News എറണാകുളം

ലൈംഗികാരോപണം വ്യാജമാണെങ്കിൽ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാം: ഹൈക്കോടതി

വ്യാജ ലൈംഗികാരോപണങ്ങളിൽ പൊലീസിന് നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരോപണം വ്യാജമാണെന്ന് ബോധ്യമായാൽ പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. സ്ത്രീകൾ നൽകുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ലെന്നും അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ പരാതികളിൽ ഉദ്യോഗസ്ഥർക്ക് പുറമെ കോടതിയും കുടുങ്ങുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമർശം. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടാലും നടപടിയെടുക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ മടിക്കാറുണ്ടെന്നും കോടതി […]Read More

News

കേരളത്തിൽ ഞായറാഴ്ച റമദാൻ വ്രതാരംഭം 

ഇസ്ലാം മതവിശ്വാസികൾക്ക് നാളെ മുതൽ വ്രതശുദ്ധിയുടെ നാളുകൾ. ശനിയാഴ്ച റമദാൻ മാസപ്പിറവി കണ്ടതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ (ഞായറാഴ്ച) വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും, തിരുവനന്തപുരം പൂവാറും വർക്കലയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് തങ്ങളും അറിയിച്ചു.Read More

News മലപ്പുറം

യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ ജുനൈദ് അറസ്റ്റിൽ

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ജുനൈദാണ് പിടിയിലായത്. മലപ്പുറം പോലീസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബെം​ഗളൂരുവിൽവച്ചാണ് ജുനൈദിനെ അന്വേഷണ സംഘം പിടികൂടിയത്. രണ്ടു വർഷത്തോളം വിവിധ ഹോട്ടലുകളിലെത്തിച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മലപ്പുറം സബ്‌ ഇൻസ്‌പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം […]Read More

New Delhi News

ശമ്പളത്തിന് ആനുപാതിക പെൻഷൻ നടപ്പാക്കും

ന്യൂഡൽഹി:            ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കാൻ പി എഫ് കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ഉത്തരവ് നടപ്പാക്കാൻ ഇപിഎഫ്ഒ നിരവധി നടപടികൾ ഇതിനോടകം എടുത്തിട്ടുണ്ട്. ജീവനക്കാർ/ വിരമിച്ച ജീവനക്കാർ / തൊഴിലുടമകൾ തുടങ്ങിയവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കും. ഉയർന്ന പെൻഷൻ ഓപ്ഷൻ തെരഞ്ഞെടുത്ത 72 ശതമാനത്തോളം അപേക്ഷകളുടെയും പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായതായും ഇപിഎഫ്ഒ അധികൃതർ യോഗത്തെ അറിയിച്ചു.Read More

News തിരുവനന്തപുരം

സംയുക്ത സൈനിക മേധാവി കേരളം സന്ദർശിച്ചു

തിരുവനന്തപുരം:          സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ ദക്ഷിണ വ്യോമസേനാ കമാൻഡ് ആസ്ഥാനം സന്ദർശിച്ചു. സെന്റർ ഫോർ എയർപവർ സ്റ്റഡീസും ദക്ഷിണ വ്യോമസേനയും സംഘടിപ്പിച്ച ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വ്യോമ നാവികസേനയുടെ പോരാട്ടവീര്യം വർധിപ്പിക്കുക എന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വ്യോമസേന ഉപമേധാവി എയർ മാർഷൽ എസ് പി ധാർകറും പങ്കെടുത്തു. വിശിഷ്ടാതിഥികളെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ സ്വീകരിച്ചു. ദേശീയ താൽപ്പര്യം സംരക്ഷിക്കാനും […]Read More

News

വഖഫ് ബിൽ ഉടൻ സഭയിൽ

ന്യൂഡൽഹി:വിവാദ വഖഫ് ബിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ പാർലമെന്റിൽ അവതരിപ്പിക്കും. വഖഫ് ബില്ലിൽ സംയുക്ത പാർലമെന്ററി സമിതി നിർദ്ദേശിച്ച ഭേദഗതികളിൽ ചിലത് ഉൾപ്പെടുത്തിയുള്ള കരടിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഭരണപക്ഷം നിർദ്ദേശിച്ച 23 ഭേദഗതികളോടെയാണ് ജെപിസി യോഗം വഖഫ് ബിൽ റിപ്പോർട്ട് അംഗീകരിച്ചത്. ഇതിൽ 14 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു . ഇവ കരട് ബില്ലിൽ ഉൾപ്പെടുത്തും.വഖഫ് സമിതികളിൽ മുസ്ലീങ്ങൾ അല്ലാത്ത രണ്ടംഗങ്ങൾക്ക് പുറമെ മുസ്ലീങ്ങൾ അല്ലാത്ത Shorts ഒഫീഷ്യോ അംഗങ്ങളെ കൂടി ഉൾപ്പെടുത്താൻ […]Read More

