ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഡൽഹി കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതിന് എത്തിയ കേന്ദ്ര ധനമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ്, വയനാടിനായി അനുവദിച്ച 529 കോടി രൂപയുടെ വായ്പ മാർച്ച് 31 നകം നിബന്ധന […]Read More
തിരുവനന്തപുരം: അമേരിക്കൻ കൊടുംകുറ്റവാളിയായ ലിത്വാനിയ പൗരനെ തലസ്ഥാനത്ത്നിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്റ്റോ കറൻസി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കേവ് (46) നെയാണ് വർക്കലയിലെ ഹോം സ്റ്റേയിൽനിന്ന് ചൊവ്വാഴ്ച പിടികൂടുന്നത്. വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സിബിഐയുമായി സഹകരിച്ച് പിടികൂടിയത്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്കെതിരെ ഇന്റപോൾ വാറന്റ് പുറപ്പെടുവിച്ചിരുന്നു.Read More
മലപ്പുറം: ഹരിയാനയിൽ നടന്ന 73-ാമത് അഖിലേന്ത്യാ പൊലീസ് ഗെയിംസ് വോളിബോൾ പുരുഷവിഭാഗത്തിൽ കേരള പൊലീസിന് സ്വർണം. ഫൈനലിൽ സിഐഎസ്എഫിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കി.(23 -25, 25.21, 25-23, 25-18). വനിതാവിഭാഗത്തിൽ കേരളം റണ്ണേഴ്സ് അപ്പായി. ഫൈനലിൽ സിആർപിഎഫിനോട് ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു തോൽവി.പുരുഷ ടീം മുഹമ്മദ് മുബഷീർ, പി വി ജിഷ്ണു, എറിൻ വർഗീസ്, നിർമൽ ജോർജ്, സുനിൽ സുജിത്, കെ കെ ശ്രീഹരി, ബിൻഷാസ്, ജിബിൻ സെബാസ്റ്റ്യൻ, വിഷ്ണു മഹേശ്വരൻ,മധുസൂദന പണിക്കർ (പരിശീലകൻ), മനോജ് […]Read More
ന്യൂഡൽഹി: രാജ്യ വിരുദ്ധപ്രവർത്തനം ആരോപിച്ച് ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ടു സംഘടനകളെ അഞ്ച് വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചു. കശ്മീരിൽ നിർണായക സ്വാധീനമുള്ള ആത്മീയ നേതാവ് മിർവെയ്സ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റി (എഎസി)യെയും, ഷിയ നേതാവ് മസ്റൂർ അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലീമിനെയു(ജെകെഐ എം)മാണ് ആഭ്യന്തര മന്ത്രാലയം നിരോധിച്ചതു്Read More
തിരുവനന്തപുരം : കാർഷിക കോളേജിൽ കെ അഗ്ടെക് ലോഞ്ച്പാഡ്തിരുവനന്തപുരം: വെള്ളായണി കാർഷികസർവകലാശാല കെ അഗ്ടെക് ലോഞ്ച്പാഡ് എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ സ്ഥാപിക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് 15 കോടി രൂപ ചെലവിട്ടുള്ള പദ്ധതി ഒരു സർവകലാശാല ഗ്രാന്റായി നേടിയെടുക്കുന്നത്. നബാർഡ്,ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് ഇൻ കുബേറ്റർ ആരംഭിക്കുന്നതു്. കോളേജിൽ നടക്കുന്ന ചടങ്ങിൽ 14ന് പകൽ 11ന് മന്ത്രി പി പ്രസാദ് […]Read More
