News

കാൻഡിഡേറ്റ്സ് ചെസിൽ ഹംപിക്ക് തോൽവി

ടെറന്റോ:കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിലെ നാലാം റൗണ്ടിൽ ഇന്ത്യൻ താരങ്ങൾക്ക് തോൽവിയും സമനിലയും. വിദിത്ത് ഗുജറാത്തി റഷ്യയുടെ ഇയാൻ നിപോംനിഷിയോട് 44 നീക്കത്തിൽ തോറ്റു. രണ്ടാം റൗണ്ടിൽ ഹികാരു നകാമുറയെ കീഴടക്കിയ വിദിത്തിന് അടുത്ത രണ്ട് റൗണ്ടിലും തോൽവിയായിരുന്നു. നാല് റൗണ്ട് പൂർത്തിയായപ്പോൾ നിപോംനിഷി മൂന്ന് പോയിന്റുമായി മുന്നിലാണ്. ലോക ചാമ്പ്യൻ ലിങ് ഡിറനെ നേരിടാനുള്ള എതിരാളിയെ നിശ്ചയിക്കുന്ന ടൂർണമെന്റിൽ 14 റൗണ്ട് മത്സരമാണ്. ആർ പ്രഗ്നാനന്ദ അമേരിക്കൻ താരം നകാമുറയെ 24 നീക്കത്തിൽ തളച്ചു. ശക്തനായ ഫാബിയാനോ […]Read More

News

സിദ്ധാർഥന്റെ മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു

കൽപ്പറ്റ:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. തിങ്കളാഴ്ച കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ്ഐആർ നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലുള്ള 20 പേരെ പ്രതികളാക്കിയാണ് എഫ്ഐആർ.ആത്മഹത്യാപ്രേരണ, ക്രിമിനൽ ഗൂഡാലോചന, അന്യായമായി തടഞ്ഞുവച്ച് മർദ്ദനം, ഭീഷണിപ്പെടുത്തൽ തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും റാഗിങ് നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്ത് സിബിഐയുടെ ഡൽഹി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. സിബിഐ ഡൽഹി പൊലീസ് സൂപ്രണ്ട് എ കെ ഉപാധ്യയാണ് എഫ്ഐആർ […]Read More

News

ഇന്നും 6 ജില്ലകളിൽ വേനൽ മഴക്ക് സാധ്യത

സംസ്ഥാനത്തെ 6 ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ ആലപ്പുഴ, എറണാകുളം , കോട്ടയം എന്നീ ജില്ലകളിലും വേനൽ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വെള്ളിയാഴ്ച മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ വിലയിരുത്തൽRead More

News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിക്കായി ഇടപെട്ട് സുരേഷ് ഗോപി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിക്കായി ഇടപെട്ട് സുരേഷ് ഗോപി. കോഴിക്കോട്ടെ അബ്ദുറഹീമിനായി സുരേഷ് ഗോപി ഇടപെടുന്നു. വിശദ വിവരം സൗദി അംബാസിഡറെ അദ്ദേഹം അറിയിച്ചു. ശിക്ഷാ കാലാവധി നീട്ടിവയ്ക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിതല ഇടപെടൽ പ്രായോഗികമല്ല. നയതന്ത്ര ഇടപെടൽ ആണ് ആവശ്യം. നയതന്ത്രതലത്തിൽ വേഗത്തിൽ ഇടപെടൽ നടത്തി അനുകൂല തീരുമാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി സഹായം അഭയർത്ഥിച്ച് കുടുംബം രംഗത്തെത്തി. അബ്ദുറഹീമിനെ […]Read More

News

പാലക്കാട് യുവതി പൊള്ളലേറ്റ് മരിച്ചു; മക്കൾക്കും പൊള്ളലേറ്റു

പാലക്കാട്:  പാലക്കാട് വല്ലപ്പുഴയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് പൊള്ളലേറ്റ് മരിച്ചത്. മക്കളായ നിഖ (12), നിവേദ (8) എന്നിവർക്കും പൊള്ളലേറ്റു. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ വച്ചാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭർത്താവുമായി തർക്കമുണ്ടാകുകയും തുടർന്ന് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജോലി സംബന്ധമായി വടകരയിൽ താമസിക്കുന്ന പ്രദീപ് രണ്ട് മാസത്തിലൊരിക്കലേ വീട്ടിൽ വരാറുള്ളൂ.Read More

