ഇടുക്കി: ഒമ്പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നല്‍കി. ഇടുക്കിയിലെ ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ 14കാരനില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് മനസിലായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് (ജനുവരി 30) രാവിലെയാണ് ഒമ്പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകിയത്. പെണ്‍കുട്ടിയുടെ അച്‌ഛനും അമ്മയും പിരിഞ്ഞ് കഴിയുകയായിരുന്നു. അച്‌ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. […]Read More
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. യുഎസ് സമയം രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തിൽ 64 യാത്രക്കാർ ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടിച്ച വിമാനം സമീപത്തെ നദിയിലേക്ക് വീണുവെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കൻ എയർലൈൻസിൻ്റെ സിആർജെ – 700 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 400 അടി ഉയരത്തിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. വിമാനം പോട്ടോമാക് നദിയിലേക്ക് വീണുവെന്നാണ് സൂചന. കാന്‍സസില്‍ […]Read More
2023ൽ സ്വീഡനിൽ ഖുർആൻ കത്തിക്കുകയും മുസ്ലീം രാജ്യങ്ങളിൽ നിന്ന് വിമർശനം നേരിടുകയും ചെയ്ത ഒരാൾ വെടിയേറ്റ് മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിനിടെ ഖുർആൻ കത്തിച്ച ഇറാഖി ക്രിസ്ത്യാനിയായ സൽവാൻ മോമിക വംശീയ വിദ്വേഷം വളർത്തിയതിന് കുറ്റക്കാരനാണോ എന്ന് സ്റ്റോക്ക്‌ഹോം കോടതി വ്യാഴാഴ്ച വിധിക്കാനിരിക്കെയാണ് സംഭവം. പ്രതികളിലൊരാൾ മരിച്ചുവെന്ന് കോടതി പറഞ്ഞതിനെ തുടർന്ന് വിധി പറയുന്നത് മാറ്റിവച്ചു.Read More
ഉത്തരാഖണ്ഡ്: ദേശീയ ഗെയിംസിൽ രണ്ട് വെങ്കലമെഡലുമായി കേരളത്തിന്റെ സജൻ പ്രകാശ്.ഇഷ്ട യിനമായ 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണം നഷ്ടമായെങ്കിലും വെങ്കലമെഡൽ നേടി. 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ളൈയിലുമാണ് സജന് വെങ്കലമെഡൽ കിട്ടിയത്.അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സജൻ തിരിച്ചെത്തുന്നത്. .Read More
ഗാസ സിറ്റി: വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗാസയിൽ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേൽ. ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ ബുധനാഴ്ച നാലുപേർ കൊല്ലപ്പെട്ടു. മാരകമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരും ഇതിൽപ്പെടും. മൂന്ന് ദിവസത്തിനിടെ അഞ്ചു ലക്ഷത്തിലേറെപ്പേർ വടക്കൻ ഗാസയിൽ തിരിച്ചെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 59 മൃതദേഹങ്ങൾ വീണ്ടെടുത്തു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47,417 ആയി.Read More
