News Sports

ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ

ഉത്തരാഖണ്ഡ്:         ദേശീയ ഗെയിംസിൽ രണ്ട് വെങ്കലമെഡലുമായി കേരളത്തിന്റെ സജൻ പ്രകാശ്.ഇഷ്ട യിനമായ 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണം നഷ്ടമായെങ്കിലും വെങ്കലമെഡൽ നേടി. 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ളൈയിലുമാണ് സജന് വെങ്കലമെഡൽ കിട്ടിയത്.അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സജൻ തിരിച്ചെത്തുന്നത്. .Read More

foreign News

അഞ്ചുലക്ഷംപേർ ഗാസയിൽ തിരിച്ചെത്തി

ഗാസ സിറ്റി:           വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗാസയിൽ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേൽ. ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ ബുധനാഴ്ച നാലുപേർ കൊല്ലപ്പെട്ടു. മാരകമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരും ഇതിൽപ്പെടും. മൂന്ന് ദിവസത്തിനിടെ അഞ്ചു ലക്ഷത്തിലേറെപ്പേർ വടക്കൻ ഗാസയിൽ തിരിച്ചെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 59 മൃതദേഹങ്ങൾ വീണ്ടെടുത്തു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47,417 ആയി.Read More

News

ജിഎസ്എൽവി സെഞ്ചുറി തികച്ചു

തിരുവനന്തപുരം:           തദ്ദേശീയ ക്രയോജനിക് സാങ്കേതിക വിദ്യയിൽ ജിഎസ്എൽവി എഫ് 15 റോക്കറ്റ് കുതിച്ചു. ശ്രീഹരിക്കോട്ടയിൽനിന്നുള്ള നൂറാം വിക്ഷേപണം വിജയകരം. 1979ലായിരുന്നു ആദ്യ വിക്ഷേപണം. ഗതിനിർണയത്തിനുള്ള ഏറ്റവും ആധുനിക ഉപഗ്രഹത്തെയാണ് ബുധനാഴ്ച ഐഎസ്ആർഒ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചത്. ബുധനാഴ്ച രാവിലെ 6.23 ന് എൻവിഎസ് -02 ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചുയർന്നു. മഞ്ഞ് മൂടിയ അന്തരീക്ഷത്തിലായിരുന്നു ഈ വർഷത്തെ ആദ്യവിക്ഷേപണം. ഐഎസ്ആർഒ ചെയർമാൻ ഡോ.വി നാരായണൻ, വിഎസ്എസ്സിഎസ് ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ, എൽപിഎസ്സി […]Read More

News തിരുവനന്തപുരം

 ലോക പട്ടികയിൽ ഒന്നാമത് ഹൈഡ്രജൻ വാലി

തിരുവനന്തപുരം:           സ്വീറ്റ്സർലൻഡിലെ ലാവോസിൽ നടന്ന വേൾഡ് എക്കണോമിക് ഫോറം അംഗീകരിച്ച വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ച് കേരള ഗ്രീൻ ഹൈഡ്രജൻ വാലി.ആഗോള തലത്തിൽ അംഗീകരിച്ച 13 ക്ലസ്റ്ററുകളിൽ ആദ്യത്തേതാണിത്. 18,542കോടിയുടേതാണ് കൊച്ചിയിൽ ആരംഭിക്കുന്ന കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി. ഇന്ത്യ, ഓസ്ട്രേലിയ,ബ്രസീൽ, കൊളംബിയ, യുകെ തുടങ്ങി ഒമ്പതു രാജ്യങ്ങളിലായാണ് 13 ക്ലസ്റ്ററുകൾ. കേരള ഗ്രീൻ ഹൈഡ്രജൻ വാലി ഉൾപ്പെടെ അഞ്ച് ക്ലസ്റ്ററുകൾ ഇന്ത്യയിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ് […]Read More

New Delhi News

11 പേരുടെ എതിർപ്പോടെ വഖഫ് ബില്ലിന് ജെപിസി അംഗീകാരം; റിപ്പോർട്ട് സ്‌പീക്കർക്ക് കൈമാറും

