തിരുവനന്തപുരം: പുഷ്‌പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണക്കാഴ്ചയൊരുക്കി പുതുവർഷത്തെ വരവേൽക്കാൻ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന വസന്തോത്സവം ബുധനാഴ്ച വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വി ശിവൻ കുട്ടി അധ്യക്ഷനാകും. മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയാകും.ഇലൂമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി എന്ന ആശയത്തിലാണ് ആഘോഷപരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ പതിന്മടങ്ങ് സൗന്ദര്യത്തോടെയാണ് പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. പടുകൂറ്റൻ ഗ്ലോബ് ലണ്ടനിലെ ക്രിസ്മസിനെ […]Read More
ശ്രീനഗർ: ജമ്മു കാശ്മീർ പൂഞ്ചിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു. 11 മദ്രാസ് ലൈറ്റ് ഇൻഫന്ററിയുടെ ട്രക്ക് നിലം ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ബാൽനോയി ഖോറ പോസ്റ്റിലേക്ക് സൈനികരുമായി പോകുമ്പോഴായിരുന്നു അപകടം. ബാൽനോയിക്കടത്തുവച്ചാണ് റോഡിൽ നിന്ന് തെന്നിമാറി മുന്നൂറടിയിലേറെ താഴ്‌വരയിലേക്ക് ട്രക്ക് വീണത്. സൈന്യത്തിന്റെയും ജമ്മു കാശ്മീർ പൊലീസിന്റെയും ദ്രുതപ്രതികരണ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിRead More
ന്യൂഡൽഹി:സുപ്രീംകോടതി മുൻ ജഡ്ജി വി രാമസുബ്രഹ്മണ്യനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. തമിഴ് നാട് സ്വദേശിയാണ്.ജസ്റ്റിസ് അരുൺ മിശ്ര ജൂണിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ നിയമനം. മൂന്നു വർഷമാണ് കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി. 2019 സെപ്റ്റംബർ 23 നാണ് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേയാണ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ സുപ്രീംകോടതിയിലേക്ക് എത്തിയത്. 2023 ജൺ 29 ന് വിരമിച്ചു.Read More
കോവളം:സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയിയെ വീണ്ടും തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ എട്ടു പേർ പുതുമുഖങ്ങളാണ്. ചിറയിൻകീഴ് അഴൂർ സ്വദേശിയാണ് 55 കാരനായ ജോയി. കന്നിയങ്കത്തിൽ കോൺഗ്രസിലെ വർക്കല കഹാറിനെ അട്ടിമറിച്ച് നിയമസഭയിലെത്തി. വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് സാമൂഹ്യ- രാഷ്ട്രീയ നേതൃനിരയിലേക്ക് ഉയർന്നുവന്നത്.Read More
ബ്രസീലിയ:ബ്രസീലിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ സെറ ഗൗഷ പർവതത്തിന് സമീപം ഗ്രമാഡോ പട്ടണത്തിൽ ഞായറാഴ്ച ചെറുവിമാനം തകർന്നു വീണു. ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന പത്തുപേരും മരിച്ചു. ഒരേ കുടുംബത്തിലുള്ളവരായിരുന്നു യാത്രക്കാർ. ഹ്യൂ ഗ്രാൻഡ് ഡു സൂവിൽ നിന്ന് സാവോ പോളോയിലേക്ക് പോകുന്നതിനിടെയാണ് അപകടം. വീടിന്റെ ചിമ്മിനിയിൽ ഇടിച്ച വിമാനം മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയും തകർത്ത് മൊബൈൽ കടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.Read More
തിരുവനന്തപുരം:ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി തലസ്ഥാനത്തെ ദേവാലയങ്ങൾ. ചൊവ്വാഴ്ച അർധരാത്രിയും ബുധനാഴ്ച രാവിലെയും പ്രത്യേക പ്രാർഥനയും കുർബാനയും നടക്കും.പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്മസ് കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൽ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും. ലൂർദ് ഫെറോന പള്ളി, പാളയം സെന്റ് ജോസഫ് കത്തീഡ്രൽ, വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയം, പാളയം സമാധാന രാജ്‌ഞി ബസേലിക്ക, വഴുതക്കാട് കാർമൽ ഹിൽ […]Read More
ഹൈദരാബാദ്:സന്തോഷ് ട്രോഫി ഫുട്ബോളിൽ എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളം ക്വാർട്ടർ ഫൈനലിൽ കാശ്‌മീരിനെ നേരിടും. നാലു തുടർ ജയവുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് കേരളം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ന് കേരളം തമിഴ്നാടിനെ നേരിടും. നാലു തുടർജയങ്ങളോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഇതിനോടകം ഉറപ്പിച്ചതിനാൽ മുൻ ചാമ്പ്യൻമാർക്ക് സമ്മർദ്ദമില്ലാതെ പന്ത് തട്ടാം. മേഘാലയയുടെയും ഗോവയുടെയും മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും തമിഴ്നാടിന്റെ ഭാവി .സൽമാൻ കള്ളിയത്ത്, ഗോൾ കീപ്പർമാരായ മുഹമ്മദ് അസ്ഹർ, മുഹമ്മദ് നിയാസ് എന്നിവരൊഴികെ എല്ലാവരെയും പരിശീലകൻ […]Read More
പത്തനംതിട്ട : ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു. ഡിസംബര്‍ 23ന് 1,06,621 ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഈ മണ്ഡല-മകരവിളക്ക് സീസണില്‍ ഇതുവരെയുള്ള റെക്കോഡ് കണക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് ശബരിമലയില്‍ ഇന്നലെ മാത്രം ദര്‍ശനം നടത്തിയത്. തിങ്കളാഴ്‌ച വരെ 30,78,049 ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കാലയളവില്‍ 4,45,908 പേരാണ് കൂടുതലെത്തിയത്. ഇത്തവണ സ്‌പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി […]Read More
രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് തീർത്ഥാടന കേന്ദ്രമായ അഗ്നിതീർത്ഥം ബീച്ചിന് സമീപത്തെ വസ്ത്രം മാറുന്ന മുറിയിൽ നിന്ന് രഹസ്യ ക്യാമറ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ. ഭാരതത്തിൻ്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് തീർത്ഥാടകർ ദിവസവും സന്ദർശിക്കുന്ന രാമനാഥ സ്വാമി ക്ഷേത്രം ഒരു പ്രധാന ആരാധനാലയമാണ്. ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായി അഗ്നിതീർത്ഥം കടൽത്തീരത്ത് ഭക്തർ പലപ്പോഴും പുണ്യസ്നാനം നടത്താറുണ്ട്. കുളി കഴിഞ്ഞ് വസ്ത്രം മാറാൻ സഹായിക്കുന്നതിന്, സന്ദർശകരുടെ സൗകര്യാർത്ഥം സ്വകാര്യ സ്ഥാപനങ്ങൾ വസ്ത്രം മാറുന്നതിനുള്ള മുറികൾ നൽകുന്നു. തിങ്കളാഴ്ച ബൂത്തുകളിലൊന്ന് […]Read More
കോഴിക്കോട് വെസ്റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം കോഴിക്കോട്: പുതുപ്പാടിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണു യുവതി മരിച്ചു. സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും […]Read More