News തിരുവനന്തപുരം

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര: ‘പ്രിയദർശനി’ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയൊരുക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത പദ്ധതിയായ ‘പ്രിയദർശനി’ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് മുന്നോട്ട് വെച്ച ‘ഇന്ദിര ഗ്യാരൻ്റികളിൽ’ പ്രധാനപ്പെട്ട ഒന്നാണ് അധികാരത്തിലേറി ഒരു മാസം തികയും മുൻപ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് ഈ സൗജന്യ യാത്രാ […]Read More

GLOBAL NEWS News

ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ; ഞായറാഴ്ച ഒപ്പുവെച്ചേക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ ഈ ഞായറാഴ്ച തന്നെ ഒപ്പുവെച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഈ സമയപരിധി ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. എങ്കിലും വരും ദിവസങ്ങളിൽ തന്നെ കരാർ ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് ടെഹ്‌റാൻ വ്യക്തമാക്കുന്നത്. കരാർ ഒപ്പുവെക്കുന്നതോടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും, ഇറാന്റെ ആണവ സാമഗ്രികൾ ഒടുവിൽ അമേരിക്കയ്ക്ക് ലഭിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, യുദ്ധവിരാമ കരാർ ലെബനനിലേക്കും വ്യാപിപ്പിക്കണമെന്ന് ഇറാൻ ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, തെക്കൻ ലെബനനിൽ ഇസ്രായേൽ […]Read More

News

ശബരിമല യുവതീ പ്രവേശനത്തിൽ അട്ടിമറി; വിനാശകരമായ ചരടുവലികൾക്ക് പിന്നിൽ ‘ഭരണനേതൃത്വത്തിലെ ഉന്നതൻ’; വെളിപ്പെടുത്തലുമായി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ-ഭരണതല അട്ടിമറി നടന്നു എന്ന സൂചന നൽകി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർണായക വെളിപ്പെടുത്തൽ. യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുന്നതിനായി തന്നേയും അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റിനിര്‍ത്തുകയായിരുന്നു എന്നാണ് പത്മകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും ഒരുപോലെ സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണ് ഇതിന് പിന്നിൽ ചരട് വലിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാര്‍ ഈ കാര്യങ്ങൾ പങ്കുവെച്ചത്. […]Read More

News Sports

ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ; കാനറികൾക്ക് ലോകകപ്പിൽ അപ്രതീക്ഷിത തിരിച്ചടി

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ തന്നെ മുൻ ചാമ്പ്യന്മാരായ ബ്രസീലിന് അപ്രതീക്ഷിത തിരിച്ചടി. കരുത്തരായ കാനറികളെ 1-1 എന്ന നിലയിൽ സമനിലയിൽ തളച്ച് ആഫ്രിക്കൻ വന്മതിലായ മൊറോക്കോ ഈ ലോകകപ്പിലും തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചു. മത്സരത്തിൻ്റെ ആദ്യ പകുതിയിലാണ് ഇരു ടീമുകളും ഗോൾ നേടിയത്. മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ ആഫ്രിക്കൻ കരുത്തരായ മൊറോക്കോ മികച്ച ആക്രമണ ഫുട്ബോൾ ആണ് പുറത്തെടുത്തത്. ബ്രസീലിയൻ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് മൊറോക്കൻ താരങ്ങള്‍ നിരന്തരം മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു. […]Read More

GLOBAL NEWS News

​അമേരിക്കയുമായി ഇടക്കാല സമാധാന കരാറിനൊരുങ്ങി ഇറാൻ; വ്യവസ്ഥകൾ ലംഘിച്ചാൽ പിന്മാറുമെന്ന് മുന്നറിയിപ്പ്​

​ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരുത്തിക്കൊണ്ട് അമേരിക്കയുമായി ഇടക്കാല സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ ഇറാൻ ഒരുങ്ങുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ കഴിയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി വ്യക്തമാക്കി. ആണവ വിഷയം ഉൾപ്പെടെയുള്ള സങ്കീർണമായ തർക്കങ്ങൾ തത്കാലം മാറ്റിവച്ചുകൊണ്ടുള്ള ഒരു ഇടക്കാല സംവിധാനമാണ് നിലവിൽ വരുന്നത്. ആദ്യഘട്ടത്തിൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാകും ഇരുരാജ്യങ്ങളും തമ്മിലുള്ള നടപടികൾ പൂർത്തിയാക്കുക.​കരാറിന്റെ ഭാഗമായി, തങ്ങളുടെ ബാധ്യതകൾ നിറവേറ്റാൻ അമേരിക്കയ്ക്ക് 60 ദിവസത്തെ സമയം […]Read More

