ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീര മൃത്യു വരിച്ചു. ഞായറാഴ്ച രാവിലെ ബസ്തർ നാഷണൽ പാർക്കിന് സമീപത്തെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംയുക്തനീക്കം നടത്തിയ ജില്ലാ റിസർവ് ഗാർഡിലെയും സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെയും ഓരോ ജവാൻമാരാണ് കൊല്ലപ്പെട്ടത്.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരാഴ്ച മുമ്പും എട്ട് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.Read More
ഹൽദ്വാനി: തയ്ക്വാണ്ടോയിൽ കേരളത്തിന് മെഡൽക്കരുത്ത്. ദേശീയ ഗെയിംസിന്റെ 12-ാം ദിനം ഒരു സ്വർണ്ണവും നാല് വെങ്കലവുമാണ് തയ്ക്വൊണ്ടോയിൽ. വനിതകളുടെ 67 കിലോ ക്യോറുഗി വിഭാഗത്തിൽ മാർഗരറ്റ് മരിയ റെജിക്കാണ് സ്വർണം.അത്‌ലറ്റിക്സിന്റെ ആദ്യദിനം മൂന്ന് വെങ്കലമാണ് കിട്ടിയത്. 71 മെഡലുമായി സർവീസസ് ഒന്നാമതും 34 മെഡൽ നേടിയ കേരളം പത്താം സ്ഥാനത്തുമാണ്.Read More
തിരുവനന്തപുരം: പാതി വിലയ്ക്ക് വാഹനങ്ങളും മറ്റും നൽകാമെന്ന് മോഹിപ്പിച്ച് കോടികൾ തട്ടിയവർക്കെതിരായ അന്വേഷണം ഉടൻ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഐജിയുടെ മേൽനോട്ടത്തിൽ ജില്ലകളിലെ ക്രൈം ബ്രാഞ്ച് യൂണിറ്റുകളെ അന്വേഷണം ഏൽപ്പിക്കാനാണ് സാധ്യത. തട്ടിപ്പിൽ നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ നേതാക്കളെ കൂടാതെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. പരാതികളുമായി സ്റ്റേഷനുകളിലെത്തുന്ന വരുടെ എണ്ണം ദിവസവും കൂടുകയാണ്. ഇരുചക്ര വാഹനം, ലാപ്ടോപ്പ്, തയ്യൽ മെഷീൻ,ഗൃഹോപകരണങ്ങൾ എന്നിവ പാതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം നൽകി പറ്റിച്ചുവെന്നാണ് […]Read More
വാഷിങ്ടൺ: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ലോക വ്യാപകമായി ശ്രമങ്ങൾ നടക്കവെ പ്ലാസ്റ്റിക്കിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.പ്ലാസ്റ്റിക് സ്ട്രോ പോലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാൻ ബൈഡൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കി അടുത്തയാഴ്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവിറക്കുമെന്ന് സമൂഹ മാധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചു.ആഗോള താപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറാൻ ട്രംപ് അധികാരമേറ്റയുടൻ തീരുമാനിച്ചിരുന്നു.Read More
മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു. ഇന്നു രാവിലെ ഡൽഹിയിൽ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. മറ്റു മന്ത്രിസഭാംഗങ്ങളും ബിരേനൊപ്പം രാജ്ഭവനിലെത്തിയിരുന്നു. മണിപ്പൂരിൽ നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണു മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജി വെച്ചത്. ബിരേൻ സിങിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ […]Read More
