തിരുവനന്തപുരം:കേരള നിയമസഭയുടെ 13-ാം സമ്മേളനം 17 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്നതിന് മാർച്ച് അവസാനംവരെ സമ്മേളനം ചേരാനാണ് ആലോചന. 17 ന് ഗവർണർ നയപ്രഖ്യാപനപ്രസംഗം നടത്തും. 20 മുതൽ 23 വരെയും തുടർന്ന് ഫെബ്രുവരി 7 മുതൽ 13 വരെയും സമ്മേളനം ചേരും. ഫെബ്രുവരി ഏഴിനാകും ബജറ്റ് അവതരിപ്പിക്കുക. 13 വരെ ബജറ്റ് ചർച്ച.മാർച്ച് ആദ്യം തുടങ്ങി ബജറ്റ് പാസാക്കി മാസാവസാനം പിരിയാനാണ് ആലോചന.Read More
പിണറായി വിജയനും ശിവഗിരി മഠത്തിനും എതിരെ രൂക്ഷവിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി
ക്ഷേത്രങ്ങളിൽ പുരുഷൻന്മാർ ഷർട്ട് ഊരുന്നതിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ശിവഗിരി മഠത്തിനും എതിരെ രൂക്ഷവിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. “ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നത് നമ്പൂതിരി ആണോയെന്ന് തിരിച്ചറിയാനാണെന്ന് പറയുന്നു. ഈ വ്യാഖ്യാനങ്ങൾ ഹിന്ദുവൻ്റെ പുറത്ത് മാത്രമോ ഉള്ളോ?” സുകുമാരൻ നായർ ചോദിച്ചു പെരുന്നയിൽ എൻസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷത്തിന്‍റെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവർക്കും മുസ്ലിം സമുദായത്തിനുമെല്ലാം അവരുടേതായ നടപടിക്രമങ്ങളും ആചാരങ്ങളും ഉണ്ട്. ഇതിനെയെല്ലാം വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ […]Read More
മലപ്പുറം: മഞ്ചേരി ഗവ. ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസുകാരി ജന്നത്ത് സമരവീരക്ക് ഇനി പാൻ്റും ഷര്‍ട്ടും ധരിച്ച് സ്‌കൂളില്‍ പോകാം. ഇങ്ങനെ പാൻ്റും ഷർട്ടും ധരിച്ച് സ്‌കൂളിൽ പോകാൻ വലിയ പോരാട്ടം നടത്തേണ്ടി വന്നു അവള്‍ക്ക്. പെണ്‍കുട്ടികള്‍ക്ക് സ്ലിറ്റ് ഇല്ലാത്ത ചുരിധാറും ഓവര്‍ക്കോട്ടും വേണം, ആണ്‍കുട്ടികള്‍ക്ക് പാന്‍റും ഷര്‍ട്ടും എന്ന നിലപാട് സ്‌കൂള്‍ പിടിഎ തീരുമാനിച്ചതോടെയാണ് ജന്നത്ത് ശെരിക്കും സമരവീരയായത്. സംസ്ഥാന സര്‍ക്കാരിൻ്റെ ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന പദ്ധതി തൻ്റെ സ്‌കൂളില്‍ വേണമെന്ന് […]Read More
പുതുവര്‍ഷപ്പുലരിയില്‍ റഷ്യ മധ്യകീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
കീവ്: പുതുവര്‍ഷപ്പുലരിയില്‍ റഷ്യ മധ്യകീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇത് റഷ്യയ്ക്ക് നേരെ ലോകമെമ്പാടും അതൃപ്‌തി ഉയരാന്‍ കാരണമായിട്ടുണ്ട്. യുക്രെയ്‌ന്‍ തലസ്ഥാനത്തിന് നേരെ നടക്കുന്ന അപൂര്‍വ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്. പന്ത്രണ്ട് മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് തന്‍റെ പുതുവര്‍ഷ സന്ദേശത്തില്‍ യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലെന്‍സ്‌കി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്‌ന്‍ അടിയന്തര സേവന വിഭാഗം അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ […]Read More
കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക്:മന്ത്രി വീണാ ജോർജ്
കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു മാസത്തിനകം കമ്മീഷൻ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേർഡ് ഗൈഡ്‌ലൈൻ രൂപീകരിക്കാനും മന്ത്രി […]Read More
കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് […]Read More
ഹൈദരാബാദ്: പുതു വർഷത്തലേന്ന് മനോഹരമായ സ്വപ്നത്തിലേക്കായിരുന്നു കേരളം.എന്നാൽ സ്വപ്നം തകർന്നു; കേരളം കരഞ്ഞു. നാലാം മിനിറ്റിൽ റോബി ഹാൻസ്ദയുടെ ഗോൾ ഹൃദയം തകർക്കുകയായിരുന്നു.സന്തോഷ് ട്രോഫി ഫുട്ബോളിൽ ബംഗാൾ മുപ്പത്തിമൂന്നാമതും കിരീടം ഉയർത്തുമ്പോൾ നഷ്ടപ്പെടുത്തിയ അവസരങ്ങളിൽ കേരളം പരിതപിച്ചു. ബംഗാളിന്റെ മുന്നേറ്റത്തോടെയായിരുന്നു കളിക്ക് ചൂടുപിടിച്ചത്. 23-ാം മിനിറ്റിൽ കേരളം വിറച്ചു.രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം ബംഗാൾ ഏറ്റെടുത്തു.പത്ത് മിനിറ്റിനുള്ളിൽ ലഭിച്ച ഫ്രീകിക്കും പുറത്തേക്ക് പോയി.ഒടുവിൽ 1-0 ഗോളിന് ബംഗാൾ കേരളത്തെ തോൽപിച്ച് […]Read More
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് ഉമ പ്രതികരിച്ചതായി റിനൈ മെഡിസിറ്റി ആശുപത്രി മെഡിക്കൽ ബോർഡ് അറിയിച്ചു. കൈകാലുകൾ ചലിപ്പിച്ചു. മക്കളെ തിരിച്ചറിഞ്ഞു. ശ്വാസകോശത്തിന്റെ അവസ്ഥ സാരമായി തുടരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നു. കുറച്ചു ദിവസംകൂടി വെന്റിലേറ്ററിൽ തുടരേണ്ടിവരുമെന്നുംആശുപത്രി വൃത്തങ്ങൾ അറിയിച്ചു.Read More
വാഷിങ്ടൺ: ചൈനയുടെ പിന്തുണയുള്ള ഹാക്കർമാർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സുപ്രധാന ഫയലുകൾ കൈക്കലാക്കിയെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ്.ട്രഷറിക്ക് സൈബർ സുരക്ഷ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയുടെ പരിമിതികൾ മുതലാക്കി കഴിഞ്ഞ മാസമാണ് ഹാക്കർമാർ കംപ്യൂട്ടർ ശൃംഖലയിലേക്ക് നുഴഞ്ഞുകയറിയത്. നിലവിൽ ട്രഷറി ഡിപ്പാർട്ടുമെന്റിന് ഹാക്കിങ് ഭീഷണിയില്ലെന്നും ഹാക്ക് ചെയ്ത ശൃംഖല സർവീസിൽനിന്ന് നീക്കിയതായും അസിസ്റ്റന്റ് ട്രഷറർ സെക്രട്ടറി അദിതി ഹാർദികർ യു എസ് സെനറ്റ് ബാങ്കിങ് കമ്മിറ്റിക്കയച്ച കത്തിൽ അറിയിച്ചു.Read More
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്വീക്കർ എ എൻ ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.Read More