News

വിദേശത്തുനിന്ന് കഞ്ചാവ് കടത്താൻ ശ്രമം: മുൻ മിസിസ് കേരള റണ്ണറപ്പ് മുംബൈയിൽ പിടിയിൽ​

മുംബൈ: ബാങ്കോക്കിൽ നിന്നും കോടികൾ വിലമതിക്കുന്ന ഹൈഡ്രോഫോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള റണ്ണറപ്പ് മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. മോഡലും തൃശൂർ സ്വദേശിയുമായ ഹർഷ സണ്ണി (28) ആണ് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്. ഇവരിൽ നിന്ന് 11 കിലോഗ്രാം ഹൈഡ്രോഫോണിക് കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.​ജൂൺ പത്തിന് അർധരാത്രി ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് (TG-351) ഹർഷ മുംബൈയിൽ എത്തിയത്. വിമാനത്താവളത്തിലെ പരിശോധനകൾക്കിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം […]Read More

GLOBAL NEWS News

വീണ്ടും യുദ്ധഭീതി; ഇറാന് നേരെ ഇന്ന് രാത്രി അതിശക്തമായ ആക്രമണമെന്ന് ട്രംപ്, എണ്ണക്കയറ്റുമതി

​വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിൽ, ഇറാന് നേരെ വീണ്ടും അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. വ്യാഴാഴ്ച രാത്രി തന്നെ ഇറാന് മേൽ അതിശക്തമായ സൈനിക ആക്രമണം നടക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ​ഗൾഫ് മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറിനെ അസ്ഥിരപ്പെടുത്തിയുള്ള ആക്രമണ-പ്രത്യാക്രമണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണായക പ്രഖ്യാപനം. ​എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ പിടിച്ചെടുക്കും ​വരും ദിവസങ്ങളിൽ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി […]Read More

News ചെന്നൈ

തമിഴ് സിനിമയിലെ വിപ്ലവകാരി; ഇതിഹാസ സംവിധായകൻ ഭാരതിരാജ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ സ്റ്റുഡിയോ സെറ്റുകളിൽ നിന്നും ഗ്രാമീണ സൗന്ദര്യത്തിലേക്കും പച്ചയായ മനുഷ്യരിലേക്കും പറിച്ചുനട്ട വിഖ്യാത സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 1977-ൽ കമൽഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തമിഴ് സിനിമയുടെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. തുടർന്ന് കിഴക്കേ പോകും റെയിൽ, സിഗപ്പു […]Read More

CRIME News തിരുവനന്തപുരം

ആകാശത്തേക്ക് വെടിവെച്ച് കാപ്പ കേസ് പ്രതിയെ പിടികൂടി; തിരുവനന്തപുരത്ത് നാടകീയ അറസ്റ്റ്

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലറുമായ സുഗതിനെ പോലീസ് വൻ നാടകീയ രംഗങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്തു. അറസ്റ്റ് തടയാൻ ശ്രമിച്ച അനുയായികളെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗത് ഏറെ നാളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് വാഴോട്ടുകോണത്തെ സുഗതിന്റെ വീടിന് സമീപം പോലീസ് എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ സുഗതിന്റെ അനുയായികൾ വളയുകയും പോലീസുമായി വാക്കേറ്റത്തിലേർപ്പെടുകയും […]Read More

GLOBAL NEWS News

യുഎസ് തിരിച്ചടിക്ക് പിന്നാലെ ഇറാൻ ആക്രമണം; ബഹ്‌റൈനിലെ അഞ്ചാം കപ്പൽ വ്യൂഹത്തിന് നേരെ

ടെഹ്‌റാൻ: ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന് (Fifth Fleet) നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. കൂടാതെ ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ മിസൈലുകൾ വർഷിച്ചതായും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് തങ്ങളുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് മറുപടിയായാണ് യുഎസ് സൈന്യം (CENTCOM) ദക്ഷിണ […]Read More

Travancore Noble News