News തിരുവനന്തപുരം

തമ്പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നതിനു ശേഷം ഒപ്പമുണ്ടായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തമ്പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നതിനു ശേഷം ഒപ്പമുണ്ടായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു/ പേയാട് സ്വദേശി കുമാറാ(52)ണ് ആശ(42)യെ കഴുത്തറുത്തതിനു ശേഷം ആത്മഹത്യ ചെയ്തത്. തമ്പാനൂർ ബസ്റ്റാൻഡ് അകത്തെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം തീയതിയാണ് തമ്പാനൂർ ബസ്റ്റാൻഡിലെ ടൂറിസ്റ്റ് ഫോമിൽ ഇവർ മുറിയെടുത്തത്. ഇന്നലെ പലതവണ ഹോട്ടൽ ജീവനക്കാർ മുറിയിൽ മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ലായിരുന്നു.Read More

News

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ ആധാർ ഉണ്ടാക്കാൻ സഹായിച്ചത് എഎപി:എഎപി

അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് (എഎപി) നേരെ പുതിയ ആക്രമണം അഴിച്ചുവിട്ട് ബിജെപി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ വോട്ടർ കാർഡുകൾ ഉണ്ടാക്കി അവർക്ക് പിന്തുണ നൽകുന്നതായി ആരോപിച്ചു.  ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ രണ്ട് എഎപി എംഎൽഎമാരായ മൊഹീന്ദർ ഗോയലും ജയ് ഭഗവാൻ ഉപ്‌കറും പങ്കുണ്ടെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. “എന്തുകൊണ്ടാണ് ആം ആദ്മി പാർട്ടി നേതാക്കൾ രാജ്യസുരക്ഷയുമായി […]Read More

News

പെട്രോൾ പമ്പുകൾ നാളെ ഉച്ചവരെ അടച്ചിടും

കോഴിക്കോട്:         സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ തിങ്കളാഴ്ച രാവിലെ ആറു മുതൽ പകൽ 12 വരെ അടച്ചിടും. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തിലാണ് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നതു്. കോഴിക്കോട് എലത്തൂർ എച്ച്പി ഡിപ്പോയിൽ ചർച്ചക്കെത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് സമരം. കോഴിക്കോട്ടെ പമ്പുകൾ ശനിയാഴ്ച വൈകിട്ട് നാലു മുതൽ ആറു വരെ അടച്ചിട്ടു. പെട്രോൾ പമ്പിൽ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസ […]Read More

News

കായിക താരത്തിനെ പീഡിപ്പിച്ച 20 പേർ റിമാൻഡിൽ

പത്തനംതിട്ട:            രണ്ടു വർഷമായി അമ്പതിലധികംപേർ ലൈംഗികമായി ഉപദ്രവിച്ചെന്ന പ്രക്കാനം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 20 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. 13 വയസു മുതൽ പെൺകുട്ടിയുടെ സൃഹൃത്തായ സുബിനാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് കൂട്ടുകാർക്ക് കൈമാറുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമുള്ള കേസിൽ പട്ടിക വിഭാഗങ്ങൾക്കെതിരായഅതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. ഇതിനു പുറമെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.Read More

News

ഡൽഹിയിൽ അതി ശൈത്യം

ന്യൂഡൽഹി:          തലസ്ഥാനമായ ഡെൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ഡൽഹിയിൽ പകൽസമയത്തെ ഉയർന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില ഏഴു ഡിഗ്രിയാണ്. ശനിയാഴ്ച വൈകിട്ട് മഴ പെയ്തതോടെ തണുപ്പ് കടുത്തു. കടുത്ത മൂടൽമഞ്ഞ് റെയിൽ – റോഡ് – വിമാന ഗതാഗതത്തെ ബാധിച്ചു. ശൈത്യം കനത്തതോടെ കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഡൽഹി വിമാനത്താവളത്തിൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങൾ വൈകി. […]Read More

