തിരുവനന്തപുരം:സവാരി ട്രാവൽ മേറ്റ് സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ വിമാന യാത്രയ്ക്കുള്ള അവസരമൊരുക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വിമാന യാത്രയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഉൾപ്പെടെയാണ് ഏകദിന യാത്രാ പാക്കേജ്. വിമാന ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ഭക്ഷണം,പ്രവേശന ടിക്കറ്റുകൾ, ടൂർ മാനേജരുടെ സേവനം എല്ലാം ചേർന്നതാണ് യാത്ര. കുടുംബശ്രീകൾ, വായനശാലകൾ, ക്ലബ്ബുകൾ, സീനിയർ സിറ്റിസൺ ഫോറം, റസിഡൻസ് അസോസിയേഷനുകൾ, സ്വയം സഹായക സംഘങ്ങൾ എന്നിവയ്ക്ക് പ്രത്യേക നിരക്കുകളുമുണ്ട്. ബുക്കിംഗിനും വിശദ വിവരങ്ങൾക്കും:9072668874,9072669664.Read More
ന്യൂഡൽഹി:ആറ് സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണ പ്രദേശത്തുമായി മേയ് 20 ന് വോട്ടെടുപ്പ് നടക്കും. 49 ലോക്സഭ മണ്ഡലത്തിൽ പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ട് സമാപിക്കും.അഞ്ചാം ഘട്ടത്തിൽ ആകെ 695 സ്ഥാനാർഥികളാണുള്ളത്. ഹൗറ, ഹൂഗ്ലി, ആരം ബാഗ്, ബറാക്ക്പൂർ,ഉലു ബേരിയ, ബെൻഗാവ് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ്. രാജ്നാഥ് സിങ് (ലക്നൗ ), രാഹുൽ ഗാന്ധി (റായ് ബറേലി ), സ്മൃതി ഇറാനി (അമേഠി), പീയുഷ് ഗോയൽ (മുംബൈ നോർത്ത് ), ഒമർ അബ്ദുള്ള (ബാരാമുള്ള ), അരവിന്ദ് സാവന്ത് […]Read More
കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഢനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ ജർമ്മനിയിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. രാഹുലിന് രക്ഷപ്പെടാൻ വഴിയൊരുക്കിയ സുഹൃത്ത് മാങ്കാവ് കച്ചേരിക്കുന്ന് കല്യാണ നിലയത്തിൽ പി രാജേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാഹുലിന് ജർമ്മൻ പൗരത്വമുള്ളതായി വാർത്തകളുണ്ട്. രാഹുലിനെ പിടികൂടാൻ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇന്റർപോൾ മുഖേന ബ്ലു കോർണർ നോട്ടീസും പുറത്തിറക്കി. രാഹുലിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും […]Read More
ചെന്നൈ: തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം. പ്രളയത്തിൽ ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥിയെ കാണാതായി. തിരുനെൽവേലി സ്വദേശിയും 17കാരനുമായ അശ്വിനെ ആണ് കാണാതായത്. വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദ്യശ്യങ്ങൾ പുറത്ത് വന്നു.Read More
പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകൾ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. പനിയുടെ എണ്ണം മുൻവർഷത്തേക്കാൾ കുറവാണെന്ന് മന്ത്രി പറഞ്ഞു.Read More
തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള (കീം 2024) അപേക്ഷ തീയതിയിൽ മാറ്റം. പ്രവേശനത്തിന് നിലവിൽ സമർപ്പിച്ച ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 18-ന് വൈകിട്ട് മൂന്നു മണിവരെ ദീർഘിപ്പിച്ചു. ഓൺലൈനായി പ്രവേശനപരീക്ഷ ജൂൺ ഒന്നുമുതൽ ഒമ്പതുവരെ നടക്കുമെന്നാണ് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നത്. കേരളത്തിനുപുറമേ, ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ വർഷം മുതലാണ് കേരളത്തിൽ പരീക്ഷകൾ ഓൺലൈനായി സംഘടിപ്പിയ്ക്കുക. സി-ഡിറ്റിനാണ് ഇതിൻ്റെ […]Read More
ന്യൂഡൽഹി:ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. ജൂൺ ആറിന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷമായിരിക്കും ക്യാപ്റ്റൻ ബൂട്ടഴിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് മുപ്പത്തൊമ്പതകാരനായ ഛേത്രി വിടവാങ്ങൽ പ്രഖ്യാപിച്ചത്.പത്തൊമ്പത് വർഷംനീണ്ട കളി ജീവിതത്തിനിടയിൽ ഇന്ത്യക്കായി 94 ഗോ ളടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും, ലയണൽ മെസിക്കും പിന്നിൽ ഗോളടിയിൽ ഛേത്രി മൂന്നാം സ്ഥാനത്താണ്.151-ാം മത്സരത്തിലാണ് വിട വാങ്ങൽ. 87 തവണ ദേശീയ ടീമിനെ നയിച്ചു. 2005ൽ ഇരുപത്തൊന്നാം വയസ്സിലാണ് ഇന്ത്യൻ ജഴ്സിയിൽ […]Read More
വട്ടിയൂർക്കാവ്:വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ഏഴാമത്തെ ഹൈടെക് ബസ് ഷെൽട്ടർ തുറന്നു. ശാസ്തമംഗലം പൈപ്പിൻമൂട് ജങ്ഷനിലെ ഷെൽട്ടർ വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഫ്എം, റേഡിയോ, ഫ്രീ വൈ ഫൈ, മൊബൈൽ ഫോൺ ചാർജിങ്, മാഗസിൻ സ്റ്റാൻഡ്, സുരക്ഷാ ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് കാത്തിരിപ്പുകേന്ദ്രം. സിഇആർ ഫണ്ട് വിനിയോഗിച്ച് അടുത്തിടെ നവീകരിച്ച പൈപ്പിൻമൂട് പാർക്കിൽ കുടിവെള്ള കിയോസ്കും സജ്ജമാക്കി.വി കെ പ്രശാന്ത് എംഎൽഎ യുടെ നിർദ്ദേശപ്രകാരം പരസ്യസ്ഥാപനമായ ദിയ അഡ്വർടൈസേഴ്സാണ് കാത്തിരിപ്പുകേന്ദ്രത്തിന്റെ രൂപകല്പനയും നിർമാണവും നിർവഹിച്ചതു്. […]Read More
നിധിഷ് കെ.ടി.ആർ. സംവിധായകൻ ഈജിത്ത് സുകുമാരൻ, സൈജു കുറുപ്പ് അജു വർഗീസ് കേന്ദ്ര കഥാപാത്രങ്ങളാകുന്നു .ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലൻ്റെ തങ്കക്കുടം.ചിത സംയോജകനായ നിധീഷ്.കെ.ടി.ആർ. ആണ് ഈ ചിത്രം തിരക്കഥയും ചിത്രസംയോജനവും നിർവുനിച്ച് സംവിധാനം ചെയ്യുന്നത്.പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന. ഈ .ചിത്രത്തിൽഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്. അജു വർഗീസ്, വിജയ് ബാബു,ഇന്ദ്രൻസ് . ജോണി ആൻ്റെണി ഗ്രിഗറി . രമേഷ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, […]Read More
