News

4 ഇസ്രയേൽ വനിതാ സൈനികർക്കും 200 പലസ്തീൻകാർക്കും മോചനം

ടെൽ അവീവ്:ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് നാല് വനിത ഇസ്രയേലി സൈനികരെ കൈമാറി. പകരം ഇസ്രയേൽ 200 പലസ്തീൻ തടവുകാരെ മോചിപ്പിച്ചു. ഗാസ സിറ്റി ചത്വരത്തിൽ ഹമാസ് ഒരുക്കിയ വേദിയിൽ വച്ചാണ് ഇവരെ റെഡ്ക്രോസിന് കൈമാറിയത്.ഇസ്രയേലിലെ നഹാൽ ഓസിൽ നിന്ന് 2023 ഒക്ടോബർ ഏഴിന് കടത്തിക്കൊണ്ടുപോയ ഇസ്രയേൽ സൈനികരായ കരീന അറീവ്, ഡാനില്ലെ ഗിലോബ, നാമ ലെവി,ലിറി ആൽബാഗ് എന്നിവരെയാണ് ഹമാസ് കൈമാറിയതു്. 477 ദിവസത്തോളം ഇവർ ഹമാസിന്റെ തടവിലായിരുന്നു. ആർക്കും ശാരിരിക അവശതകളോ പരിക്കുകളോയില്ല.അതേസമയം […]Read More

News

കീം 2024 – വിവരങ്ങൾ പരിശോധിക്കാം

തിരുവനന്തപുരം:2024-25 കീം പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവർ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 31 നകം ഓൺലൈനായി സ്ഥിരീകരിക്കണം.www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ “KEAM 2024 Candidate Portal” എന്ന ലിങ്കിൽ ആപ്ളിക്കേഷൻ നമ്പർ, പാഡ് എന്നിവ നൽകി Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണം. തെറ്റുണ്ടെങ്കിൽ Edit ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തണം. ഫോൺ […]Read More

News

ദേശീയ ഗയിംസ് : ഉദ്ഘാടനം 28 ന്

ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ ദേശീയ ഗെയിംസ് ഉദ്ഘാടനം 28 ന് ആണെങ്കിലും മത്സരങ്ങൾ ഇന്ന് തുടങ്ങും. നീന്തൽ,സൈക്ലിങ്, ഓട്ടം എന്നീ മൂന്നിന് ങ്ങൾ ചേർന്ന ട്രയാത് ലൺ 30 വരെയാണ്. ഫെബ്രുവരി 14 വരെ നീളുന്ന 38-ാമത് ഗെയിംസിൽ 34 ഇനങ്ങളിലാണ് മത്സരം. പതിനായിരത്തോളം കായികതാരങ്ങൾ അണിനിരക്കും. ബാക്കി എല്ലാ ഇനങ്ങളും ഉദ്ഘാടനത്തിനു ശേഷമാണ്. ബാസ്കറ്റ് ബോളും ഖോഖൊയുമാണ് ഉദ്ഘാടന ദിവസമുള്ളത്. ഫുട്ബോൾ 29 നും അത്‌ലറ്റിക്സ് ഫെബ്രുവരി എട്ടിനുമാണ് ആരംഭിക്കുക.അഞ്ച് ദിവസമാണ് അത്‌ലറ്റിക്സ്.Read More

News വിദേശം

വിദേശ രാജ്യങ്ങൾക്കുള്ള ധനസഹായം മരവിപ്പിച്ചു

വാഷിങ്ടൺ:ഉക്രയ്ൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾക്കുള്ള ധന സഹായം മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഭക്ഷണ വിതരണത്തിനായുള്ള അടിയന്തിര സഹായവും ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക സഹായം ഒഴികെയുള്ള ധനസഹായങ്ങളാണ് തൊണ്ണൂറ് ദിവസത്തേയ്ക്ക് മരവിപ്പിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിവിധ രാജ്യങ്ങളിലെ എംബസികൾക്കും സ്ഥാനപതികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഇന്ത്യൻ വംശജനായ ഖുഷ് ദേശായിയെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ട്രംപ് നിയമിച്ചു. ലോകത്ത് ഏറ്റവുമധികം പണം വിദേശരാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക.Read More

News തിരുവനന്തപുരം

നാഷണൽ ഡെമോക്രാറ്റിക്ക് പാർട്ടി (NDP) റിപ്പബ്ളിക് ദിനം ആചരിച്ചു

തിരുവനന്തപുരം: 76-ാമത്‌ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ പാളയം രക്സാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രവും പുഷ്പാർച്ചനയും നടത്തി. എൻഡിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പാർച്ചനയും 76 ദീപങ്ങളും തെളിച്ച് റിപ്പബ്ളിക് ദിനം ആചരിച്ചത്. എൻഡിപി യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഇരുമ്പിൽ വിജയൻ റിപ്പബ്ളിക് ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന സെക്രട്ടറി സുനിൽദത്ത് സുകുമാരൻ, സംസ്ഥാന ട്രഷറർ പ്രേംപ്രസാദ്‌, NDYF സംസ്ഥാന പ്രസിഡൻറ് […]Read More

