തൊഴിൽ വാർത്ത

വിതുര പഞ്ചായത്തിൽ ജോലി ഒഴിവ്

തിരുവനന്തപുരം:              വിതുര പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് എന്നീ തസ്തികയിൽ നിയമനം നടത്തും. ജൂലൈ 12 ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം.ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും അസ്സലും സഹിതം പഞ്ചായത്താഫീസിൽ എത്തണം. ഫോൺ:9496049681.Read More

News

ഹിമാലയ പർവതം കീഴടക്കി എട്ടാംക്ലാസ് വിദ്യാർഥിനി

ചേർത്തല :            ഹിമാലയ പർവതം 4800 മീറ്റർ ഉയരംതാണ്ടി ചേർത്തല സ്വദേശിനി അന്ന മരിയ അപൂർവനേട്ടം കൈവരിച്ചു. ചേർത്തല ഞാറയ്ക്കാവേലിൽ ഷൈൻ വർഗീസ് – പ്രീതി ദമ്പതികളുടെ മകളായ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് അന്ന മേരി. ജൂൺ 20 നാണ് അച്ഛനൊപ്പം ദൗത്യത്തിന് പുറപ്പെട്ടത്. എട്ട് സംസ്ഥാനങ്ങളിലെ 13 പേർ ദൗദ്യ സംഘത്തിലുണ്ടായിരുന്നു. സോളഗ് വാലിയിൽ ഒത്തുചേർന്ന ഇവർ ടെന്റ് സ്ഥാപിച്ചാണ് അന്തിയുറങ്ങിയത്. ആറുദിവസം കൊണ്ടാണ് 4800 മീറ്റർ പിന്നിട്ടതു്.ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ […]Read More

News വിദേശം

ലേബർ പാർട്ടിയ്ക്ക് വൻവിജയം

ലണ്ടൻ:              ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് വിരാമമിട്ട് ലേബർപാർട്ടി അധികാരത്തിൽ. ടോറികൾക്കെതിരായ ജനവികാരം വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ നിർണായകമായി. പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലെ 650 അംഗങ്ങളിൽ 412 സീറ്റ് നേടിയാണ് ലേബർ പാർട്ടി ഭരണം പിടിച്ചത്. ഇത്തവണ കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റ് മാത്രമാണ് ലഭിച്ചത്. ലേബർ പാർട്ടി നേതാവ് 61കാരനായ കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ പ്രധാനമന്ത്രിയായി നിയമിച്ചു. മുൻപ്രധാനമന്ത്രി […]Read More

News

ടോറസ് ലോറികൾക്ക് പൂട്ടിടും : സംയുക്ത സമരസമിതി

തിരുവനന്തപുരം :തിരുവല്ലം പാച്ചല്ലൂർ വാഴമുട്ടം മേഖലയിലെ ടോറസ് ലോറികളുടെ മരണപ്പാച്ചിൽ അവസാപ്പിക്കുക എന്ന ആവശ്യവുമായി തിരുവല്ലം വാഴമുട്ടം റോഡ് സംരക്ഷണ സമിതി നാളെ രാവിലെ 8 മണിക്ക്‌ വാഴമുട്ടം ജംഗ്ഷനിൽ റോഡ് ഉപരോധിക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഒട്ടേറെ മരണങ്ങൾക്കും അസംഖ്യം അപകടങ്ങൾക്കും കാരണമാക്കികൊണ്ട് നാഷണൽ ഹൈവേ വഴി പോകേണ്ട ഇത്തരം വാഹനങ്ങൾ അമിതമായ ടോൾ കൊടുക്കാൻ വിമുഖത കാണിച്ചുകൊണ്ട് സർവീസ് റോഡ് വഴി പൊതുമരാമത്ത് റോഡിലേയ്ക്ക് കടന്ന് രാത്രിയും പകലെന്നുമില്ലാതെ ചീറിപ്പായുന്ന കാഴ്ച ഏവർക്കും ഭീതി ജനിപ്പിക്കുന്നു.ഇത് […]Read More

News

വിഴിഞ്ഞത്ത് ആദ്യ കപ്പൽ ജൂലൈ 12 ന്

തിരുവനന്തപുരം:             വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12 ന്. അ ദാനി പോർട്സിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിനിന്ന് ആദ്യ കപ്പൽ വെള്ളിയാഴ്ച എത്തും.ഇതോടെ വിവിധ ലോകരാജ്യങ്ങളിൽ നിന്ന് വൻ ചരക്കുകപ്പലുകൾ വിഴിഞ്ഞത്തെത്തും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര തുറമുഖ മന്ത്രി സർ ബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. മദർ ഷിപ്പിലെത്തുന്ന ചരക്ക് തുറമുഖത്ത് ഇറക്കിയ ശേഷം ചെറിയ കപ്പലുകളിൽ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ലൊക്കേഷൻ […]Read More