News

ദേശീയ ഗെയിംസ് ഡെറാഡൂണിൽ

കൊച്ചി:        ഉത്തരാഖണ്ഡിൽ 28 ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിന്റെ പ്രധാനകേന്ദ്രം തലസ്ഥാനമായ ഡെറാഡൂണായിരിക്കും.അത്‌ലറ്റിക്സ് അടക്കം 17 ഇനങ്ങളാണ് ഇവിടെ നടക്കുക. രാജീവ് ഗാന്ധി സ്റ്റേഡിയമാണ് പ്രധാനവേദി. 10,000 കായികതാരങ്ങളാണ് അണിനിരക്കുക. സംസ്ഥാനത്ത് ആദ്യമായെത്തുന്ന ഗെയിംസിനായി വിപുലമായ തയ്യാറെടുപ്പാണ്. തേജസ്വിനി എന്നു പേരിട്ട ദീപശിഖാ പ്രയാണം ഹൽദ്വാനിയിൽ നിന്നാരംഭിച്ചു. 13ജില്ലകൾ പിന്നിട്ട് 25ന് ഡെറാഡൂണിലെത്തും. 12 നഗരങ്ങളിലായാണ് 36 ഇനങ്ങൾ അരങ്ങേറുക. ഹൽദ്വാനിയിൽ ഏഴ് ഇനങ്ങളുണ്ട്. രുദ്രാ പുരും,ഋഷികേശും അഞ്ച് ഇനങ്ങൾക്ക് വേദിയാകും. ഹരിദ്വാറിൽ […]Read More

News

സ്കൂളിലെത്തിയില്ലെങ്കിൽ വീട്ടിലറിയും

തിരുവനന്തപുരം:            വീട്ടുകാർക്ക് കുട്ടികളുടെ ഹാജരും പഠനപുരോഗതിയും അറിയാൻ സമ്പൂർണ്ണ പ്ലസ് മൊബൈൽ ആപ്പ് വികസിപ്പിച്ച് കൈറ്റ്. പാഠ്യാനുബന്ധ പ്രവർത്തനങ്ങളും ഇതിലൂടെ അറിയാം. നിലവിലുള്ള സമ്പൂർണ്ണ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സിസ്റ്റത്തിനു പുറമെയാണിത്. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇൻസ്റ്റാൾ ചെയ്ത ശേഷം പാരന്റ് റോൾ സെലക്ട് ചെയ്ത് സ്കൂളിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലൂടെ സൈൻ ആപ്പ് ചെയ്യാം.പ്രത്യേക യൂസർനെയിമും പാസ് വേർഡുമുണ്ട്.സ്കൂളിൽനിന്ന് അയയ്ക്കുന്ന മെസേജ്, ഹാജർ, മാർക്ക് ലിസ്റ്റ് തുടങ്ങിയവ […]Read More

News

സ്‌പേഡെക്‌സ് ദൗത്യത്തിന്‍റെ പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ന്യൂഡൽഹി: ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കുന്ന സ്‌പേഡെക്‌സ് ദൗത്യത്തിന്‍റെ പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഡോക്ക് ചെയ്യേണ്ട രണ്ട് ചെറിയ ബഹിരാകാശ പേടകങ്ങൾ 230 മീറ്റർ അകലെയാണെന്നും അവയുടെ സ്ഥിതി സാധാരണ ഗതിയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. എല്ലാ സെൻസറുകളും വിലയിരുത്തി വരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. രണ്ട് ബഹിരാകാശ പേടകങ്ങളും 1.5 കിലോമീറ്റർ അകലെയാണെന്ന് വെള്ളിയാഴ്‌ച ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. പേടകങ്ങള്‍ ഹോൾഡ് മോഡിലാണെന്നും ശനിയാഴ്‌ച രാവിലെയോടെ 500 മീറ്ററിലേക്ക് കൂടുതൽ ഡ്രിഫ്റ്റ് കൈവരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.Read More

News

ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും പൊലീസില്‍ പരാതി നൽകി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും പൊലീസില്‍ പരാതി നൽകി ഹണി റോസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതി. പിന്നാലെ പൊലീസ് കേസെടുത്തു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ‌ ഈശ്വർ കോടതിയെ സമീപിച്ചു. ‘രാഹുൽ ഈശ്വർ, ഞാനും എന്റെ കുടുബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നത് അതിന് പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ […]Read More

News

സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ

സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ. സി.എം.ആര്‍.എലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രം. കേസില്‍ ജനുവരി 20-ന് വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്.ഐഫ്.ഐ.ഓയും കോടതിയില്‍ വാദങ്ങള്‍ എഴുതി നല്‍കിയത്. സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. വിധിക്ക് […]Read More

Travancore Noble News