ഇസ്ലാമാബാദ് : തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ പാസ്സഞ്ചർ ട്രെയിനിന് നേരെ ഭീകരാക്രമണം.ജാഫർ എക്സ്പ്രസ്സ് ട്രെയിനാണ് ഭീകരർ തട്ടിയെടുത്തത്.400ലധികം യാത്രക്കാരുള്ള ട്രയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ധിയാക്കുകയായിരുന്നു.ബലൂച് ലിബറേഷൻ ആർമി (ബി എൽ എ )എന്ന ഭീകര സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന ഇറക്കി.ഒൻപത് കോച്ചുള്ള ട്രെയിൻ ആണ് തട്ടിയെടുത്തത്.വെടിവയ്പ്പിൽ ട്രെയിൻ ലോക്കോ പൈലറ്റിന് പരിക്കുണ്ടെന്ന് റെയിൽവേ പോലീസും റെയിൽവേ വൃത്തങ്ങളെയും ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.സുരക്ഷ ഉദ്യോഗസ്ഥരും ബന്ധിയാക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.ആറു പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായും ബി എൽ എ […]Read More
കൊണ്ടോട്ടി:കരിപ്പൂരിൽ ലഹരി കടത്തുകാരന്റെ വീട്ടിലേക്ക് കാർഗോ വഴി വന്ന 50ലക്ഷം രൂപ വിലയുള്ള 1.665 കിലോഗ്രാം എംഡിഎംഎ പിടികൂടി. നെടിയിരിപ്പ് മുക്കൂട് മുള്ളൻമടയ്ക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മട്ടാഞ്ചേരിയിൽ നിന്ന് 400 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ വെള്ളിയാഴ്ച ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂർ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഒമാനിൽ നിന്ന് ഭക്ഷ്യ പായ്ക്കറ്റുകളിലും ഫ്ളാസ്കിലും ഒളിപ്പിച്ച് എയർ കാർഗോ വഴി ചെന്നൈയിൽ എത്തിച്ച എംഡിഎംഎ ആഷിഖിന്റെ […]Read More
ടെക്സാസ്:ചന്ദ്രനിലെ കൊടും ചൂടിനെ അതിജീവിച്ച് ബ്ലൂഗോസ്റ്റ് ലാൻഡറിന്റെ പര്യവേഷണം ഒമ്പതുനാൾ പിന്നിട്ടു. പത്ത് പരീക്ഷണ യുപകരണങ്ങളിൽ എട്ടും ഇതിനോടകം പ്രവർത്തിപ്പിച്ചു.രണ്ടെണ്ണം അടുത്ത ദിവസങ്ങളിൽ പ്രവർത്തിപ്പിക്കും. ഫയർ ഫ്ളൈ എയ്റോസ്പേസാണ് ലാന്ററിന്റെ നിർമാതാക്കൾ. ലാവാ പ്രദേശമായ മാരിക്രിസി സമതലത്തിലെ താപനില 121 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയത് ഉപകരണങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. മണ്ണ് തുരന്നുള്ള പരീക്ഷണങ്ങൾ തുടരുകയാണ്. ഈ മാസം രണ്ടിനാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്.രണ്ടാഴ്ചയാണ് ദൗത്യ കാലാവധി.Read More
കൊച്ചി:കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് വനിതാ ടീമിനെ നയിക്കുന്നതു് മലയാളിയായ ആതിര സുനിൽ. എറണാകുളം നായരമ്പലം സ്വദേശിയാണ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രെസ്സിമോൾ കെ പ്രെനി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീലിമ ഉണ്ണി, നീരജ ഉണ്ണി എന്നിവരും ടീമിലുണ്ട്. 17 മുതൽ 23 വരെ ഇംഗ്ലണ്ടിലാണ് ലോകപ്പ്. പുരുഷ ടീമിൽ മലപ്പുറം പൊന്നാനിക്കാരനായ കെ മഷൂദ്, കാസർകോഡ് ചെറുവത്തൂരുള്ള അഭിജിത് കൃഷ്ണൻ എന്നിവരും ടീമിലുണ്ട്.Read More
വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ്
ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി. കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡി ആയ കോം ഇന്ത്യ ( കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) ഭാരവാഹികള്‍ ഇതു സംബന്ധിച്ചു നല്‍കിയ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹമാണ് ദക്ഷിണ – ഉത്തര മേഖല ഐ.ജിമാര്‍ക്ക് […]Read More