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ട് തയാറായി. വ്യാഴാഴ്‌ച റിപ്പോര്‍ട്ട് സ്‌പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിക്കും. പ്രതിപക്ഷാംഗങ്ങള്‍ അടക്കം ഉയര്‍ത്തിയ ആശങ്കകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതികള്‍ വരുത്തുകയും ഇതിന് അംഗീകാരം നല്‍കുകയും ചെയ്‌തതായി സമിതിയംഗം ജഗദംബിക പാല്‍ അറിയിച്ചു. പതിനൊന്നിനെതിരെ പതിനഞ്ച് വോട്ടുകള്‍ക്കാണ് ബില്ലിലെ ഭേദഗതികള്‍ പാസാക്കിയത്. നേരത്തെ സ്വീകരിച്ച ബില്ലിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാകുന്നതോടെ അത് വഖഫ് ബോര്‍ഡിനെ തകര്‍ക്കുമെന്നുമുള്ള ആരോപണവും […]Read More

National News

മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചു

ബുധനാഴ്ച പുലർച്ചെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പുറത്തുവിട്ട് സർക്കാർ. 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാം ഷാഹി സ്നാൻ (രാജകീയ സ്നാനം) ദിനമായ മൗനി അമാവാസിയിൽ പുണ്യസ്നാനം നടത്താൻ ത്രിവേണി സംഗമത്തിൽ ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടിയപ്പോഴാണ് സംഭവം. “പുലർച്ചെ 1മണിക്കും 2 മണിക്കും ഇടയിൽ ഉണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചു. 25 പേരെ തിരിച്ചറിഞ്ഞു, ബാക്കി 5 പേരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.” മഹാകുംഭ ഡിഐജി വൈഭവ് […]Read More

News തിരുവനന്തപുരം

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റു

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്നു സ്കൂൾ ബസ്സിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റു. നെട്ടയത്തെ സ്വകാര്യ സ്കൂളിൻറെ ബസ്സിൽ വച്ചാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചത്. നെട്ടയം മലമുകളിൽ വെച്ചാണ് ബസ്സിനുള്ളിൽ ആക്രമണം നടന്നത്. കുത്തേറ്റ 9-ാം ക്ളാസ് വിദ്യാർത്ഥിയെ ഉടൻതന്നെ  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.Read More

News

കായിക ഭൂപടത്തിൽ ഡെറാഡൂൺ

ഡെറാഡൂൺ:         ഇന്ത്യയുടെ കായിക ഭൂപടത്തിൽ ഡെറാഡൂൺ തെളിഞ്ഞു; ഭാഗ്യചിഹ്നമായ മൗലിയെന്ന മൊണാൽ പക്ഷിയും.ഇനി 18 നാൾ ഉത്തരാഖണ്ഡിൽ കായികപ്പോരു്. പാരീസ് ഒളിമ്പിക്സിൽ സെമിയിൽ കടന്ന് ചരിത്രം കുറിച്ച ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ദീപശിഖപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയതോടെ മേളയ്ക്ക് ഔപചാരിക തുടക്കമായി. മത്സരങ്ങൾ രണ്ട് ദിവസംമുമ്പ് ആരംഭിച്ചിരുന്നു. ഡെറാഡൂണിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ആഘോഷ പൂർവകമായി. ഗായകരായ ജുബിൻ നൗ തായാൽ, പവൻ ദീപ്. രാജ് എന്നിവരുടെ […]Read More

News പാലക്കാട്

നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ

നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ. പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായത്. ഈ ഭാ​ഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപക തിരച്ചിൽ നടത്തിയത്. 35 മണിക്കൂർ ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി പോലീസ് വലയിലാകുന്നത്. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടതെന്ന് പറഞ്ഞിരുന്നു. പോലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചിരുന്നു. പോലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായായിരുന്നു വിവരം. പോലീസുകാരും മുന്നൂറോളം നാട്ടുകാരും പോലീസിനൊപ്പം തെരച്ചിലിന് ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോത്തുണ്ടി […]Read More

News പാലക്കാട്

 നെന്മാറ ഇരട്ടക്കൊല: സ്റ്റേഷൻ ഹൗസ് ഓഫീസർക്ക്സസ്പെൻഷൻ

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് നെന്മാറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്എച്ച്ഒ) സസ്പെൻഷൻ. എസ്എച്ച്ഒക്ക് വീഴ്ച പറ്റിയെന്ന എസ് പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില്‍ താമസിച്ച കാര്യം കോടതിയെ അറിയിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എച്ച്ഒക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ […]Read More

Travancore Noble News