News

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഗുണ്ടായിസം: എംവി ഗോവിന്ദൻ

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഗുണ്ടായിസമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമപരമായ കാര്യങ്ങൾ വിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇഡിയും ആദായ നികുതി വകുപ്പും സിപിഐഎമ്മിനെതിരെ ഗുണ്ടായിസമാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. നിയമപരമായല്ലാത്ത എല്ലാം നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ ഹൈക്കോടതിയിയെ സമീപിക്കും. ഇതിനായി സിപിഐഎം നേതൃത്വം നിയമോപദേശം തേടി.സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടാണ് ആദ്യനികുതി […]Read More

News

600 ജീവനക്കാരെ ആപ്പിൾ പിരിച്ചുവിട്ടു

വാഷിങ്ടൺ:കാർ, സ്മാർട്ട് വാച്ച് ഡിസ്പ്ലേ പ്രോജക്ടുകൾ നിർത്തലാക്കുന്നതായി ബന്ധപ്പെട്ട് കാലിഫോർണിയയിൽ 600ലധികം ജീവനക്കാരെ പിരിച്ചു വിട്ട് ടെക് ഭീമൻ ആപ്പിൾ. ഇതിൽ 371പേർ കാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് കാലിഫോർണിയ സർക്കാരിന് നൽകിയ കണക്കിൽ പറയുന്നു. 87 പേർ സ്മാർട് വാച്ച് ഡിസ്പ്ലേ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നാണ് വിവരം. മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടില്ല.Read More

News

ഇന്ത്യൻ താരങ്ങൾക്ക് സമനിലത്തുടക്കം

ടൊറന്റോ:ലോക ചെസ് ചാമ്പ്യൻ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ആദ്യറൗണ്ടിലെ നാലു കളിയും സമനിലയിൽ അവസാനിച്ചു.ഇന്ത്യയുടെ ഡി ഗുകേഷും, വിദിത് ഗുജറാത്തിയും 21 നീക്കത്തിൽ സമനിലയ്ക്ക് സമ്മതിച്ചു. ആർ പ്രഗ്‌നാനന്ദയും ഫ്രാൻസിന്റെ അലിറെ സ ഫിറൗസ് ജയും 39 നീക്കത്തിൽ കൈ കൊടുത്ത് പിരിഞ്ഞു. അമേരിക്കൻ ഫാബിയാനോ കരുവാനയും ഗികാരുനകാമുറയും 41 നീക്കത്തിനൊടുവിലാണ് സമനിലയായത്. നിലവിലെ റണ്ണറപ്പ് നിപോം നിഷിയെ അസർബെയ്ജാന്റെ നിജാത് അബസേവ് 34 നീക്കത്തിൽ തളച്ചു.Read More

News

വിവാഹവാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവ് വേണം :ഡൽഹി ഹൈകോടതി

ശാരീരിക ബന്ധം ഒരു സ്ത്രീയുടെ യുക്തിസഹമായ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെങ്കില്‍ പുരുഷന്‍ തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടിയെടുത്തെന്ന് പറയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവ് വേണമെന്നും കോടതി പറഞ്ഞു. ബലാത്സംഗ കേസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനൂപ് കുമാര്‍ മെന്ദിരത്തയുടെ നിരീക്ഷണങ്ങൾ. ‘അനന്തരഫലം പൂര്‍ണമായി മനസിലാക്കിയ ശേഷം ഒരു സ്ത്രീ ലൈംഗിക ബന്ധത്തിലേര്‍പ്പെടാൻ യുക്തിസഹമായ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍, പുരുഷന്‍ തെറ്റിദ്ധരിപ്പിച്ചാണ് ലൈംഗികബന്ധത്തിന് സമ്മതം നേടിയതെന്ന് പറയാനാകില്ല. അല്ലെങ്കില്‍, പാലിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു വ്യാജവാഗ്ദാനം നല്‍കിയാണ് […]Read More

News

കുഞ്ഞുങ്ങളുടെ ജനനം രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഇനി മുതൽ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം

കുഞ്ഞുങ്ങളുടെ ജനനം രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഇനി മുതൽ മാതാപിതാക്കളുടെ മതവും പ്രത്യേകമായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് കരട് ചട്ടം കേന്ദ്രസർക്കാർ പുറത്തിറക്കി. മുൻപ് കുട്ടിയുടെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. ഇനി മുതൽ കുട്ടിയുടെ ജനനം രജിസ്ട്രർ ചെയ്യുമ്പോൾ മാതാവിന്റേയും പിതാവിന്റേയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് വേണ്ടി കോളങ്ങൾ ഉണ്ടായിരിക്കും. ഈ നിയമം കുട്ടികളെ ദത്തെടുക്കുന്ന സമയത്തും ബാധകമായിരിക്കും.Read More

News

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

തൃശൂർ: സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. അഞ്ച് കോടിയോളം രൂപയുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിൻവലിച്ചത് ഒരു കോടി രൂപ. കഴിഞ്ഞ ദിവസം ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുതാര്യമാണെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. നാല് […]Read More

News

ഒടുവിൽ അനിതയ്ക്ക് നീതി; കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നിയമനം നൽകും

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട നഴ്‌സ് പി ബി അനിതയ്ക്ക് പുനര്‍നിയമന ഉത്തരവ്. നിയമനം നല്‍കാന്‍ ഡിഎഇയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം അനിതക്ക് പിന്തുണ പ്രഖ്യാപിച്ച് അതിജീവിതയും കഴിഞ്ഞ ദിവസം സമര പരിപാടിയിൽ പങ്കെടുത്തു. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് അനിതയെ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിതയെ കോഴിക്കോട് തന്നെ നിയമിക്കാനുള്ള […]Read More

Education News

റോബോട്ടിക് സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം:ഹൈസ്കൂൾ വിദ്യാർഥികൾക്കായി പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനിയറിങ് കോളേജിൽ അഞ്ചു ദിവസത്തെ റോബോട്ടിക്സ്‌ ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും.ഏപ്രിൽ 15 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാൻ താൽപ്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2349232, 9895874407വെബ്സൈറ്റ്:http//lbt.ac.in.Read More

News

കുഴൽക്കിണറിൽ വീണ രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടു

ബംഗളുരു:കർണാടകത്തിലെ ലച്ചായൻ ഗ്രാമത്തിൽ തഴകീഴായി കുഴൽക്കിണറിൽ വീണ രണ്ടു വയസ്സുകാരനെ 20 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ആറിന് കളിക്കുന്നതിനിനെയാണ് വീടിനരികിലെ കുഴൽക്കിണറിൽ കുട്ടി വീണത്. 16 അടി താഴ്ചയിലാണ് കുട്ടി അകപ്പെട്ടതു്. 21 അടി താഴ്ചയുള്ള സമാന്തര കുഴിയെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പുറത്തെടുത്ത കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു.Read More

News

പത്രിക സമർപ്പണം പൂർത്തിയായി

തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചു. 20 ലോക്സഭ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന പൂർത്തിയാകും. ഏപ്രിൽ 8 ന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ 20 മണ്ഡലത്തിലേയും സ്ഥാനാർഥികളുടെ ചിത്രം പൂർണ്ണമാകും. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാനദിനമായ വ്യാഴാഴ്ച മാത്രം 252 പത്രികകൾ സമർപ്പിച്ചു. ഏറ്റവും കൂടുതൽ നാമനിർദ്ദേശപത്രികകൾ ലഭിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 22 ഉം ആലത്തൂരിൽ എട്ടും പത്രികൾ ലഭിച്ചു.Read More

Travancore Noble News