News

 ഇരുമ്പുയുഗം ആരംഭിച്ചത് തമിഴകത്ത്

ചെന്നൈ:        മാനവരാശിയുടെ മുന്നോട്ടുള്ള കുരിപ്പിന് ചാലകശക്തിയായ ഇരുമ്പ്യുഗം തമിഴ് നാട്ടിലാണ് ആരംഭിച്ചതെന്ന റിപ്പോർട്ട് ചർച്ചയാകുന്നു. 5300 വർഷം മുമ്പ് ലോകത്താദ്യമായി ഇരുമ്പ് ഉപയോഗിക്കാൻ തുടങ്ങിയത് തമിഴ് നാട്ടിൽ നിന്നാണെന്നാണ് സംസ്ഥാന പുരാവസ്തുവകുപ്പിന്റെ റിപ്പോർട്ട്. വിവിധ പുരാവസ്തുഗവേഷണത്തിലൂടെ ശേഖരിച്ച സാംപിളുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ ഇരുമ്പിന്റെ പഴക്കം ബിസി 3345 നും 2953 നും ഇടയിലാണെന്ന് സ്ഥാപിച്ചതായി പുരാവസ്തു ഗവേഷണ വകുപ്പധികൃതർ വ്യക്തമാക്കി. പോണ്ടിച്ചേരി സർവകലാശാല പ്രൊഫസർ കെ രാജൻ, തമിഴ്നാട് […]Read More

News Sports

ബുമ്ര,ജഡേജ, ജയ്സ്വാൾ ഐസിസി ടീമിൽ

ദുബായ്:          രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റ (ഐസിസി)കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട് ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുമ്രയും, രവീന്ദ്ര ജഡേജയും, യശ്വസി ജയ്സ്വാളും. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് 11 അംഗടീമിന്റെ ക്യാപ്റ്റൻ. ശ്രീലങ്കയുടെ ചാരിത് അസലങ്ക നയിക്കുന്ന ഏകദിന ടീമിൽ ഇന്ത്യയിൽ നിന്ന് ആർക്കും സ്ഥാനമില്ല. വനിതാ ഏകദിന നിരയിൽ സ്മൃതി മന്ദാനയും ദീപ്തി ശർമയും ഉൾപ്പെടും.Read More

News

കേരള ക്യാൻസർ രജിസ്ട്രി അവസാന ഘട്ടത്തിൽ

കണ്ണൂർ:        അർബുദ രോഗത്തിന്റെ സമഗ്ര വിവരങ്ങളടങ്ങിയ ആരോഗ്യവകുപ്പിന്റെ കേരള ക്യാൻസർ രജിസ്ട്രി സംവിധാനം അന്തിമഘട്ടത്തിൽ. അർബുദ ചികിത്സാ സമ്പ്രദായങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും രോഗീക്ഷേമം ഉറപ്പു വരുത്താനും ഘട്ടങ്ങളായി വിവരങ്ങൾ പുതുക്കുന്ന സംവിധാനമാണിത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ സാങ്കേതിക സഹായത്തോടെ കോടിയേരി മലബാർ ക്യാൻസർ സെന്ററും, തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററുമാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി രജിസ്ട്രി തയ്യാറാക്കുന്നത്. 2022 ലാണ് സർക്കാർ ഉത്തരവനുസരിച്ച് രജിസ്ട്രിയുടെ പ്രവർത്തനം തുടങ്ങിയത്. നിലവിൽ 2024വരെയുള്ള വിവരങ്ങളാണ് […]Read More

News

 പാക്കിസ്ഥാനിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു

 പാക്കിസ്ഥാനിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ കറാച്ചി ജയിലിലാണ് സംഭവം നടന്നത്. 2022 മുതൽ ഇവിടെ തടവിൽ കഴിഞ്ഞിരുന്ന ബാബു എന്ന് പേരായ മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും ഇദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. മരണകാരണമോ, ഇദ്ദേഹത്തിന്റെ വിലാസമോ അടക്കം വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബാബുവിന്റെ സമാനാവസ്ഥയിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും 180 ഓളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാനിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാകിസ്ഥാനിലെ ജയിലിൽ മരിച്ച എട്ടാമത്തെ ഇന്ത്യക്കാരനാണ് ബാബു. […]Read More

Features ജീവിത രേഖ

സുകുമാർ അഴീക്കോട് ചരമദിനം-24.01.2012

     കേരളത്തിലെ പ്രശസ്തനായ സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്ന സുകുമാർ അഴിക്കോടിന്റെ ചരമദിനമാണിന്ന്. പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രൊ-വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനുപുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.       1926 മേയ് 12ന് കണ്ണൂർ ജില്ലയിലെ […]Read More