മലപുറം: പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകൾ വിഷ്ണുജയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് പ്രഭിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു.മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പ്രഭി നെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുകയാണ് ഉത്തരവിറക്കിയതു്. കഴിഞ്ഞ മുപ്പതിനാണ് വിഷ്ണുജയ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയെ ഭർതൃ വീട്ടുകാർ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള വിഷമമാണ് ജീവനൊടുക്കാൻ […]Read More
കഴക്കൂട്ടം:ലഹരി രഹിത കേരളം എന്ന സന്ദേശമുയർത്തി ഞായാറാഴ്ച ടെക്‌നോപാർക്കിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ജിടെക് മാരത്തണിൽ 7500 ലധികംപേർ പങ്കെടുക്കും. സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനെ പിന്തുണയ്ക്കുന്നതിനും ലഹരി വ്യാപനത്തെക്കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുന്നതിനും വേണ്ടി ഐടി കമ്പനികളുടെ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്(ജീടെക്)|ആണ് പരിപാടി സംഘടിപ്പിക്കുന്നതു്. മാരത്തൺ പുലർച്ചെ 4.30 ന് കഴക്കൂട്ടം ടെക്നോപാർക്ക് ഫേസ് മൂന്നിൽ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് രാവിലെ 9.30 ന് ടെക്നോപാർക്കിൽ അവസാനിക്കും. മന്ത്രി […]Read More
തിരുവനന്തപുരം:രണ്ടാമത് രാജ്യാന്തര ഊർജമേളയ്ക്ക് തുടക്കംകുറിച്ച് തിരുവനന്തപുരം തൈക്കാട് പൊലീസ് മൈതാനിയിൽ ഹരിത കർമസേന അംഗങ്ങൾക്കായി മെഗാ എൽഇഡി ബൾബ് റിപ്പയറിങ് പരിശീലനം സംഘടിപ്പിച്ചു . നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ.ടി എൻ സീമ ഉദ്ഘാടനം ചെയ്തു. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വരുമാന മാർഗ്ഗം കണ്ടെത്താൻ സാധിക്കുന്ന രീതിയിലാണ് പരിശീലനം സംഘടിപ്പിച്ചത്.എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺ സാജിദ് നേതൃത്വം നൽകി. എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ അധ്യക്ഷനായി.Read More
കിൻഷാസ:കിഴക്കൻ കോംഗോയിലെ ഗോമയിൽ ജയിൽ തകർത്ത് രക്ഷപ്പെട്ട പുഷതടവുകാർ 150 സ്ത്രീ തടവുകാരെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടെരിച്ച് കൊലപ്പെടുത്തിയെന്ന് യുഎൻ റിപ്പോർട്ട്. മുസെൻസി സെൻട്രൽ ജയിലിൽനിന്ന് നാലായിരത്തിലധികം തടവുകാർ രക്ഷപ്പെട്ടതായാണ് കണക്ക്. ഇവർ വനിതാജയിലിൽ കടന്ന് കയറി അതിക്രമം കാട്ടി. കൂട്ട ബലാത്സംഗത്തിനു ശേഷം ജയിലിന് തീവച്ചതോടെയാണ് സ്ത്രീ തടവുകാർ കൊല്ലപ്പെട്ടത്. 13 സ്ത്രീകൾ തീയിൽ നിന്ന് രക്ഷപ്പെട്ടതായി യുഎൻ മനുഷ്യാവകാശ വിഭാഗത്തിന്റെ പ്രതിനിധി സെയ്ഫ് മഗാങ്കോ അറിയിച്ചു. കൂട്ടക്കൊല കോംഗോ സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.Read More
കിൻഷാസ:കിഴക്കൻ കോംഗോയിലെ ഗോമയിൽ ജയിൽ തകർത്ത് രക്ഷപ്പെട്ട പുഷതടവുകാർ 150 സ്ത്രീ തടവുകാരെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടെരിച്ച് കൊലപ്പെടുത്തിയെന്ന് യുഎൻ റിപ്പോർട്ട്. മുസെൻസി സെൻട്രൽ ജയിലിൽനിന്ന് നാലായിരത്തിലധികം തടവുകാർ രക്ഷപ്പെട്ടതായാണ് കണക്ക്. ഇവർ വനിതാജയിലിൽ കടന്ന് കയറി അതിക്രമം കാട്ടി. കൂട്ട ബലാത്സംഗത്തിനു ശേഷം ജയിലിന് തീവച്ചതോടെയാണ് സ്ത്രീ തടവുകാർ കൊല്ലപ്പെട്ടത്. 13 സ്ത്രീകൾ തീയിൽ നിന്ന് രക്ഷപ്പെട്ടതായി യുഎൻ മനുഷ്യാവകാശ വിഭാഗത്തിന്റെ പ്രതിനിധി സെയ്ഫ് മഗാങ്കോ അറിയിച്ചു. കൂട്ടക്കൊല കോംഗോ സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.Read More