News

അസമിൽ പ്രളയം രൂക്ഷം

ഗുവാഹത്തി:            പ്രളയം രൂക്ഷമായി തുടരുന്ന അസമിൽ ബ്രഹ്മപുത്രയടക്കം പ്രധാനനദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുന്നു. ശനിയാഴ്ച ആറുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 58 ആയി. 29 ജില്ലകളിലായി 24 ലക്ഷംപേർ ദുരിതത്തിലാണ്. 577 ദുരിതാശ്വാസ ക്യാമ്പുകളിലായി 53,000 ൽ ഏറെപേർ അഭയം തേടി. കാസിരംഗ ഉദ്യാനത്തിൽ 144 മൃഗങ്ങൾ ചത്തു. ബീഹാർ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.Read More

Cinema News

ടൈറ്റാനിക് നിർമാതാവ് അന്തരിച്ചു

ലൊസ് ആഞ്ചലസ്:            ടൈറ്റാനിക്, അവതാർ തുടങ്ങിയ സൂപ്പർഹിറ്റ് ഹോളിവുഡ് സിനിമകളുടെ നിർമ്മാതാവ് ജോൺ ലാൻഡൗ (63) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 31വർഷം ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തിനെയാണ് നഷ്ടമായതെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ സമൂഹമാധ്യമത്തിൽ കുറിച്ചു. സിനിമാ നിർമാതാക്കളായ മാതാപിതാക്കളിലുടെയാണ് ജോൺ ഹോളിവുഡിനെ അടുത്ത് പരിചയപ്പെടുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി.20-ാമത് സെഞ്ച്വറി ഫോക്സിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റായിരിക്കെയാണ് കാമറൂണിനെ പരിചയപ്പെടുന്നത്. കാമറൂൺ അദ്ദേഹത്തിന് ‘പ്ലാനെറ്റ് ഐസ് ‘ എന്ന തിരക്കഥ വായിക്കാൻ […]Read More

News

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തദ്ദേശീയർക്ക് പ്രത്യേക ക്യൂ

തിരുവനന്തപുരം:വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ ഭക്തർ ദർശനത്തിനെത്തുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ജില്ലയിലെ ഭക്തർക്കുവേണ്ടി പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ് നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്തർക്ക് പ്രത്യേക പരിഗണന നൽകന്നുണ്ടെന്നും ഈ സംവിധാനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കവടിയാർ ഹരികുമാർ, വിജയകുമാർ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് നിർദ്ദേശം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അഗുവുമായ കെ […]Read More

News

കേരളത്തിന് രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ

തിരുവനന്തപുരം:കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത. കൊച്ചുവേളി-ബെംഗളൂരു, ശ്രീനഗർ – കന്യാകുമാരി സർവീസുകളാണ് റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്ന് കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഗ്രീനഗറിനു തൊട്ടടുത്ത ബഡ്ഗാം സ്റ്റേഷൻവരെ ആഴ്ചയിൽ മൂന്നു ദിവസം സർവീസ് ഉണ്ടായിരിക്കും. ഉധം പൂർ-ഗ്രീനഗർ-ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മീഷൻ ചെയ്യുന്ന തോടെ സർവീസ് തുടങ്ങും. ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. രാജധാനി ട്രെയിനിലെ പോലെ പൂർണമായും എസി കോച്ചുകൾ മാത്രമാകും.Read More

Education News

കലാമണ്ഡലത്തിൽ ബിപിഎ: അപേക്ഷ 11 വരെ

കലാമണ്ഡലത്തിൽ ബിപിഎ: അപേക്ഷ 11 വരെബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്ട്സ് കോഴ്സുകൾ: കഥകളി, കഥകളി സംഗീതം, ചെണ്ട,മദ്ദളം,ചുട്ടി, കൂടിയാട്ടം, മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം, മോഹിനിയാട്ടം, കളരി പരിശീലനവും മറ്റും കോഴ്സിന്റെ ഭാഗമായുണ്ടായിരിക്കും. 2024 ജൂൺ ഒന്നിന് 23 വയസ്സു തികയരുത്. മിതമായ ഫീസേയുള്ളു. പൂരിപ്പിച്ച അപേക്ഷ, ചെറുതുരുത്തി എസ്ബിഐ ശാഖയിൽ 500 രൂപ ഓൺലൈനായി അടച്ചതിന്റെ സ്ലിപ്പും നിർദിഷ്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ചേർത്ത് ജൂലൈ11നകം കിട്ടത്തക്കവിധം അയയ്ക്കണം.Read More