News Sports തിരുവനന്തപുരം

കേരളത്തെ ജീന നയിക്കും

തിരുവനന്തപുരം:          ഉത്തരാഖണ്ഡിൽ 28 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന 38-ാമത് ദേശീയ ഗയിംസിന്റെ ഉദ്‌ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ രാജ്യാന്തര ബാസ്കറ്റ്ബോൾ താരം പി എസ് ജീന നയിക്കും. 437 കായിക താരങ്ങളടക്കം 550 അംഗ സംഘമാണുള്ളത്.കൂടാതെ 113 ഒഫിഷ്യലുകളുമുണ്ട്. മുൻ നീന്തൽ താരവും ഒളിമ്പ്യനുമായ സെബാസ്റ്റ്യൻ സേവ്യറാണ് കേരളാ ടീമിന്റെ സംഘത്തലവൻ.ട്രയാത്‌ലണിനുള്ള ആറംഗ സംഘം നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന മാർഗ്ഗം ഉത്തരാഖണ്ഡിലെത്തി. കേരള ടീമിന്റെ യാത്ര, പരിശീലന ക്യാമ്പ്, സ്പോർട്സ് […]Read More

News

തായ്ലൻഡിൽ സ്വവർഗ വിവാഹം

 ബാങ്കോക്ക്:            തായ്ലൻഡിൽ സ്വവർഗ വിവാഹം നിയമപരമാക്കിയ നിയമം നിലവിൽവന്ന വ്യാഴാഴ്ച രജിസ്റ്റർ ചെയ്യപ്പെട്ടത് നൂറു കണക്കിന് വിവാഹങ്ങൾ. ബാങ്കോക്കിലെ രജിസ്റ്റർ ഓഫീസിൽ വിവാഹിതരായ അഭിനേതാക്കൾ അപി വത് സയ്റിയും പങ്കാളി സപന്യേയും ഇതിൽ പെടുന്നു.’ വിവാഹ സമത്വനിയമം ‘നിലവിൽ വരുന്ന വ്യാഴാഴ്ചതന്നെ വിവാഹിതരാകാൻ സ്വവർഗാനുരാഗികളായ ആയിരത്തിലേറെ ജോഡികൾ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിരുന്നു. തായ്‌വാനും നേപ്പാളിനും പിന്നാലെ സ്വവർഗ വിവാഹം അംഗീകരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്ലൻഡ്.Read More

News തിരുവനന്തപുരം

രണ്ടു ഗഡു ക്ഷേമപെൻഷൻ ഇന്നുമുതൽ

തിരുവനന്തപുരം:           സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡുപെൻഷൻ വെള്ളിയാഴ്ച മുതൽ ലഭിക്കും. 62 ലക്ഷത്തിലേറെ പേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതിന് 1604 കോടിയാണ് സർക്കാർ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും. ജനുവരിയിലെ പെൻഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്Read More

News

സ്തനാർബുദത്തിന് മരുന്ന്

ന്യൂയോർക്ക്:           ഒരു ഡോസ് മരുന്നു കൊണ്ട് സ്തനാർബുദം ഭേദമാക്കാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടി ശാസ്ത്രജ്ഞർ. ഇലിനോയിസ് സർവകലാശാലയിലെ ഗവേഷകരാണ് സ്തനത്തിലെ ചെറിയ മുഴകൾ പൂർണമായും ഇല്ലാതാക്കുന്ന സിന്തറ്റിക് മോളിക്യൂൾ വികസിപ്പിച്ചത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ മരുന്നിന്റെ ഉപയോഗം വലിയ മുഴകളുടെ വലിപ്പം കുറയ്ക്കുന്നതായി കണ്ടെത്തിയെന്ന് സർവകലാശാലയിലെ രസതന്ത പ്രൊഫസർ പോൾ ഹെർഗെൻറോ തർ പറഞ്ഞു. നിലവിൽ സ്തനാർബുദ രോഗികൾ ഭൂരിഭാഗവും ശസ്ത്രക്രിയയ്ക്ക് പുറമെ പത്തുവർഷം വരെ തുടർ ചികിത്സക്കും വിധേയമാകേണ്ടി വരുന്നു. […]Read More

News കോട്ടയം തിരുവനന്തപുരം

കഠിനംകുളം കൊലക്കേസ് പ്രതി പിടിയിൽ

കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിൻ്റെ പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണാണ്  പിടിയിലായത്. കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു കഴിച്ചതിനെ തുടർന്നു ജോണ്‍സനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുൻപ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണു ജോണ്‍സനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ. അന്വേഷണ സംഘം തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു പുറപ്പെട്ടു. ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണു വിവരം. Read More

Travancore Noble News