News

ജപ്പാനിൽ ഭൂകമ്പം

ടോക്കിയോ:തായ്‌വാനിൽ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെ അയൽരാജ്യമായ ജപ്പാനിലും ഭൂകമ്പം അനുഭവപ്പെട്ടു. ജപ്പാന്റെ കിഴക്കൻ തീരത്തെ ഹോൻഷുവിലാണ് റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുക്കുഷിമ ആണവ നിലയത്തിനു സമീപമാണ് ഭൂകമ്പമുണ്ടായതെങ്കിലും നിലയം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ തലസ്ഥാനമായ ടോക്കിയോയിലും അനുഭവപ്പെട്ടു.Read More

News

ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യരുത് :മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി എട്ടിന് ദൂരദർശൻ സിനിമ സംപ്രേഷണം ചെയ്യാനിരിക്കെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.Read More

News

ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി

ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹിമാചലിലെ ചമ്പ പ്രദേശത്താണ് രാത്രി 9.34ന് ഭൂചലനമുണ്ടായത്. ഛണ്ഡീഗഡ്, പഞ്ചാബിന്റെയും ഹരിയാനയുടേയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ ഭൂചലനങ്ങള്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1905ല്‍ ഇതേ ദിവസം ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ 8 തീവ്രത രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പം ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അന്ന് അത് നിരവധി പേര്‍ക്ക് പരുക്ക് പറ്റാനും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും […]Read More

Sports

ചെസ് കാൻഡിഡേറ്റ്സ് ടൂർണമെന്റ്

ടൊറൻേറാ:വിശ്വനാഥൻ ആനന്ദും കൊനേരു ഹമ്പിയുമില്ലാതെ മറ്റൊരു ഇന്ത്യൻ താരവും കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ പടിവാതിൽ കണ്ടിട്ടില്ല. ലോക ചെസിൽ ഇന്ത്യ വൻശക്തിയായി മാറിയ കാലത്ത് അഞ്ച് കളിക്കാരാണ് മാറ്റുരയ്ക്കുന്നത്. കാനഡയിലെ ടൊറന്റോയിൽ ഇന്ന് രാത്രി 12നാണ് ആദ്യ റൗണ്ട് മത്സരം. 14 റൗണ്ട് മത്സരങ്ങൾ 21 വരെയുണ്ട്. ഹമ്പിയൊഴികെ നാല് പേർക്കും ഇന്ന് കന്നിയങ്കമാണ്. ഓപ്പൺ വിഭാഗത്തിൽ ആർ പ്രഗ്നാനന്ദ, വിദിത്ത് ഗുജറാത്തി, ഡി ഗു കേഷ് എന്നിവർ മത്സരിക്കും. വനിതകളിൽ ഹമ്പി ക്കൊപ്പം ആർ വൈശാലിയുണ്ട്. […]Read More

News

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ അന്തരിച്ചു

കറാക്കസ്:ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡിന് ഉടമയായ വെനസ്വേലൻ പൗരൻ ജുവാൻ വിസെന്റെ പെരെസ് മോറ (114) അന്തരിച്ചു.പ്രസിഡന്റ് നിക്കോളോസ് മഡൂറോയാണ് സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത്. 2022 ഫെബ്രുവരി നാലിന് 112 വയസ്സും 253 ദിവസവുമുള്ളപ്പോഴാണ് ഗിന്നസ് റെക്കോഡ് ലഭിച്ചതു്. 1909 മെയ് 27 ന് ആൻഡിയൻ സംസ്ഥാനമായ തച്ചിറയിലെ എൽ കോബ്രെ പട്ടണത്തിൽ 10 മക്കളിൽ ഒമ്പതാമനായാണ് ജുവാന്റെ ജനനം. 11 മക്കളുള്ള അദ്ദേഹത്തിന് 2022 വരെ 41 പേരക്കുട്ടികളുണ്ട്. പേരക്കുട്ടികൾക്ക് […]Read More

News

പത്രികാസമർപ്പണം അവസാനിച്ചു

തിരുവനന്തപുരം:പത്രികാസമർപ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 234 പത്രിക. 143 സ്ഥാനാർഥികളാണ് നാമനിർദ്ദേശപത്രിക നൽകിയത്. കാസർകോട് 10, കണ്ണൂർ 17, വടകര 5,വയനാട് 7, കോഴിക്കോട് 9, മലപ്പുറം 9, പൊന്നാനി 7, പാലക്കാട് 4, ആലത്തൂർ 4, തൃശൂർ 13, ചാലക്കുടി 6, എറണാകുളം 7, ഇടുക്കി 10, കോട്ടയം 11, ആലപ്പുഴ 7, മാവേലിക്കര 3, പത്തനംതിട്ട 6, കൊല്ലം 5, ആറ്റിങ്ങൽ 7, തിരുവനന്തപുരം 5 പത്രികകളാണ് ബുധനാഴ്ചവരെ ലഭിച്ചതു്. വെള്ളിയാഴ്ചയാണ് […]Read More

News

SDPI പിന്തുണ വേണ്ട :വി ഡി സതീശൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിച്ച് യുഡിഎഫ് . ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കുമെന്നും വിഡി സതീശൻ പറഞ്ഞു. വി.ഡി സതീശനും എംഎം ഹസനും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.Read More

News

ജനശതാബ്ദി എക്‌സ്പ്രസിൽ ടിടിഇയെ ആക്രമിച്ച് ഭിക്ഷക്കാരൻ; TTEയുടെ കണ്ണിന് പരുക്ക്

സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ടിടിഇ ജയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാന്‍ വന്നുവെന്നും രണ്ടാമത്തെ വട്ടം മാന്താന്‍ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരുക്കേല്‍ക്കുകയായിരുന്നുവെന്ന് ടിടിഇ ജയ്‌സണ്‍ പറഞ്ഞു. ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ […]Read More

News

ഗുരുവായൂർ ഇന്റർസിറ്റി എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻഓടില്ല

തിരുവനന്തപുരം: ഏപ്രിൽ 5, 9 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ ഇൻ്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് അവസാനിപ്പിക്കും. ഏപ്രിൽ 6, 10 തീയതികളിൽ എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. അതേസമയം, ട്രെയിൻ നമ്പർ 16341 ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിന് പകരം ഏപ്രിൽ 6, 10 തീയതികളിൽ ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.Read More

Travancore Noble News