News

യന്ത്രക്കൈയും എഐ ലാബും പരീക്ഷിക്കും

തിരുവനന്തപുരം:ബഹിരാകാശത്ത് യന്ത്രക്കൈയുടെയും ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനുള്ള സംവിധാനത്തിന്റെയും പരീക്ഷണത്തിന് ഐ ഐഎസ്ആർഒ. ഇതിനൊപ്പം ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബും പരീക്ഷിക്കും. 30ന് വൈകിട്ട് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള പിഎസ്എൽ വിപിസി 60 റോക്കറ്റ് വിക്ഷേപണത്തിന്റെ ഭാഗമാണിവ. രണ്ട് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങിനൊപ്പമാണ് പരീക്ഷണങ്ങളും. ടാർജറ്റ്, ചേയ്സർ ഉപഗ്രഹങ്ങളെ 470 കിലോമീറ്റർ ഉയരത്തിലെത്തിച്ച ശേഷം കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്ന സ്പാഡക്സ് പരീക്ഷണമാണ് ആദ്യം. വട്ടിയൂർക്കാവിലെ ഐഐഎസ്യു വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശ നിലയത്തിലും മറ്റും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തതാണ്.Read More

News

30 അങ്കണവാടി കൂടി സ്മാർട്ടായി

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പൂർത്തിയാക്കിയ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ വ്യാഴാഴ്ച വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. നിലവിൽ 189 സ്മാർട്ട് അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. അതിൽ 87 അങ്കണവാടി ഉദ്ഘാടനം ചെയ്തു. കൂടാതെ 30 സ്മാർട്ട് അങ്കണവാടിയാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്.ഇതോടെ സംസ്ഥാനത്താകെ 117 സ്മാർട്ട് അങ്കണവാടി യാഥാർഥ്യമായി കഴിഞ്ഞു.Read More

News

മൂന്നാർ ശൈത്യത്തിലേക്ക്

മൂന്നാർ:തെക്കിന്റെ കാശ്മീരായ മൂന്നാർ അതി ശൈത്യത്തിലേക്ക് നീങ്ങുന്നു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി. മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി.കണ്ണൻ ദേവൻ കമ്പനി ചെണ്ടു വരെ എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയത്. സൈലന്റ് വാലി,കുണ്ടള, ലക്ഷ്മി, മൂന്നാർ ടൗൺ, ദേവി കുളം, കന്നിമല തുടങ്ങിയ പ്രദേശങ്ങളിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ക്രിസ്തുമസ്, പുതുവത്സരം പ്ര പ്രമാണിച്ച് മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.Read More

News

2040ൽ ഇന്ത്യ മനുഷ്യനെ ചന്ദ്രനിൽ ഇറക്കും

ന്യൂഡൽഹി:2040ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ ലക്ഷ്യമിടുന്നതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. അടുത്ത 25 വർഷേത്തക്ക് നടത്താനിരിക്കുന്ന പദ്ധതികളുടെ രൂപരേഖ തയാറാക്കിയതായും ഇതനുസരിച്ച് 2035ഓടെ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇന്ത്യ നൂറാം സ്വാതന്ത്യദിനം ആഘോഷിക്കുന്നവേളയിൽ ഇന്ത്യൻ പതാക ഇന്ത്യാക്കാരൻ ചന്ദ്രനിൽ ഉയർത്തുമെന്നും ഡോ. സോമനാഥ് പറഞ്ഞു.Read More

News പത്തനംത്തിട്ട

സന്നിധാനം ഭക്‌തിസാന്ദ്രം

പത്തനംതിട്ട:  മണ്ഡലപൂജക്ക് മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തുടർന്ന് തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്. പതിനെട്ടാം പടിക്ക് മുകളിൽ ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്, ദേവസ്വം ബോർഡ് […]Read More

News തിരുവനന്തപുരം

ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് പേരിട്ടു

തിരുവനന്തപുരം: ക്രിസ്മസ് പുലരിയില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിച്ച 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന് പേരിട്ടു. സ്നിഗ്ദ്ധ എന്നാണ് പേര്. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റ പേരിനായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2400ലധികം പേര്‍, മാധ്യമ പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അര്‍ത്ഥ ഗംഭീരമായിരുന്നു. ഇതില്‍ ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും മന്ത്രി അറിയിച്ചു. നക്ഷത്ര, […]Read More

News തിരുവനന്തപുരം

ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു

ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ കാണാതായിട്ടുണ്ട്. മര്യനാട് പ്രദേശവാസിയായ ജോഷ്വാ (19) ആണ് മരിച്ചത്. ഉച്ചയ്ക്ക് കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സെൻ്റ് ആന്‍ഡ്രൂസില്‍ പഞ്ചായത്തുനട സ്വദേശിയായ നെവിന്‍ (18) ആണ് കാണാതായ മറ്റൊരു വിദ്യാർഥി.Read More

News

ജോഷിത അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ

മുംബൈ:         അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനള്ള ഇന്ത്യൻ ടീമിൽ മലയാളിയായ വി ജെ ജോഷിത ഉൾപ്പെട്ടു.ഏഷ്യാകപ്പ് നേടിയ അണ്ടർ 19 ടീമിൽ അംഗമായിരുന്നു.ഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ ജേതാക്കളായപ്പോൾ ആദ്യ വിക്കറ്റെടുത്തത് ഈ പേസ് ബൗളറാണ്. ജനുവരി 18 മുതൽ മലേഷ്യയിലെ കോലാലംപൂരിലാണ് ലോകകപ്പ്. അടുത്തവർഷം നടക്കുന്ന വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനായി കളിക്കാൻ അവസരമൊരുങ്ങി. പത്തുലക്ഷം രൂപയ്ക്കാണ് പതിനെട്ടുകാരിയെ നിലവിലെ ചാമ്പ്യൻമാർ സ്വന്തമാക്കിയത്.ബത്തേരി […]Read More

News

തെരുവുനായക്കൂട്ടം വയോധിയെ കടിച്ചു കൊന്നു

ഹരിപ്പാട്:         മകന്റെ വീട്ടിൽ കഴിഞ്ഞ വയോധിയെ വീടിനുള്ളിൽ കടന്ന തെരുവുനായക്കൂട്ടം കടിച്ചുകീറിക്കൊന്നു. അറാട്ടുപുഴ പഞ്ചായത്ത് ആറാം വാർഡിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തകഴി അഞ്ചാം വാർഡിൽ അരയൻചിറയിൽ കാർത്യായനി (81)ആണ് മരിച്ചത്.മകൻ അഴീക്കോടൻ നഗർ ചെമ്പിശേരിയിൽ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു വയോധിക. ശരീരമാസകലം കടിച്ചു കീറി മുഖംപോലും തിരിച്ചറിയാനാകത്ത നിലയിലായിരുന്നു. കണ്ണുകൾ നഷ്ടപ്പെട്ടിരുന്നു. ശരീര ഭാഗങ്ങളിൽ നിന്ന് മാംസം കടിച്ചു തിന്ന നിലയിലായിരുന്നു. നേരിയ അനക്കം മാത്രമേ ഉണ്ടായിരുന്നുള്ളു.വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വഴിമധ്യേ […]Read More

News

ബിൽ ക്ലിന്റൺ ആശുപത്രിയിൽ

വാഷിങ്ടൺ:           അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ആശുപത്രിയിൽ. പനി ബാധയെതുടർന്നാണ് എഴുപത്തെട്ടുകാരനായ ക്ലിന്റനെ വാഷിങ്ടണിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.Read More

Travancore Noble News