News

എൻഡ്രിക്ക് ഗോളിൽ റയൽ

മാഡ്രിഡ്:ബ്രസീൽ കൗമാരക്കാരൻ എൻഡ്രിക്കിന്റെ ഗോളിൽ സ്പാനിഷ് കപ്പ് ഫുട്ബോൾ ആദ്യപാദ സെമിയിൽ റയൽ മാഡ്രിഡിന് ജയം. റയൽ സോസിഡാഡിനെ ഒരു ഗോളിന് തോൽപ്പിച്ചു. കളത്തിനു പുറത്തും ചൂടുപിടിച്ച മത്സരത്തിനിടെ റയൽ പ്രതിരോധിക്കാരൻ റൗൾ അസെൻസിയോക്കെ തിരെ സോസിഡാഡ് ആരാധർ പ്രകോപനപരമായ മുദ്രാവാക്യമുയർത്തി. ഇതോടെ രണ്ടാംപകുതി അൽപ്പ സമയം കളി നിർത്തിവച്ചു.ഏപ്രിൽ ഒന്നിന് റയലിന്റെ തട്ടകത്തിലാണ് രണ്ടാം പാദ സെമി.Read More

News

തീരദേശ ഹർത്താൽ തുടങ്ങി

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ തീരദേശ ഹർത്താൽ ആരംഭിച്ചു. ബുധനാഴ്ച രാത്രി 12 മുതൽ ആരംഭിച്ച സമരത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മേഖല നിശ്ചലമായി. ഹാർബർ, മാർക്കറ്റുകൾ എന്നിവ പൂർണമായും അടഞ്ഞുകിടക്കുകയാണ്. മത്സ്യവിതരണ മേഖലയും പീലിങ് അടക്കുള്ള അനുബന്ധ മേഖലകളും പങ്കാളികളായി. എൽഡിഎഫിലെയും യുഡിഎഫിലെയും പാർട്ടികൾ, ലത്തീൻ സഭ, ധീവരസഭ, വിവിധ ജമാഅത്തുകൾ എന്നിവയുടെ പിന്തുണയോടെയാണ് ഹർത്താൽ. സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ രാവിലെ […]Read More

News

തൊഴിലാളികൾ കാണാമറയത്ത്

ഹൈദരാബാദ്:തെലങ്കാന നാഗർകുർണൂലിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്ക നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ എട്ടു തൊഴിലാളികളെയും അഞ്ചു ദിവസമായിട്ടും രക്ഷപ്പെടുത്താനായില്ല. 200 ടൺ മണ്ണും ചെളിയും നീക്കം ചെയ്യുക വെല്ലുവിളിയാണ്.രക്ഷാപ്രവർത്തകർക്ക് ഇതുവരെ തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. തുരങ്ക നിർമാണത്തിൽ വിദഗ്ദരായ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ യും സേവനം തേടിയിട്ടുണ്ട്.രണ്ട് എഞ്ചിനീയർമാരും,രണ്ട് മെഷീൻ ഓപ്പറേറ്റർമാരും, നാല് തൊഴിലാളികളുമാണ് കുടുങ്ങിയത്.Read More

News

മുംബൈ ഒന്നാമത്

ബംഗളുരു:വനിതാ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് ഒന്നാമതെത്തി. യുപി വാരിയേഴ്സിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു. മുംബൈയ്ക്ക് നാലു കളിയിൽ മൂന്ന് ജയമായി. സ്കോർ: യുപി 142/9,മുംബൈ 143/2 (17). ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ നാറ്റ് സ്കീ സ്കീവർ ബ്രുന്റാണ് കളിയിലെ താരം. മൂന്ന് വിക്കറ്റെടുത്ത സ്കീവർ 75 റണ്ണുമായി പുറത്താകാതെ നിന്നു. ഓപ്പണർ ഹെയ്ലി മാത്യൂസും (59) വിജയത്തിന് തുണയായി.Read More

Travancore Noble News