തിരുവനന്തപുരം: തദ്ദേശീയ ക്രയോജനിക് സാങ്കേതിക വിദ്യയിൽ ജിഎസ്എൽവി എഫ് 15 റോക്കറ്റ് കുതിച്ചു. ശ്രീഹരിക്കോട്ടയിൽനിന്നുള്ള നൂറാം വിക്ഷേപണം വിജയകരം. 1979ലായിരുന്നു ആദ്യ വിക്ഷേപണം. ഗതിനിർണയത്തിനുള്ള ഏറ്റവും ആധുനിക ഉപഗ്രഹത്തെയാണ് ബുധനാഴ്ച ഐഎസ്ആർഒ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചത്. ബുധനാഴ്ച രാവിലെ 6.23 ന് എൻവിഎസ് -02 ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചുയർന്നു. മഞ്ഞ് മൂടിയ അന്തരീക്ഷത്തിലായിരുന്നു ഈ വർഷത്തെ ആദ്യവിക്ഷേപണം. ഐഎസ്ആർഒ ചെയർമാൻ ഡോ.വി നാരായണൻ, വിഎസ്എസ്സിഎസ് ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ, എൽപിഎസ്സി […]Read More
തിരുവനന്തപുരം: സ്വീറ്റ്സർലൻഡിലെ ലാവോസിൽ നടന്ന വേൾഡ് എക്കണോമിക് ഫോറം അംഗീകരിച്ച വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ച് കേരള ഗ്രീൻ ഹൈഡ്രജൻ വാലി.ആഗോള തലത്തിൽ അംഗീകരിച്ച 13 ക്ലസ്റ്ററുകളിൽ ആദ്യത്തേതാണിത്. 18,542കോടിയുടേതാണ് കൊച്ചിയിൽ ആരംഭിക്കുന്ന കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി. ഇന്ത്യ, ഓസ്ട്രേലിയ,ബ്രസീൽ, കൊളംബിയ, യുകെ തുടങ്ങി ഒമ്പതു രാജ്യങ്ങളിലായാണ് 13 ക്ലസ്റ്ററുകൾ. കേരള ഗ്രീൻ ഹൈഡ്രജൻ വാലി ഉൾപ്പെടെ അഞ്ച് ക്ലസ്റ്ററുകൾ ഇന്ത്യയിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ് […]Read More
11 പേരുടെ എതിർപ്പോടെ വഖഫ് ബില്ലിന് ജെപിസി അംഗീകാരം; റിപ്പോർട്ട് സ്‌പീക്കർക്ക് കൈമാറും
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് തയാറായി. വ്യാഴാഴ്‌ച റിപ്പോര്‍ട്ട് സ്‌പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിക്കും. പ്രതിപക്ഷാംഗങ്ങള്‍ അടക്കം ഉയര്‍ത്തിയ ആശങ്കകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതികള്‍ വരുത്തുകയും ഇതിന് അംഗീകാരം നല്‍കുകയും ചെയ്‌തതായി സമിതിയംഗം ജഗദംബിക പാല്‍ അറിയിച്ചു. പതിനൊന്നിനെതിരെ പതിനഞ്ച് വോട്ടുകള്‍ക്കാണ് ബില്ലിലെ ഭേദഗതികള്‍ പാസാക്കിയത്. നേരത്തെ സ്വീകരിച്ച ബില്ലിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാകുന്നതോടെ അത് വഖഫ് ബോര്‍ഡിനെ തകര്‍ക്കുമെന്നുമുള്ള ആരോപണവും […]Read More
ബുധനാഴ്ച പുലർച്ചെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പുറത്തുവിട്ട് സർക്കാർ. 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാം ഷാഹി സ്നാൻ (രാജകീയ സ്നാനം) ദിനമായ മൗനി അമാവാസിയിൽ പുണ്യസ്നാനം നടത്താൻ ത്രിവേണി സംഗമത്തിൽ ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടിയപ്പോഴാണ് സംഭവം. “പുലർച്ചെ 1മണിക്കും 2 മണിക്കും ഇടയിൽ ഉണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചു. 25 പേരെ തിരിച്ചറിഞ്ഞു, ബാക്കി 5 പേരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.” മഹാകുംഭ ഡിഐജി വൈഭവ് […]Read More
തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്നു സ്കൂൾ ബസ്സിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റു. നെട്ടയത്തെ സ്വകാര്യ സ്കൂളിൻറെ ബസ്സിൽ വച്ചാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചത്. നെട്ടയം മലമുകളിൽ വെച്ചാണ് ബസ്സിനുള്ളിൽ ആക്രമണം നടന്നത്. കുത്തേറ്റ 9-ാം ക്ളാസ് വിദ്യാർത്ഥിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.Read More