News

സംസ്ഥാനത്ത് മദ്യ വില കൂട്ടി; പുതുക്കിയ നിരക്ക് ഇങ്ങനെ, നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി. മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. നാളെ മുതലാകും പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. 10 രൂപ മുതല്‍ 50 രൂപ വരെ വില വര്‍ധിക്കും. 1500 രൂപയ്‌ക്ക് മുകളിലുള്ള ബ്രാൻഡഡ് വിദേശ മദ്യത്തിന് 100 രൂപയ്‌ക്ക് മുകളില്‍ വര്‍ധനവ് ഉണ്ടാകും. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിക്കുന്നത്. സ്‌പിരിറ്റിന്‍റെ വില വര്‍ധിച്ചതോടെ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് മദ്യ നിര്‍മാണ […]Read More

News

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു.  റഷീദ് എം.എച്ച്. എന്നാണ് യഥാർത്ഥ പേര്.ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അർധരാത്രി 12.25നാണ് മരണം സംഭവിച്ചത്.സംവിധായക ജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സഹോദരിയുടെ മകനാണ്. മലയാളികൾക്ക് ചിരിപ്പൂരം സമ്മാനിച്ച ഒട്ടനേകം സിനിമകളുടെ ശിൽപിയാണ് വിടവാങ്ങുന്നത്. 1968 ഫെബ്രുവരിയിൽ എറണാകുളത്താണ് ജനനം. 1996‌ൽ രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാരൻ’ എന്ന […]Read More

News

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണെന്നും ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാർ കർഷകരോടും സാധാരണക്കാരോടും ചെയ്യുന്ന ക്രൂരതയാണിത്. ഇൻവെസ്റ്റ് മെന്‍റിന്‍റെ പേരിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് വളരെ തെറ്റാണ്. ഇപ്പോഴാണ് അച്യുതാനന്ദന്‍റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാവുന്നത്. കൊക്കക്കോളയ്ക്കെതിരെ സമരം നടത്തിയ അച്യുതാനന്ദൻ എടുത്ത നിലപാടുകളെ ജനമിപ്പോൾ ഓർക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കുടിവെള്ളത്തിനുവേണ്ടി പ്രയാസപ്പെടുന്ന ജനമാണ് അവിടെയുള്ളത്. അവർക്കു മുന്നിലാണ് […]Read More

New Delhi News

പത്മ അവാർഡിൽ മലയാളിത്തിളക്കം; എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ

നടി ശോഭനയ്ക്കും പി ആർ ശ്രീജേഷിനും ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷൺ‌ ന്യൂഡൽഹി: പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായര്‍‌ക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി. മലയാളി ഹോക്കി താരം പി ആർ‌ ശ്രീജേഷിനും നടി ശോഭനയ്ക്കും ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ‌ ഡോ. ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷണും ലഭിച്ചു. മുൻ‌ ഫുട്ബോൾ താരമായ ഐ എം വിജയനും സംഗീത അധ്യാപിക കെ ഓമനക്കുട്ടി അമ്മയ്ക്കും പത്മശ്രീ ബഹുമതി ലഭിച്ചു. എം […]Read More

News

ദയാബായി കണ്ടക്ടർക്ക് മാപ്പ് നൽകി

ആലുവ:           പത്ത് വർഷം മുമ്പ് തന്നോട് അപമര്യാദയായി പെരുമാറി നിർബന്ധിച്ച് റോഡിൽ ഇറക്കിവിട്ട കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് മാപ്പ് നൽകി ദയാബായി. കേസ് അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ദയാബായി ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതയിലെത്തി കണ്ടക്ടർക്ക് മാപ്പ് നൽകിയത്. വടക്കാഞ്ചേരി ഡിപ്പോയിലെ ബസ് കണ്ടക്ടറായിരുന്ന ഷൈലൻ, ഡ്രൈവർ യൂസഫ് എന്നിവരും എത്തിയിരുന്നു. ഇവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമായിരുന്നു കേസെടുത്തത്. മനുഷ്യനെ മനുഷ്യനായി കാണണമെന്നും വസ്ത്രത്തിന്റെയും നിറത്തിന്റെയും പേരിൽ […]Read More

Travancore Noble News