Cinema News

500 കടന്ന് ഡെലിഗേറ്റ് രജിസ്ട്രേഷൻ

തിരുവനന്തപുരം:            കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതൽ 31 വരെ സംഘടിപ്പിക്കുന്ന 16-ാമത് ഐഡിഎസ്എഫ്എഫ് കെയ്ക്ക് മികച്ച പ്രതികരണം. രജിസ്ട്രേഷൻ തുടങ്ങി ദിവസങ്ങൾക്കകം തന്നെ 500 പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയിൽ 1500 പേർക്ക് പങ്കെടുക്കാം. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഡോക്യുമെന്ററി,ഹ്രസ്വ ചിത്ര വിഭാഗങ്ങളിലായി 300 ൽ അധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.www.idsfft.in എന്ന വെബ്സൈറ്റ് മുഖേന ഡെലിഗേറ്റ് രജിസ്ട്രേഷൻ […]Read More

News

ബൈഡൻ പിന്മാറിയേക്കും

വാഷിങ്ടൺ:           അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോബൈഡൻ പിന്മാറിയേക്കുമെന്നാണ് സൂചന. ബൈഡൻ മത്സരിച്ചാൽ ജയ സാധ്യത കുറവാണെന്ന നിലപാടിലാണ് മുൻപ്രസിഡന്റ് ബറാക്ക് ഒബാമ ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കൾ.ഇതോടെയാണ് ബൈഡൻ പിന്മാറാൻ തീരുമാനിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടായേക്കും. വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം സ്ഥാനാർഥിയാകാനാണ് സാധ്യത.പ്രചാരണത്തിൽ തുടക്കം മുതൽ ബൈഡൻ പിന്നിലായി. കോവിഡ് ബാധിതനായി ഡെലവോയിലെ വീട്ടിൽ സമ്പർക്ക വിലക്കിലാണ് ബൈഡൻ.Read More

Education News

കിറ്റ്സിൽ എംബിഎ സീറ്റൊഴിവ്

           സംസ്ഥാന ടൂറിസം വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 22 ന് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും ക്യാറ്റ് യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 9446529467/ 9447079763.Read More

News

‘ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു’; ജി സുധാകരൻ

പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. പ്രതിപക്ഷത്തെ തെറിവിളിക്കുന്നതല്ല പാർട്ടി സ്നേഹം. ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു. താൻ ഒരുവാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു പരാമര്‍ശം. ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി.രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു.Read More

News

അർജുനായുള്ള തെരച്ചിലിന് നാളെ സൈന്യം എത്തുമെന്ന് ഡി.കെ ശിവകുമാർ

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് നാളെ സൈന്യം എത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇക്കാര്യം എം.കെ രാഘവൻ എം.പിയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കണമെന്ന് അര്‍ജുന്റെ കുടുംബം കർണാടക സർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യത്തിലാണ് ഇനി വിശ്വാസമെന്ന് അർജുന്റെ സഹോദരി പ്രതികരിച്ചു.Read More

Health News

കേരളത്തിൽ വീണ്ടും നിപ്പാ

നിപ സ്ഥിരീകരിച്ചു. കോഴിക്കോട്ട് ചികിത്സയിൽ കഴിയുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ ജില്ലയിൽ ജാഗ്രതാ നി‍ര്‍ദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുRead More

News

അർജുന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ താൽക്കാലികമായി നിർത്തി. വെള്ളിയാഴ്ച രാത്രി 9 മണിക്ക് തിരച്ചിൽ നിർത്തിവച്ചുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴയെ അവഗണിച്ചാണ് തിരച്ചിൽ നടന്നിരുന്നത്. ലൈറ്റുകൾ അടക്കം സജ്ജമാക്കിയിരുന്നു. എന്നാൽ മേഖലയിൽ ഇപ്പോൾ മഴ അതിശക്തമായി പെയ്യുകയാണ്. കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാലാണ് തിരച്ചിൽ നിർ‌ത്തിയത്. ശനിയാഴ്ച അതിരാവിലെ തിരച്ചിൽ പുനഃരാരംഭിക്കും.Read More

News

മൈക്രോ സോഫ്റ്റ് തകരാറിലായതിനെത്തുടർന്ന് ലോകത്തെമ്പാടുമുള്ള സേവനങ്ങൾ സ്തംഭിച്ചു

മൈക്രോ സോഫ്റ്റ് തകരാറിലായതിനെത്തുടർന്ന് ലോകത്തെമ്പാടുമുള്ള ഐടി സേവനങ്ങൾ സ്തംഭിച്ചു. ഇന്ത്യയിൽ വ്യാപകമായ ഫ്ലൈറ്റുകൾക്ക് കാലതാമസം നേരിട്ടു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളി യാത്രക്കാർ കാത്തിരിക്കുകയാണ്. ഇൻഡിഗോ, ആകാശ എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടു. ഫ്ലൈറ്റുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ നൽകുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിടുന്നതായി ബജറ്റ് എയർലൈൻ സ്‌പൈസ് ജെറ്റ് പറഞ്ഞു. “ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങളുടെ ടീം സജീവമായി പ്രവർത്തിക്കുന്നു,” എയർലൈൻ എക്സ്-ൽ പോസ്റ്റ് ചെയ്തു. Read More

News

മൈക്രോസോഫ്റ്റ് തകരാർ; ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി

ഇന്ത്യയിലും വിദേശത്തുമുള്ള വിമാന സർവീസുകളെ ബാധിച്ച മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകളുടെ ആഗോള തകർച്ചയെത്തുടർന്ന് ഇന്ത്യൻ ബജറ്റ് കാരിയർ ഇൻഡിഗോയ്ക്ക് വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള 200 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. “ഞങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള ലോകമെമ്പാടുമുള്ള യാത്രാ സംവിധാനം തടസ്സപ്പെട്ടതിൻ്റെ കാസ്കേഡിംഗ് ഇഫക്റ്റ് കാരണം ഫ്ലൈറ്റുകൾ റദ്ദാക്കിയിരിക്കുന്നു. നിങ്ങളുടെ ക്ഷമയെയും പിന്തുണയെയും ഞങ്ങൾ അഭിനന്ദിക്കുന്നു,” ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഫ്ലൈറ്റ് റീബുക്ക് ചെയ്യാനോ റീഫണ്ട് ക്ലെയിം ചെയ്യാനോ ഉള്ള ഓപ്ഷൻ താൽക്കാലികമായി ലഭ്യമല്ലെന്നും എയർലൈൻ അറിയിച്ചു.Read More

Travancore Noble News