BY: TNN HEALTH DESK ചിക്കാഗോ: മെനോപോസ് (ആർത്തവവിരാമം) ഘട്ടത്തിലൂടെ കടന്നുപോകുന്നവരിൽ ഉണ്ടാകുന്ന കഠിനമായ അസ്ഥിക്ഷയവും (Low bone density) അതുവഴിയുണ്ടാകുന്ന അസ്ഥിഭംഗങ്ങളും (Fractures) തടയാൻ ഹോർമോൺ തെറാപ്പിക്ക് മികച്ച രീതിയിൽ സാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ (ENDO 2026) അവതരിപ്പിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. മെനോപോസ് ഹോർമോൺ തെറാപ്പി (MHT) സ്വീകരിക്കുന്ന സ്ത്രീകളിൽ, അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 69 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ആർത്തവവിരാമത്തോട് […]Read More
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: ‘പ്രിയദർശിനി’ പദ്ധതിക്കെതിരെയുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി
കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. എന്നാൽ, സർക്കാർ നൽകിയ വാക്ക് പാലിച്ചപ്പോൾ അതിനെ എന്തിനാണ് എതിർക്കുന്നതെന്നും പദ്ധതി നിർത്തലാക്കണമെന്ന് എങ്ങനെയാണ് പറയാൻ കഴിയുകയെന്നും കോടതി തിരിച്ചു ചോദിച്ചു. സ്ത്രീ ശാക്തീകരണമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ […]Read More
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിൻ്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കും; കടുപ്പിച്ച് തമിഴ്‌നാട്
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ഏതുവിധേനയും തടയുമെന്നും തമിഴ്‌നാടിന്റെ അനുമതിയില്ലാതെ പുതിയ ഡാം അനുവദിക്കില്ലെന്നും വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ. ചെന്നൈ ഫോർട്ട് സെന്റ് ജോർജ്ജ് കോംപ്ലക്സിലെ നിയമസഭാ മന്ദിരത്തിൽ ആരംഭിച്ച 17-ാമത് നിയമസഭയുടെ കന്നി സമ്മേളനത്തിൽ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യസർക്കാർ തങ്ങളുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാടിന്റെ താല്പര്യങ്ങളും തെക്കൻ ജില്ലകളിലെ കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാൻ […]Read More
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിനായി വീണ ടി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരായി. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസും വീണയ്‌ക്കൊപ്പം വാഹനത്തിൽ എത്തിയിരുന്നെങ്കിലും വീണ തനിച്ചാണ് ഇ.ഡി ഓഫീസിലേക്ക് കയറിയത്. സി.എം.ആർ.എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ എല്ലാ വിശദാംശങ്ങളും ചോദിച്ചറിയാൻ വിപുലമായ ചോദ്യാവലിയാണ് ഇ.ഡി തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലാണ് അന്വേഷണസംഘം […]Read More
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ ; നിലപാട് വ്യക്തമാക്കാൻ മന്ത്രിസഭ ഉപസമിതി
തിരുവനന്തപുരം: മുൻ എൽ.ഡി.എഫ് സർക്കാർ ഒപ്പുവച്ച പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ സംസ്ഥാനം പങ്കാളിയായതിനാൽ നിലവിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നതിനായി ഒരു മന്ത്രിസഭ ഉപസമിതി രൂപീകരിച്ചതായും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായ സമിതിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ […]Read More
പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ
BY:TS TVM തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുപ്രവർത്തകർ ഉൾപ്പെട്ട അഴിമതിക്കേസുകളുടെ വിചാരണാനുമതി നൽകുന്നതിൽ സർക്കാർ വലിയ രീതിയിൽ കാലതാമസം വരുത്തുന്നതായി റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരം കോടതികൾക്ക് കേസ് പരിഗണിക്കാൻ ആവശ്യമായ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ അന്വേഷണം പൂർത്തിയാക്കിയ 74 ഫയലുകളാണ് നിലവിൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ചില കേസുകൾ എട്ട് വർഷത്തോളമായിട്ടും തീരുമാനമാകാതെ വിജിലൻസിൻ്റെ കോൾഡ് സ്റ്റോറേജിൽ തുടരുകയാണ്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 19 അനുസരിച്ച്, ബന്ധപ്പെട്ട സർക്കാർ […]Read More
ദേവസ്വം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വിവാദത്തിൽ; വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വൻ വിവാദത്തിലേക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി വ്യാജ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജി. ബൈജുവിനെയാണ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് സെക്രട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കഴിഞ്ഞയാഴ്ച സംസ്ഥാന വിജിലൻസ് സംഘം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തുകയും ജി. ബൈജുവിന്റെ സർവീസ് റെക്കോർഡുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. […]Read More
വിമാനത്തിനുള്ളിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരായ കേസ് എഴുതി തള്ളാനാകില്ലെന്ന് കോടതി; തുടരന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജന് കനത്ത തിരിച്ചടി. കേസ് എഴുതി തള്ളാനാകില്ലെന്ന് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കേസ് ഡീറ്റെയിൽസ് ഒഴിവാക്കിക്കൊണ്ട് പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളിയ കോടതി, സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി വീണ്ടും റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്വർണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ […]Read More
