ഹൈദരാബാദ്: അതിവേഗക്കളിയിലൂടെ കളം പിടിക്കാൻ വന്ന മണിപ്പൂരിനെ ഗോൾമഴയിൽ മുക്കി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലിൽ. മുഹമ്മദ് റോഷലിന്റെ ഹാട്രിക്കിന്റെ ബലത്തിൽ 5-1നാണ് മണിപ്പൂരിനെ സെമിയിൽ തകർത്തത്. നസീബ് റഹ്മാനും, മുഹമ്മദ് അജ്സലും പട്ടിക തികച്ചു. മണിപ്പൂരിന്റെ മറുപടി ഷുങ് ജിങ് തായ് റഗൂയിയുടെ പെനാൽറ്റി ഗോളിൽ അവസാനിച്ചു. നാളെ രാത്രി 7.30 ന് നടക്കുന്ന ഫൈനലിൽ കരുത്തരായ ബംഗാളണ് എതിരാളി. തുടക്കം മുതൽ മികച്ച കളിയുമായി […]Read More
ന്യൂയോർക്ക്: ഡി ഗുകേഷിനു പിന്നാലെ ഇന്ത്യയിൽ നിന്ന് ഒരു ലോക ചെസ് ചാമ്പ്യൻ കൂടി. ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായി. 15 മിനിറ്റ് സമയക്രമത്തിലുള്ള വേഗ ചെസ് മത്സരമാണ് റാപ്പിഡ്. മുപ്പത്തേഴുകാരി ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിതു്. 2019ലും ഹംപി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ ഡിങ്ങ് ലിറനെ തോൽപിച്ചു. കൗമാരതാരം ഡി ഗു കേഷ് ലോക […]Read More
മൂന്നാർ: മൂന്നാറിലെ മഞ്ഞിന്റേയും തേയിലത്തോട്ടത്തിന്റെയും വശ്യത ആസ്വദിച്ചൊരു കെഎസ്ആർടിസി യാത്ര.അതും ട്രാൻസ്പരന്റ് ഡബിൾ ഡക്കർ. പുതുവത്സരത്തിൽ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവമൊരുക്കുകയാണ് ആനവണ്ടി. കാഴ്ചയെ മറയ്ക്കാതെ പൂർണമായി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ബസിന്റെ നിർമ്മാണം. രാജകീയമായ യാത്രയ്ക്ക് ആ ആനവണ്ടിയെ റോയൽവ്യൂ എന്ന് പേരിട്ടിരിക്കുന്നു. ജനുവരി ഒന്നു മുതൽ മൂന്നാറിൽ ബസ് സർവീസ് ആരംഭിക്കും.ബസിന്റെ റൂട്ട് നിശ്ചയിക്കുന്നതിനായുള്ള പരിശോധന പൂർത്തിയാക്കി. ഡ്രൈവർമാരുടെ പരിശീലനം നടന്നു വരികയാണ്. മൂന്നാർ ഡിപ്പോയിൽ നിന്നാരംഭിച്ച് സിഗ്നൽ പോയിന്റ്, […]Read More
തിരുവനന്തപുരം: സംസ്ഥാന ഗവർണർ പദവി ഒഴിഞ്ഞ ആരിഫ് മൊഹമ്മദ് ഖാൻ ഞായറാഴ്ച കേരളത്തിൽ നിന്ന് മടങ്ങി. രാജ്ഭവനിൽ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങിയാണ് യാത്രയായതു്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കലക്ടർ അനുകുമാരിയും രാജ്ഭവനിലെത്തി. ബീഹാർ ഗവർണറായാണ് ആരിഫ് മൊഹമ്മദ് ഖാന്റെ മാറ്റം. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കുമെന്ന് ആരിഫ് മൊഹമ്മദ്ഖാൻ പറഞ്ഞു. സർവകലാശാല വിഷയത്തിലൊഴികെ […]Read More
ഗവർണർ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പടിയിറങ്ങി കേരളത്തോട് യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ്
തിരുവനന്തപുരം: ഗവർണർ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പടിയിറങ്ങി കേരളത്തോട് യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായി ആജീവനാന്ത ബന്ധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരുമായി സർവകലാശാല വിഷയത്തിലല്ലാതെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല, സർക്കാരിന് ആശംസകൾ നേരുന്നു. കേരളത്തോട് എന്നും നന്ദി ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ യാത്ര പറച്ചിൽ. ഇന്ന് യാത്ര തിരിച്ച ഗവർണർ ജനുവരി രണ്ടാം തീയതി ബിഹാർ ഗവർണറായി ചുമതല ഏൽക്കും. […]Read More