News

‘കൂടോത്രത്തിനു പിന്നിൽ പ്രമുഖ കോൺഗ്രസ് നേതാവ്’; വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ

കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോൺഗ്രസ് നേതാവ് തന്നെ..!”. കൂടോത്ര വിവാദത്തിൽ നിർണ്ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ. കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ വിപിൻ മോഹനാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. കെ സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയാണ് വിപിൻ മോഹൻ. “ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പരിശോധന നടത്തിയിട്ടും സുധാകരന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയില്ല. നെഗറ്റീവ് എനർജിയാണ് ഇതിന് പിന്നിലെന്ന് പലരും പറയുകയും ചെയ്തു. […]Read More

News

ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ

തൃശൂർ: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് കുട്ടി വീട്ടുവളപ്പിലെ കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ അമ്മ ജിഷ കാണുന്നത്. ഇവർ അയൽ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളത്തിൽ മലർന്നു പൊങ്ങി കിടക്കുന്നന്ന നിലയിലായിരുന്നു കുട്ടി.Read More

News

ഗോവയിൽ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി

ഗോവയിൽ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി; നിരവധി പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു കനത്ത മഴയ്‌ക്കിടയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ഞായറാഴ്ച ഗോവയിലെ സത്താരി താലൂക്കിലെ പാലി വെള്ളച്ചാട്ടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.  30 പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. 50 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് (നോർത്ത്) അക്ഷത് കൗശൽ പറഞ്ഞു. ഞായറാഴ്ചയായതിനാൽ രാവിലെ തന്നെ വെള്ളച്ചാട്ടത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. […]Read More

News

ജമ്മു കശ്മീരിലെ കുല്‍ഗാമിൽ നാല് ഭീകരരെ സുരക്ഷാസേനാ വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമിൽ നാല് ഭീകരരെ സുരക്ഷാസേനാ വധിച്ചു. മോഡര്‍ഗാമില്‍ ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ വെടിയേറ്റ സൈനികന്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീരമൃത്യുവരിച്ചു. കുല്‍ഗാമിലെ തന്നെ ഫ്രിസാല്‍ മേഖലയില്‍ ഏറ്റുമുട്ടലിന് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാലു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജമ്മു കശ്‌മീരിൽ ഭീകരരുമായി കഴിഞ്ഞമാസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. സിആ‌ർപിഎഫ് ജവാനായ കബീൻ ദാസ് ആണ് മരിച്ചത്. കത്വ ജില്ലയിലെ […]Read More

News

അമീബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്:             സ്വാകാര്യ ആശു പത്രിയിൽ ചികിത്സയിലായിരുന്ന തിക്കോടി പള്ളിക്കര സ്വദേശിയായ 14 കാരന് അമീബിക്ക് മസ്തിഷ്ക്കജ്വരം സ്ഥിരീകരിച്ചു. സ്രവ സാമ്പിൾ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കീഴൂർ തെരുവിലെ കാട്ടുകുളത്തിൽ കുളിച്ച രണ്ടു കുട്ടികൾക്കാണ് ജ്വരം സ്ഥരീകരിച്ചത്. ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് രോഗമില്ലെന്ന് കണ്ടെത്തി.കുളത്തിലെ വെള്ളം പരിശോധിച്ചതിൽ മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന നഗ്ലേറിയ ഫൗലേറി എന്ന അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തി. കുളത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ […]Read More

Travancore Noble News