ന്യൂഡൽഹി: സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന തപാൽ സേവനങ്ങൾ നിർത്താനൊരുങ്ങി തപാൽ വകുപ്പ്.ഇതിനു മുന്നോടിയായി പുതിയ സോഫ്റ്റ്‌വെയറായ സിഎസ്ഐ യുടെ ട്രയൽ റൺ ചെന്നൈ അണ്ണാ റോഡ് ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കളാഴ്ച നടന്നു. 24 വിഭാഗങ്ങളിൽ വിവിധ നിരക്കുകളിൽ ലഭിച്ചിരുന്ന സേവനങ്ങൾ ഏഴ് വിഭാഗങ്ങളിലേക്ക് ചുരുങ്ങി.തപാൽ മാർഗം പുസ്തകം വാങ്ങിയിരുന്ന രജിസ്ട്രേഡ് പ്രിന്റഡ് ബുക്കിനും വില കൂടും. നിലവിൽ 21 രൂപയായിരുന്നത് 60 രൂപയാകും. കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പാഴ്സൽ […]Read More
ചെന്നൈ: തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം ബയോമെഡിക്കൽ മാലിന്യം തള്ളുന്നുവന്ന ആരോപണവുമായി തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ബയോമെഡിക്കല്‍, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ ഗണ്യമായ അളവില്‍ തമിഴ്‌നാട്ടിലെ അയല്‍ ജില്ലകളില്‍ നിക്ഷേപിക്കുന്നതായാണ് അണ്ണാമലൈ ആരോപിച്ചിരിക്കുന്നത്. കാവേരി നദീജലം പങ്കിടൽ ഉൾപ്പെടെയുള്ള തമിഴ്‌നാടിന്റെ അവകാശങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഡിഎംകെയുടെ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അടിയറവച്ചതായി അണ്ണാമലൈ എക്സിലെ പോസ്റ്റില്‍ […]Read More
ന്യൂഡൽഹി : മതേതര രാഷ്‌ട്രത്തില്‍ എല്ലാ മതങ്ങള്‍ക്കും പൊതുവായ നിയമമാണ് വേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏകീകൃത സിവിൽ കോഡ് (യുസിസി) കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് പ്രീണന രാഷ്‌ട്രീയമാണ് നടത്തുന്നത് എന്നും അമിത് ഷാ രാജ്യസഭയില്‍ ആരോപിച്ചു. ഭരണഘടനയുടെ 75-ാം വാർഷികത്തിന്‍റെ ഭാഗമായുള്ള രാജ്യസഭ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപി സർക്കാരുള്ള എല്ലാ സംസ്ഥാനങ്ങളും യുസിസി നടപ്പാക്കും, കോണ്‍ഗ്രസ് ഇഷ്‌ടപ്പെടുന്നത് മുസ്‌ലിം വ്യക്തി നിയമമാണെന്നും അമിത് ഷാ ആരോപിച്ചു. ‘വ്യത്യസ്‌ത വ്യക്തിനിയമങ്ങളാണെങ്കിലും […]Read More
ഇന്ത്യൻ ഭരണഘടനാ ശില്പി ബിആർ അംബേദ്കറെ വർഷങ്ങളോളം കോൺഗ്രസ് അപമാനിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി. കോൺഗ്രസും അതിൻ്റെ “ജീർണിച്ച ആവാസവ്യവസ്ഥയും” അംബേദ്കറെ വർഷങ്ങളോളം അപമാനിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. ചൊവ്വാഴ്ച രാജ്യസഭയിൽ അംബേദ്കറെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാർട്ടി കോൺഗ്രസ്സിനെ പുറത്താക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നീക്കം. അംബേദ്കറുടെ പൈതൃകം ഇല്ലാതാക്കാനും എസ്‌സി/എസ്‌ടി ജനതയെ അപമാനിക്കാനും കോൺഗ്രസ് എങ്ങനെയാണ് “സാധ്യമായ എല്ലാ വൃത്തികെട്ട തന്ത്രങ്ങളിലും ഏർപ്പെട്ടിരിക്കുന്നതെന്ന്” എക്‌സിൻ്റെ വിപുലമായ പോസ്റ്റിൽ പ്രധാനമന്ത്രി മോദി വിശദീകരിച്ചു. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ […]Read More
തിരുവനന്തപുരം: 1974 ൽ കേരളത്തിൽ രൂപം കൊണ്ട രാഷ്ട്രീയപ്രസ്ഥാനമായിരുന്നു നാഷണൽ ഡെമോക്രാറ്റിക്ക് പാർട്ടി. നിയമസഭയ്ക്കകത്തും പുറത്തും നീതിക്കു വേണ്ടി സന്ധിയില്ലാ സമരം നയിച്ച കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, പി.കെ നാരായണപ്പണിക്കർ, ഉപേന്ദ്രനാഥക്കുറുപ്പ് തുടങ്ങിയ നേതാക്കൻമാർ നയിച്ച പ്രസ്ഥാനം വളരെക്കാലം നിർജീവമായിരുന്നു. സാമ്പത്തിക സംവരണം ആവശ്യപ്പെട്ട സംഘടനയെ ഉന്നത രാഷ്ട്രീയ ഘടകങ്ങൾ നിർവീര്യമാക്കി. തെറ്റുകൾ തിരുത്തി പുരോഗമന ചിന്താഗതികളിലൂടെ വീണ്ടും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ 50-ാം വാർഷിക സ സമ്മേളനം തീരുമാനിച്ചു.ഇതിന്റെ മുന്നോടിയായി ഇന്ന് തിരുവനന്തപുരത്ത് […]Read More
