൽ സുരേഷ് എന്നിവർക്കാണ് കൽ ബുർഗി ബെഞ്ചിലെ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി ജാമ്യം നൽകിയത്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി മറ്റൊരു പ്രതിയായ മോഹൻ നായിക്കിന് ഹൈക്കോടതി 2023ൽ ജാമ്യം നൽകിയിരുന്നു.ഇത് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളും ജാമ്യഹർജി നൽകിയത്. അതിനിടെ കേസിലെ പ്രധാന സാക്ഷിയായ വ്യവസായി തിമ്മയ്യ കൂറുമാറി. […]Read More

News

കെ പി ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രി

കാഠ്മണ്ഡു:നേപ്പാളിൽ കെ പി ശർമ ഒലി നാലാം തവണ പ്രധാനമന്തിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.പ്രസിഡന്റ് രാം ചന്ദ്ര പൗഡേലാണ് കമ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻയുഎംഎൽ) നേതാവായ ഒലിയെ ഞായറാഴ്ച പ്രധാനമന്ത്രിയായി നിയമിച്ചത്.പ്രധാനമന്ത്രിയായിരുന്ന പുഷ്പ കമൽ ദാഹാൽ പ്രചണ്ഡ വിശ്വാസവോട്ടിൽ പരാജയപ്പെട്ടതോടെയാണ് ഒലിക്ക് വഴിയൊരുങ്ങിയത്. ഭരണഘടനപ്രകാരം 30 ദിവസത്തിനുള്ളിൽ പാർലമെന്റിൽ വിശ്വാസവോട്ട് തേടണം. 275 അംഗ പ്രതിനിധിസഭയിൽ 138 വോട്ടുവേണം ജയിക്കാൻ. നേപ്പാളി കോൺഗ്രസിന് 89 സീറ്റും സിപിഎൻയുഎം എല്ലിന് 78 സീറ്റുമാണുള്ളത്.പ്രചണ്ഡയുടെ […]Read More

News

ചൈന – റഷ്യ സംയുക്ത നാവികാഭ്യാസം തുടങ്ങി

ബീജിങ്:തെക്കൻ ചൈനയിലെ സൈനിക തുറമുഖത്തിൽ റഷ്യയും ചൈനയും സംയുക്ത നാവികാഭ്യാസം ഞായറാഴ്ച ആരംഭിച്ചു. പസഫിക് സമുദ്രത്തിന്റെ വടക്ക് – പടിഞ്ഞാറ് ഭാഗങ്ങളിൽ റഷ്യയുമായി ചേർന്ന് പെട്രോളിങ് നടത്തിയതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽവേധ അഭ്യാസം, സമുദ്രയുദ്ധം, വ്യോമപ്രതിരോധം എന്നിവയുൾപ്പെടുന്ന സൈനികാഭ്യാസം ജൂലൈവരെ നീളും. വാഷിങ്ടണിൽ ചേർന്ന നാറ്റോ ഉച്ചകോടിയിൽ 32 രാജ്യങ്ങൾ ഒപ്പിട്ട സമാപനപ്രഖ്യാപനത്തിൽ റഷ്യയുടെ സുപ്രധാന സഖ്യകക്ഷിയായ ചൈനയെ ഉക്രയ്ൻ യുദ്ധത്തെ പിന്താങ്ങുന്ന രാജ്യമെന്ന് പരാമർശിച്ചിരുന്നു.Read More

News

ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ വീണു മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ […]Read More

Travancore Noble News