തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ 63-ാം എഡിഷന് നാളെ തിരശീല വീഴും. വൈകിട്ട് അഞ്ച് മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും. സമാപന ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്ക് മത്സരങ്ങൾ അവസാനിപ്പിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3.30ന് അപ്പീലുകൾ തീർപ്പാക്കും. നാല് […]Read More
പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ ബുധനാഴ്ച (ജനുവരി 8) തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. വേദികള്‍ക്കും താമസൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും നേരത്തേ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.Read More
നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസിനാണ് നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു വ്യക്തി തന്നെ ദ്വായർത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം ഇന്ന് നൽകി, വ്യവസായി ബോബി ചെമ്മണൂർ. അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് […]Read More
നിലമ്പൂർ: ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് പൂച്ചപ്പാറ മണിയുടെ കുടുംബത്തിനുള്ള സർക്കാർ ധനസഹായത്തിന്റെ ഉത്തരവ് മന്ത്രി എ കെ ശശീന്ദ്രൻ കൈമാറി.ഒന്നര മണിക്കൂറോളം ഉൾ വനത്തിലൂടെ സഞ്ചരിച്ച് കണ്ണിക്കൈയിൽ നേരിട്ടെത്തിയാണ് അഞ്ചു ലക്ഷം രൂപ മണിയുടെ മകൾ മീനയ്ക്ക് മന്ത്രി കൈമാറിയത്. മണിയുടെ സഹോദരൻ അയ്യപ്പൻ, ഭാര്യാ പിതാവ് കണ്ണൻ, കുടുംബാംഗങ്ങളായ വിനോദ് സി മാഞ്ചരി, മനീഷ്, ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു. 10 ലക്ഷം രൂപയാണ് മണിയുടെ കുടുംബത്തിന് പ്രഖ്യാപിച്ചതു്. അടിയന്തിരസഹായമായാണ് അഞ്ചു ലക്ഷം […]Read More
ഇടുക്കി: കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയ പാതയിൽ കുട്ടിക്കാനം മുറിഞ്ഞ പുഴയ്ക്ക് സമീപം പുല്ലപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിൽ മറിഞ്ഞ് മാവേലിക്കര സ്വദേശികളായ നാലു പേർ മരിച്ചു. കെഎസ് ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി മാവേലിക്കരയിൽ നിന്ന് തഞ്ചാവൂർ, മധുര എന്നിവിടങ്ങൾ സന്ദർശിച്ച് മടങ്ങിയ സൂപ്പർ സീലക്സ് ബസാണ് കളളി വേലിൽ എസ്റ്റേറ്റിന് പമീപം 40 അടി താഴ്ചയിലേക്ക് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 6.15 നാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് ക്രാഷ് ബാരിയർ തകർത്ത് […]Read More
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. ജനുവരി 10ന് ആണ് വിജ്‌ഞാപനമിറങ്ങുക. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 18ന് സൂക്ഷ്‌മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 70 അംഗ ഡല്‍ഹി അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 23-ന് […]Read More
ഓസ്കർ നോമിനേഷനായുള്ള വോട്ടിങ്ങിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം ‘ആടുജീവിതം’ (Aadujeevitham movie). ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകവേഷം ചെയ്ത ചിത്രം, ബെന്യാമിന്റെ ഇതേപേരിലെ നോവലിനെ അധികരിച്ചുള്ള ചിത്രമാണ്. സൂര്യ ചിത്രം ‘കങ്കുവ’, പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, രൺദീപ് ഹൂഡയുടെ ‘സ്വതന്ത്ര വീർ സവര്‍ക്കര്‍’, സന്തോഷ് (ഇന്ത്യ–യുകെ), ബാൻഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യൻ സിനിമകൾ 207 ചിത്രങ്ങൾ അടങ്ങിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു. ഓസ്കർ നോമിനേഷനുകളുടെ പ്രഖ്യാപനം ജനുവരി 17ന് നടക്കും.Read More
ഭൂകമ്പത്തിൽ 53 മരണം; ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കൂറിനുള്ളിൽ ടിബറ്റിനെ നടുക്കിയ റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങളിൽ 53 പേർ മരിച്ചു. ഭൂകമ്പത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങി. ഭൂകമ്പത്തിൽ ടിബറ്റൻ മേഖലയിൽ 53 പേരെങ്കിലും മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 62 പേർക്ക് പരിക്കേറ്റതായി ചൈനയിലെ സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു. […]Read More
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ പി.വി അൻവർ എംഎൽഎയ്ക്ക് ജാമ്യം. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത് 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി തള്ളി. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവധിച്ചിരിക്കുന്നത്. Read More
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി അധ്യക്ഷസ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി. ബുധനാഴ്ച ലിബറല്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. കഴിഞ്ഞ 9 വർഷമായി ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി കസേരയിൽ തുടരുകയാണ്. നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ ട്രൂഡോയുമായി വിയോജിപ്പ് […]Read More