പിആർഎസ് വായ്പയിലെ കുടിശ്ശിക അല്ല കർഷകന്റെ സിബിൽ സ്കോറിനെ ബാധിച്ചത് എന്ന് വാർത്താകുറിപ്പിലൂടെ മന്ത്രി അറിയിച്ചു. മന്ത്രി ജിആർ അനിലിൻ്റെ വാർത്താകുറിപ്പ്: ആലപ്പുഴ ജില്ലയിലെ തകഴിയിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരവും ഞെട്ടലുളവാക്കുന്നതുമാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അനുശോചിക്കുകയും സന്തപ്ത കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. സംഭരിക്കുന്ന നെല്ലിന്റെ വിലയായി കർഷകർക്ക് ലഭിക്കേണ്ട തുക നൽകുന്നതിൽ നെല്ലളന്നെടുത്തത് മുതൽ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ ലഭ്യമാവുന്നതുവരെയുള്ള താമസം ഒഴിവാക്കാൻ സപ്ലൈകോ ഗ്രാരന്റിയിൽ […]Read More
കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് ആത്മഹത്യ ചെയ്ത പ്രസാദ്: വി.ഡി
തിരുവനന്തപുരം: കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ നിയമസഭയ്ക്കുള്ളില്‍ പുറത്തും പ്രതിപക്ഷം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ബാങ്കുകള്‍ മുന്‍കൂറായി കര്‍ഷകര്‍ക്ക് നല്‍കുന്ന […]Read More
സംഭരിച്ച നെല്ലിന്റെ പണം ലഭിച്ചില്ല; തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് എഴുതി വച്ച
ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും കർഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിലായിരുന്നു പ്രസാദിനെ കണ്ടത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും സൂചിപ്പിച്ചാണ് പ്രസാദ് […]Read More
ന്യൂഡൽഹി:മുന്ന് പുതിയ ജഡ്‌ജിമാർ സ്ഥാനമേറ്റതോടെ സുപ്രിം കോടതിയുടെ അംഗബലം പൂർണമായി. മൊത്തം 34 ജഡ്ജിമാരാണ് സുപ്രീംകോടതിക്ക് വേണ്ടതു്.ജസ്റ്റിസുമാരായ സതീശ് ചന്ദ്രശർമ, അഗസ്റ്റിൻ ജോർജ് മാസിഹ്, സന്ദീപമെഹ്‌ത എന്നിവർക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തതു്. സുപ്രീം കോടതി കൊളിജിയത്തിന്റെ ശുപാർശ നിയമമന്ത്രാലയം അംഗീകരിച്ചതോടെയാണ് അംഗസംഖ്യ 34 ആയി ഉയർന്നത്.Read More
സുഗമ ഹിന്ദി പരീക്ഷ കേരള ഹിന്ദി പ്രചാര സഭ സി ബി എസ് ഇ, ഐ സി എസ് ഇ സ്ക്കൂളുകളിൽ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷ നവംബർ 21 ന് രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പാരാമെഡിക്കൽ – സ്പെഷ്യൽ അലോട്ട്മെന്റ്Read More
പെരുമ്പാവൂർ :പെരുമ്പാവൂർ നഗരസഭയുടെ അനുമതിയില്ലാതെ സിനിമാസെറ്റിട്ട നീക്കം തടഞ്ഞു. പ്രിഥ്വിരാജ് നായകനായ “ഗുരുവായൂരമ്പലനടയിൽ” എന്ന സിനിമാസെറ്റാണ് നഗരസഭ തടഞ്ഞത്.വളരെ വർഷങ്ങൾക്ക് മുൻപ് അനധികൃതമായി പാടം നികത്തിയതിന്റെ കേസ് ഹൈക്കോടതിയിൽ നില നിൽക്കുയാണ്. കേസിൽ കിടക്കുന്ന സ്ഥലത്ത് താൽക്കാലികമാണെങ്കിൽപോലും നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകാനാവില്ലെന്നാണ് നഗരസഭയുടെ വാദം.Read More
തിരുവല്ലം പാലം കടന്നുകിട്ടണമെങ്കിൽ സർക്കസ് പരിശീലനം അനിവാര്യം. അധികാരികളുടെ അക്ഷന്തവ്യമായ അനാസ്ഥയും അവഗണയും കൊണ്ട് ഇവിടെ പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ . നിത്യേനെയെന്നോണം പെരുകുന്ന വാഹനാപകടങ്ങൾ, അതുമൂലമുള്ള മരണങ്ങൾ. തിരുവല്ലം മുതൽ വാഴമുട്ടം വരെയുള്ള ഭാഗം മരണക്കെണിയായി തന്നെ തുടരുന്നു . വാഗ്ദാനങ്ങൾ മാത്രം നൽകി ശീലിച്ചിട്ടുള്ള നമ്മുടെ ഭരണാധികാരികൾ പൊതുജനത്തിന്റെ ജീവന് ഒരുവിലയും കൽപ്പിക്കാതെ പോകുന്നത് അവർ കടന്നുപോകുന്ന വഴികളിലുള്ള തടസ്സങ്ങൾ നീക്കി പോലീസ് എസ്കോർട്ടോടുകൂടിയ വാഹനവ്യുഹം നൽകുന്ന സൗകര്യങ്ങളിൽ മതിമറക്കുന്നതുകൊണ്ടാണെന്ന് നാട്ടുകാർ രോഷത്തോടെ പറയുന്നു […]Read More
തിരുവനന്തപുരം : ഡോ. പൽപ്പു ഗ്ലോബൽ മിഷൻ ചെയർമാനായി ഏകഖണ്ഡേന തിരഞ്ഞെടുക്കപ്പെട്ട ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ രാജധാനി ഗ്രൂപ്പ് സാരഥി ഡോ. ബിജു രമേശിനെ ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ആദരിച്ചു. കെ പി ഭവനിൽ കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രേമി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃപ ചാരിറ്റീസ് സെക്രട്ടറി മുഹമ്മദ് മാഹീൻ പൊന്നാട നൽകി ആദരിച്ചു . സെന്റർ ഭാരവാഹികളായ സബിൻ സലീം, പ്രദീപ് മധു, ആസിഫ് മുഹമ്മദ്, ഇ. കെ […]Read More
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയിലെത്തി. നവംബർ 9-10 തീയതികളിൽ നടക്കുന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ഇന്ത്യയിലെത്തിയത്. ആന്റണി ബ്ലിങ്കെൻ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ സഹ അധ്യക്ഷനാകും. ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദർശനം കൂടുതൽ ഉത്തേജനം നൽകുമെന്ന് ബ്ലിങ്കെനെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2+2 മന്ത്രിതല ചർച്ചയിൽ യുഎസും ഇന്ത്യയും തമ്മിലുള്ള സുരക്ഷാ സഹകരണവും […]Read More
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ കോവളത്ത് സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച്ച. നിയമമന്ത്രി പി രാജീവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.ഹൈക്കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ചർച്ചാവിഷയമായത്.കേസുകൾ തീർപ്പാക്കൽ, കോടതിക്ക് വാഹനങ്ങൾ അനുവദിക്കൽ, കെട്ടിടങ്ങൾ നിർമ്മിക്കൽ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.Read More