സാൻഫ്രാൻസിസ്കോ: ആറു പതിറ്റാണ്ടോളം ലോകത്തെ സംഗീതത്തിന്റെ മാസ്മരിക വലയത്തിലാക്കിയ മാന്ത്രികവിരലുകൾ നിലച്ചപ്പോൾ സംഗീത ലോകം വേദനയോടെ ഉസ്താദിന് വിട ചൊല്ലി. വിഖ്യാത തബല വാദകൻ ഉസ്താദ് സാക്കിർ ഹുസൈൻ (73)ഇനി താളനിബദ്ധമായ ഓർമ. തിങ്കളാഴ്ച രാവിലെ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം അന്തരിച്ചു.പ്രമുഖ തബല വാദകനായിരുന്ന ഉസ്താദ് അല്ലാ രാഖയുടെ മൂത്ത മകനായി 1951ൽ മുംബൈയിൽ ജനിച്ചു. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു പഠനം. മലയാളത്തിൽ […]Read More
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ക്ണാച്ചേരിയിൽ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസാണ് (45) കൊല്ലപ്പെട്ടത്. തൊട്ടുപിന്നിൽ നടന്നു വരികയായിരുന്ന ആൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷനു സമീപം ക്ണാച്ചേരിക്ക് പോകുന്ന വഴിയിൽ രാത്രി എട്ടരയ്ക്കാണ് സംഭവം. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ എൽദോസ് ജോലി കഴിഞ്ഞ് മടങ്ങിയതായിരുന്നു. ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. വഴിയുടെ ഇരുവശവും കാടാണ്. കാട്ടാനയുടെ മുന്നിലകപ്പെട്ട എൽദോ […]Read More
ഗാസ സിറ്റി: ഗാസ മുനമ്പിൽ പതിന്നാലുമാസമായി തുടരുന്ന കടന്നാക്രമണത്തിൽ ഇസ്രയേൽ കൊന്നുതള്ളിയവരുടെ എണ്ണം 45,000 കടന്നു. തിങ്കളാഴ്ച വൈകിട്ടു വരെ 24 മണിക്കൂറിൽ 52 പേർ കൊല്ലപ്പെട്ടു. ലഭിച്ച മൃതദേഹങ്ങളുടെ കണക്ക് മാത്രമാണ് സ്ഥിരീകരിക്കപ്പെട്ട മരണങ്ങളായി ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്നത്. ഖാൻ യൂനിസിലെ അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന യുഎൻ സ്കൂളിലും ഇസ്രയേൽ ബോംബിട്ടു. 20 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ബെയ്ത് ഹാനൂനിലെ സ്കൂളിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 43 പേർ […]Read More
കൊച്ചി: നിര്‍മാതാവ് സാന്ദ്രാ തോമസിനെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയ നടപടി താത്കാലികമായി സ്റ്റേ ചെയ്തു. സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സാന്ദ്രാ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ഇടക്കാല സ്റ്റേയാണ് കോടതി നല്‍കിയിരിക്കുന്നത്. അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം. അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നേരത്തേ നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ […]Read More
ജർമ്മനിയിലെ ആർട്ട്‌ഹുഡ് ഫിലിംസ്, ഓസ്ട്രിയയിലെ ഗോൾഡൻ ഗേൾസ് ഫിലിംസ് , ടർക്കിയിലെ സ്കൈ ഫിലിംസ് മുൻകൈയെടുത്ത് നിർമ്മിച്ച ഇറാനിയൻ സിനിമയായ ” വിറ്റ്നസ്സ്” നമുക്ക് നിരാകരിക്കാൻ കഴിയാത്ത പല കാര്യങ്ങൾക്കും നമ്മെ സാക്ഷിയാക്കുന്നു. ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യാൻ ശ്രമിക്കുന്ന ഒരു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവവികാസങ്ങളിൽ മുന്നോട്ട് നീങ്ങുന്ന സിനിമ പറഞ്ഞു വെയ്ക്കുന്ന പ്രതിഷേധത്തിൻ്റെ അലകൾ നമ്മെ ഉലച്ചുകൊണ്ടിരിക്കും. സിനിമയിലെ നൃത്തരംഗത്ത് അഭിനയിച്ച ഭൂരിഭാഗം സ്ത്രീകളും പിന്നീട് കൊല്ലപ്പെട്ടു എന്നത് സിനിമ സ്ക്രീനിനുമപ്പുറം പിന്തുടരുന്ന ആശങ്കകളുടെ നേർ സാക്ഷ്യം […]Read More