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാന ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റതിനു പിന്നാലെ മരിച്ചത്. ആക്രമണത്തിന് പിന്നാലെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് ഉച്ചക്ക് ശേഷം മൂന്നുമണിയോടെ കാട്ടാന ആക്രമണം ഉണ്ടായത്. വനമേഖലയ്ക്ക് സമീപത്താണ് അമർ ഇലാഹിയും കുടുംബവും.യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.Read More
ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം. ഒന്നാം നിലയിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്ക്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് അപകടം ഉണ്ടായത്. മൃദംഗ നാദം പരിപാടിക്കിടെയാണ് ഒന്നാം നിലയിൽ നിന്നും താഴേക്ക് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. നിലവിൽ ഉമാ തോമസ് എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്. 20 അടി ഉയരത്തിൽ നിന്നാണ് വീണത്. കോൺക്രീറ്റിൽ തലയടിച്ചു വീണെന്നാണ് ദൃക്സാക്ഷികൾ […]Read More
ചങ്ങനാശേരി: 148-ാം മന്നം ജയന്തി ആഘോഷം ജനവരി 1,2 തീയതികളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും.ഒന്നിന് രാവിലെ ഭക്താഗാനാലാപം, ഏഴു മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15 ന് എൻഎസ്എസ് ബോയിസ് ഹൈസ്കൂൾ മൈതാനിയിലെ വേദിയിൽ അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സംസാരിക്കും. എൻ എൻഎസ്എസ് പ്രസിഡന്റ് ഡോ.എം ശശികുമാർ അധ്യക്ഷനാകും.വൈകിട്ട് മൂന്നിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30 ന് […]Read More
തിരുവനന്തപുരം: കലോത്സവത്തിൽ ഭക്ഷണമൊരുക്കുന്നതിന് കലവറ നിറയ്ക്കലിനുള്ള സാധനങ്ങൾ 30 നും 31 നും കുട്ടികളിൽ നിന്ന് ശേഖരിക്കും. 30 ന് രാവിലെ 12.30 ന് കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻ കുട്ടി ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജനുവരി ഒന്നിന് 12 ബിആർസി കളിലും എംഎൽഎമാർ കുട്ടികളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ ഏറ്റുവാങ്ങും.രണ്ടിന് വൈകിട്ട് മന്ത്രി ജി ആർ അനിൽ പുത്തരിക്കണ്ടം മൈതാനത്ത് […]Read More
തിരുവനന്തപുരം: രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തിന് അനുവദിച്ച 500 മെഗാവാട്ട് അവർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്‌റ്റം (ബസ്) 2026 ൽ കാസർകോട് മൈലാട്ടിയിൽ പ്രവർത്തനം ആരംഭിക്കും. ടെൻഡൻ ഫെബ്രുവരി ഏഴിന് തുറക്കും. 15 മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പകൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്നതാണ് ‘ബസ് ‘. ഇതിലൂടെ രാജ്യത്താകെയുള്ള ഗ്രിഡിന്റെ സുരക്ഷിതത്വവും ഉറപ്പാക്കാനാകും. രാത്രി ആവശ്യത്തിനായി 3000 – 5000 […]Read More