ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് സ്ത്രീകളും കുട്ടികളുമടക്കം 104 ഇന്ത്യാക്കാരെ ട്രംപ് സർക്കാർ വിലങ്ങണിയിച്ച് അമേരിക്കൻ സൈനിക വിമാനത്തിൽ അമൃത്സ റിലെത്തിച്ച് ഇറക്കി വിട്ടു. മെക്സികോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനത്തിന് അനുമതി നിഷേധിച്ചിരുന്നു.ഗുജറാത്ത്, ഹരിയാന സ്വദേശികളായ 33 പേർ വീതവും,പഞ്ചാബ് സ്വദേശികളായ 30 പേരും, യുപി, മഹാരാഷ്ട്രക്കാരായ മൂന്നുപേർ വീതവും ചണ്ഢീഗഡുകാരായ രണ്ടുപേരുമാണ് സൈനിക വിമാനത്തിലുണ്ടായിരുന്നതു്. 79 പുരുഷൻമാരും, 25 സ്ത്രീകളും,നാലു വയസുള്ള കുട്ടികളേയുമാണ് ആദ്യഘട്ടത്തിൽ […]Read More
തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് എല്ലാ ജീല്ലകളിലും ഭക്ഷ്യ മേളകൾക്ക് തുടക്കമാകും.ഇതോടൊപ്പം ഉൽപ്പന്ന വിപണന മേളകളും കലാ പരിപാടികളുമുണ്ടാകും.ഓരോ ജില്ലയിലും രണ്ട് സ്ഥലങ്ങളിലാണ് മേള സംഘടിപ്പിക്കുക. ദേശീയ സരസ് മേള, അന്താരാഷ്ട്ര വ്യാപാരമേള തുടങ്ങിയ പ്രമുഖ പരിപാടികളും നടക്കും.കൂടുംബശ്രീ സംസ്ഥാന ജില്ല മിഷനുകളാണ് നേതൃത്വം നൽകുന്നത്. ശംഖുംമുഖം ബീച്ച്, വർക്കല ബീച്ച് എന്നീ സ്ഥലങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ മേള നടക്കുന്ന സ്ഥലം.Read More
കുസാറ്റ് എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 ന് മെഗാ തൊഴിൽ മേള കുസാറ്റിൽ സംഘടിപ്പിക്കുന്നു. 10, 12, ഐടിഐ, ഡിപ്ളോമ, യുജി, പിജി,ബി ടെക്, എം ടെക്, ബി കോം, എം കോം, ബി എസ് സി, എം എസ് സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.വിശദ വിവരങ്ങൾക്ക്: www.empekm.in. ഫോൺ: 0484 2576756/8129793770Read More
ഡെറാഡൂൺ: തുഴച്ചിലിൽ നാല് മെഡലുമായി കേരളം. ദേശീയ ഗെയിംസിന്റെ ഒമ്പതാംദിനം ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കേരളം തുഴഞ്ഞെടുത്തു. കേരളത്തിനാകെ ഒമ്പത് സ്വർണവും, ഒമ്പത് വെള്ളിയും, ആറ് വെങ്കലവും നേടി ഒമ്പതാം സ്ഥാനത്താണ്.54 മെഡലുകളുമായി കർണാടകം ഒന്നാം സ്ഥാനത്താണ്. ഫുട്ബോൾ സെമിയിൽ അസമിനെ 3 – 2 ന് തോൽപിച്ച് കേരളം ഫൈനലിലെത്തി.വനിതകളുടെ ഡബിൾ സ്കൾ വിഭാഗത്തിൽ കേരളത്തിന്റെ കെ ഗൗരി നന്ദയും, സാനിയ ജെ കൃഷ്ണയും വെള്ളി […]Read More
തിരുവനന്തപുരം: തന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ് ആപ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സൈബർ പൊലീസ് പരാതി അന്വേഷിക്കും. ജയതിലകിന്റെ ചിത്രംവച്ച് വേറെ നമ്പരിൽ വാട്സ് ആപ് പ്രൊഫൈലുണ്ടാക്കിയാണ് അത്യാവശ്യത്തിനെന്ന പേരിൽ പണം ആവശ്യപ്പെട്ടത്.Read More
രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നായ കുസാറ്റിലെ യുജി, പിജി കോഴ്സുകൾക്ക് വ്യാഴാഴ്ച മുതൽ അപേക്ഷിക്കാം. 50 പോഗ്രാമുകളിലായി ഏഴായിരത്തി ആഞ്ഞൂറിലേറെ പേർക്ക് പഠനാവസരമൊരുക്കുന്ന സർവകലാശാല മുൻനിര വിദേശ സർവകലാശാലകൾ, വൻകിട വ്യവസായങ്ങൾ എന്നിവയുമായി സൗഹൃദക്കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. കോഴ്സുകൾ യു ജി ബിടെക്, ബി വോക്, ബിബിഎൽ,എൽഎൽബി, ബി കോം, ബി എസ് സി. പി ജി എൽഎൽഎം, എംഎ,എംബിഎ, […]Read More
തിരുവനന്തപുരം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോർജ് ആദ്യ ദിനം തന്നെ ക്യാൻസർ സ്ക്രീനിങ് നടത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് മന്ത്രി സ്ക്രീനിങ് നടത്തിയത്. വിവിധ മേഖലയിലുള്ളവരെ ഇതിനായി ക്ഷണിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റും ഇട്ടിട്ടുണ്ട്. മന്ത്രിമാരായ ആർ ബിന്ദു, ജെ ചിഞ്ചു റാണി, ക്യാമ്പിന്റെ ഗുഡ്‌വിൽ അംബാസഡർ മഞ്ജു വാര്യർ, ചീഫ് […]Read More
തിരുവനന്തപുരം: ക്രിസ്‌മസ്-നവവത്സര ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ (ഫെബ്രുവരി 05) ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 20 പേര്‍ക്കും ലഭിക്കും. ആറാം സമ്മാനം 5000 രൂപ വീതം 27,000 പേര്‍ക്കും […]Read More
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ കാര്യങ്ങള്‍ ചെന്താമര വെളിപ്പെടുത്തിയത്. തന്റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയൽവാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നൽകി. പുഷ്പയെ വെറുതെ വിട്ടതിൽ നിരാശയുണ്ടെന്നും താൻ പുറത്തിറങ്ങാതിരിക്കാൻ കൂട്ട പരാതി നൽകിയവരിൽ പുഷ്പയും ഉണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു. ആലത്തൂര്‍ ഡിവൈ എസ്‍പി എൻ മുരളീധരന്‍റെ ചോദ്യം ചെയ്യലിലാണ് […]Read More
റെയിൽവേയിൽ ലെവൽ വൺ ശമ്പള സ്കെയിലിലുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് ഡി എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ. മുഴുവൻ റെയിൽവേ സോണുകളിലായി 32,438 ഒഴിവിലേക്കാണ് റിക്രൂട്ട്മെന്റ് ബോർഡ് (RRB) അപക്ഷേ ക്ഷണിച്ചിട്ടുള്ളത്. യോഗ്യത:പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ/നാഷണൽ അപ്രന്റീസ്ഷിപ്പ്. മലയാളത്തിലും പരീക്ഷയെഴുതാം. പ്രായപരിധി: 18-36 വയസ് .അപേക്ഷാ ഫീസ്: 500 രൂപ.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22. www.indianrailways.gov.inRead More