News

കീം: അവസാന തീയതി ഏപ്രിൽ 17

കേരള മെഡിക്കൽ, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (കീം 2024)ഇതുവരെ അപേക്ഷിച്ചത് അയ്യായിരത്തോളം പേർ. സംസ്ഥാനത്ത് ആദ്യമായി കംപ്യൂട്ടർ അധിഷ്ഠിത (സിബിടി)ഓൺലൈൻ പരീക്ഷയാണ് ഇപ്രാശ്യം നടത്തുന്നത്. സി-ഡിറ്റിനാണ് പരീക്ഷാ ചുമതല. ജൂൺ ഒന്നു മുതൽ ഒമ്പതുവരെ വിവിധ ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്. കേരളത്തിന് പുറത്ത് ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളതു്. വിവരങ്ങൾക്ക്:www.cee.kerala.gov.in.Read More

News

സിബിഐ സംഘം വയനാട്ടിൽ

കൽപ്പറ്റ:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ മരണം അന്വേഷിക്കുന്ന ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം വയനാട്ടിൽ എത്തി. കേരള പൊലീസിൽ നിന്ന് ഫയലുകൾ ഏറ്റുവാങ്ങി. മൊഴിയെടുക്കാനായി സിദ്ധാർഥന്റെ പിതാവിനോട് ചൊവ്വാഴ്ച പൂക്കോട് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുമായും കേസന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായും കൂടിക്കാഴ്ച നടത്തി. വൈത്തിരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം. കേസന്വേഷണം സിബിഐ ഏറ്റെടുക്കാൻ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.Read More

News

മുഹമ്മദൻസ് ഐ ലീഗ് ചാമ്പ്യൻമാർ

ഷില്ലോങ്:1891 ൽ ജൂബിലി ക്ലബ് എന്ന പേരിൽ രൂപം കൊണ്ട കൊൽക്കത്ത മുഹമ്മദൻസ് ഐ ലീഗ് ഫുട്ട്ബോൾ കിരീടം ചൂടി.ഷില്ലോങ് ലജോങ്ങിനെ അവരുടെ തട്ടകത്തിൽ 2-1 ന് കീഴടക്കിയാണ് കിരീടം ഉറപ്പാക്കിയത്. ഇരുപത്തിമൂന്ന് കളിയിൽ 15 ജയവും ഏഴ് സമനിലയും ഒരു തോൽവിയും നേടിയ മുഹമ്മദൻസിന് 52 പോയിന്റുണ്ട്.ലജോങ്ങിനെതിരെ ഇറങ്ങുമ്പോൾ മുഹമ്മദൻസിന് സമനില മതിയായിരുന്നു. 47-ാം സെക്കന്റിൽ അർജന്റീനക്കാരൻ അലെക്സിസ് ഗോമെസ് സ്വന്തം ഏരിയയിൽനിന്ന് തൊട്ടുത്തുവിട്ട പന്ത് ലജോങ് ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി. വിട്ടു കൊടുക്കാതെ […]Read More

News

ക്ഷേമപെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ രണ്ടു ഗഡു വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്ച മുതൽ രണ്ടു ​ഗഡു കൂടി വിതരണം ചെയ്യും. 3200 രൂപ വീതമാണ്  ലഭിക്കുക. ഒരു ഗഡു കഴിഞ്ഞമാസം ലഭിച്ചിരുന്നു. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ, മസ്റ്ററിൽ നടത്തിയ മുഴുവൻ പേർക്കും ക്ഷേമ പെൻഷൻ ലഭിക്കുന്നതായിരിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഇവർക്ക് കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടങ്ങിയ പശ്ചാത്തലത്തിലാണ് കേരളം ഈ തുക മുൻകൂറായി നൽകുന്നത്.Read More

News

കണ്ണൂരിൽ 4 സിപിഎമ്മുകാർ അറസ്റ്റിൽ ; 10 പ്രതികളെന്ന് പൊലീസ്

കണ്ണൂർ: പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിന് 4 സിപിഎമ്മുകാർ അറസ്റ്റിൽ. പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരായ 4 പേരാണ് അറസ്റ്റിലായത്. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞു. പിടിയിലായവർ പാർട്ടി സഖാക്കളെ മർദിച്ച കേസിലെ പ്രതികളാണെന്നും ഇവരെ […]Read More

Travancore Noble News