News

 ഒന്നാം ക്ലാസിൽ 2.98 ലക്ഷം കുട്ടികൾ

തിരുവനന്തപുരം:           ഒന്നാം ക്ലാസിൽ 2.98 ലക്ഷം കുട്ടികൾ          സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,98,848 കുട്ടികൾ. സർക്കാർ സ്കൂളിൽ 92,638 പേരും,എയ്ഡഡ് സ്കൂളിൽ 1,58,348 പേരും, അൺഎയ്ഡഡ് സ്കൂളിൽ 47,862 പേരുമാണ് പ്രവേശനം നേടിയത്. ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി സംസ്ഥാനത്ത് 36,43,607 പേരാണ് . ഈ വർഷം അധ്യയനം നേടുന്നത്. ഇതിൽ 11,60,579 പേരും സർക്കാർ സ്കൂളുകളിലാണ് […]Read More

News

 ഹേമന്ത് സോറൻ അധികാരമേറ്റു

റാഞ്ചി:           ജാർഖണ്ഡിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇഡിയുടെ അറസ്റ്റിൽ അഞ്ചുമാസം റാഞ്ചിയിലെ ബിർസമുണ്ട ജയിലിൽ കഴിഞ്ഞ സോറൻ പത്തുകിലോമീറ്റർ അകലെയുള്ള സെക്രട്ടറിയേറ്റിലേക്ക് വീണ്ടും മുഖ്യമന്ത്രിയായി പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ ഗവർണർ സി പി രാധാകൃഷ്ണനെ സന്ദർശിച്ച് അവകാശ വാദം ഉന്നയിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയായിരിക്കും. മൂന്നാം തവണയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുന്നത്. ‘എല്ലാ അനീതിയും ഒരു നാൾ പരാജയപ്പെടുമെന്ന്”ഹേമന്ത് സോറൻ എക്സിൽ പങ്കുവെച്ചു.Read More

News

 മൃഗശാലയിൽ പുതിയ അതിഥി

തിരുവനന്തപുരം:          മൃഗശാലയിലെ ലക്ഷ്മിയെന്ന ഹിപ്പോയ്ക്ക് കുഞ്ഞു പിറന്നു.അമ്മയുടെ മുഖത്തോട് ഉരുമി ആകാശം കാണുന്ന കുഞ്ഞൻ ഹിപ്പോയും അമ്മ ലക്ഷ്മിയും പുതിയ കാഴ്ചയായി. പതിനഞ്ച് വയസുകാരി ലക്ഷ്മി പ്രസവിച്ചത് ബുധനാഴ്ച രാത്രിയാണ്. മറ്റൊരു ഹിപ്പോ ബിന്ദുവിനും ഏപ്രിൽ ഏഴിന് കുഞ്ഞ് ജനിച്ചിരുന്നു.രണ്ടു കുഞ്ഞുങ്ങളുടേയും അച്ഛൻ പതിനൊന്നു കാരനായ ഗോകുലാണ്. മറ്റൊരു ഹിപ്പോയും ഗർഭിണിയാണ്. നിലവിൽ എട്ട് ഹിപ്പോകളാണ് മൃഗശാലയിലുള്ളത്.Read More

News

സിബിഐ പീഡിപ്പിക്കുന്നെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: അന്വേഷണത്തിന്റെപേരിൽ സിബിഐ പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹൈക്കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്തു. മദ്യനയക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പൂർണമായും സഹകരിച്ചിരുന്നെന്നും നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞു. അഭിഭാഷകൻ രജത് ഭരദ്വാജ് അടിയന്തിരവാദം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജിയിൽ ജൂലൈ അഞ്ചിന് വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അറസ്റ്റും റിമാന്റും നിയമ വിരുദ്ധമാണെന്ന് കാട്ടി കെജ്‌രിവാൾ നൽകിയ മറ്റൊരു ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ്. ഇതിനിടെ ഇഡിയുടെ കള്ളപ്പണക്കേസിൽ […]Read More

News

ഉപരാഷ്ട്രപതി ജൂലൈ ആറിന് കേരളത്തിൽ

തിരുവനന്തപുരം:ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശനിയാഴ്ച തിരുവനന്തപുരത്തെത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ 12-ാമത് കോൺവൊക്കേഷനിൽ മുഖ്യാതിഥിയാകും. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തോടൊപ്പമുണ്ടാകും. ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണത്തിനു ശേഷം വലിയമലയിലെ ഐഐഎസ്ടിയിൽ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കും.വൈകിട്ട് മൂന്നിന് ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് പോകും. ഞായറാഴ്ച രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ […]Read More

Travancore Noble News