ശബരിമല: കാനനപാതകളിലൂടെ വരുന്ന തീർഥാടകരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ ഈ മണ്ഡലകാലത്ത് വർധിച്ചിട്ടുണ്ട്. ഇതുവരെ ലക്ഷത്തിനടുത്ത് തീർഥാടകർ കാനന പാതകൾ വഴി ശബരി മലയിലെത്തി. വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഇരു കാനനപാതകളിലും വനംവകുപ്പും, പൊലീസും,മറ്റ് സേനാ വിഭാഗങ്ങളും സജ്ജമാക്കിയത്. എരുമേലി വഴി വരുന്ന തീർഥാടകർക്ക് വൈകിട്ട് നാലിന് ശേഷം യാത്ര ചെയ്യാൻ അനുമതിയില്ല. ഈ സമയത്തിനുള്ളിൽ അടുത്ത സുരക്ഷിത സങ്കേതത്തിലെത്താൻ സാധിക്കുന്നവരെ മാത്രമേ ഓരോ പോയിന്റിൽ നിന്ന് കടത്തിവിടു. പമ്പ വരെ […]Read More
റായ്പൂർ: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറിലെ ഗ്രാമങ്ങളിൽ ആദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകളും ടെലിവിഷനും എത്തി. സുക്മ ജില്ലയിലെ പുവാർതിയിലാണ് രാജ്യം സ്വതന്ത്രമായി 78 വർഷത്തിനുശേഷം ടി വി എത്തിയത്. ഗ്രാമത്തിൽ നടന്ന പൊതുചടങ്ങിൽ ടി വി യിലൂടെ ദൂരദർശൻ പരിപാടി പ്രദർശിപ്പിച്ചു. വിദൂര മേഖലകളിലേക്ക് വികസനവും ക്ഷേമ പദ്ധതികളും എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകളും ഫാനുകളും വിതരണം ചെയ്തു.മാവോയിസ്റ്റ് ഭീഷണി ശക്തമായ മേഖലയിൽ ഏറ്റുമുട്ടലുകളും […]Read More
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിലെ എട്ടാoകിരീടത്തിൽ നോട്ടമിട്ട് കേരളത്തിന്റെ പടയാളികൾ ഇന്ന് നൈസാമിന്റെ മണ്ണിൽ പന്തുരുട്ടും. ആദ്യ കളിയിൽ നിലവിലെ റണ്ണറപ്പുകളും അഞ്ചു തവണ ജേതാക്കളുമായ ഗോവയാണ് എതിരാളി. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ രാവിലെ ഒമ്പതിനാണ് മത്സരം. ഗ്രൂപ്പിലെ കരുത്തരെ മറികടന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിന്റെ യുവ നിര.കഴിഞ്ഞ തവണ ഗോവയോടറ്റ പരാജയത്തിന് മറുപടി നൽകാനാണ് കേരളം ഒരുങ്ങുന്നതു്. ഗ്രൂപ്പ് ഘട്ടത്തിൽ 18 ഗോൾ […]Read More
എറണാകുളം: നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർഥിനി മരിച്ചു. പാലക്കാട് സ്വദേശിനി ആൻമേരിയാണ് (21) മരിച്ചത്. ഒരു വിദ്യാർഥി പരിക്കേറ്റ് ചികിത്സയിലാണ്. കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളായ ആൻമേരിയും അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽപ്പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.Read More
‘കോൺഗ്രസിൻ്റെ ഒരു കുടുംബം ഭരണഘടനയെ തകർത്തു. ഞാൻ ഒരു കുടുംബത്തെ പരാമർശിക്കുന്നു, കാരണം 75 വർഷത്തിൽ ഒരു കുടുംബം മാത്രമേ 55 വർഷമായി ഭരിച്ചിരുന്നുള്ളൂ. കുടുംബത്തിൻ്റെ മോശം ചിന്തകളും നയങ്ങളുമാണ് മുന്നോട്ട് കൊണ്ടുപോയത്’- മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭരണഘടന സ്ത്രീകളുടേത് കൂടിയാണ്. 75 കൊല്ലത്തെ യാത്ര ഉത്സവമായി ആഘോഷിക്കണം. അസാധാരണമായ യാത്രയാണിത്. ഭരണഘടനാ ശിൽപികളുടെ ആഗ്രഹം നിറവേറ്റി. രാജ്യ പുരോഗതിയ്ക്ക് അടിത്തറയായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ജനാധിപത്യ ഘടന […]Read More
തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 311.5 ഗ്രാം തൂക്കം വരുന്ന സ്വർണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമര്‍പ്പണം നടത്തിയത്. ഗുരുവായൂരപ്പന്റെ സോപാനത്ത് സ്വര്‍ണക്കിണ്ണം സമര്‍പ്പിക്കുകയായിരുന്നു. നിവേദ്യ കിണ്ണത്തിന് ഏകദേശം 38.93 പവന്‍ തൂക്കം വരും. 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ സ്വര്‍ണക്കിണ്ണം ഏറ്റുവാങ്ങി. ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ കെ കെ സുഭാഷ്, പ്രസാദിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. വഴിപാടുകാര്‍ക്ക് ഗുരുവായൂരപ്പന് ചാര്‍ത്തിയ […]Read More
IFFK യിൽ പ്രദർശിപ്പിച്ച1847-ൽ വിയന്നയിൽ നടക്കുന്ന സിനിമയാണ് (SEMMEL WElS 2024), ഒരു പകർച്ചവ്യാധി പടർന്ന് പിടിക്കുമ്പോൾ അതിനെ കണ്ടെത്തുകയും അതിന് പ്രതിവിധി കണ്ടെത്താൻ ശ്രമിക്കുന്ന സെമ്മൽ വീസ് എന്ന ഡോക്ടറിൻ്റെ ജീവിതവും അദ്ദേഹം അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളുമാണ് ഇതിവൃത്തം. കഥാപരമായി ഒരു മെലോഡ്രാമ പരിവേഷം ഉണ്ടെങ്കിലും ഛായാഗ്രഹണമേന്മ യുള്ള ഒരു സിനിമയാണിത്. വൈദ്യമേഖലയുമായി ബന്ധപ്പെട്ട ഒരു തീമിന് സൗന്ദര്യപരമായ ഛായാഗ്രഹണ ശൈലി ഉചിതമാണോ എന്ന സംശയനിവാരണത്തിന് ഉതകും വിധമാണ് ഇതിൻ്റെ ഛായാഗ്രഹണം നൽകിയിരിക്കുന്നത്. ബാക്ക് ലൈറ്റിൻ്റെയും Side […]Read More
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് അബ്ബാസ് മാർപാപ്പയോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായി വെള്ളിയാഴ്ച രാവിലെ അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. ഓരോ തവണയുമുള്ള കൂടിക്കാഴ്ചയും പഴയ സുഹൃത്തിനെ കണ്ടു മുട്ടുന്നതു പോലെയാണ്. ഗാസയിൽ ഇരകളാക്കപ്പെടുന്ന പലസ്തീൻകാരോട് മാർപാപ്പ ഐക്യദാർഢ്യമേകുന്നതിന് നന്ദി പറയുന്നതായും അബ്ബാസ് […]Read More
തിരുവനന്തപുരം: ഹൃദയത്തോട് ചേർത്തു പിടിക്കാൻ ഇനി ഏഴു ദിവസം. മടുപ്പില്ലാത്ത വെള്ളിത്തിരക്കാഴ്ചകളുമായി ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെ വരവേറ്റ് തലസ്ഥാന നഗരം. വെള്ളിയാഴ്ച വൈകിട്ട് നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ 29-ാമത് കേരള – രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിച്ചു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയായി. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് സമഗ്ര സംഭാവനാ പുരസ്കാരം മുഖ്യമന്ത്രി […]Read More
സിംഗപ്പൂർ: ഡിങ് ലിറെൻ യഥാർഥ ചാമ്പ്യനെന്ന് ഡി ഗുകേഷ്. ലോക ചെസ് കിരീടം ഏറ്റുവാങ്ങിയ സമാപന ചടങ്ങിലാണ് പുതിയ ലോക ചാമ്പ്യന്റെ പ്രതികരണം. മികച്ച പോരാട്ടമാണ് ഡിങ് കാഴ്ചവച്ചത്. പൊരുതി നിൽക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഗുകേഷിനെ ഡിങ്ങിന്റെ ആരാധകനാക്കിയത്. ട്രോഫിയും സ്വർണമെഡലും പാരിതോഷികമായി 11.45 കോടി രൂപയും ഏറ്റുവാങ്ങി. അവസാന ഗെയിമിൽ 58 നീക്കത്തിൽ വീഴ്ത്തിയാണ് പതിനെട്ടുകാരനായ ഗുകേഷ് പ്രായം കുറഞ്ഞ ലോക ചാമ്പ്യനായത്. 55-ാം നീക്കത്തിൽ തേരിനെ മാറ്റിയതിലുള്ള അബദ്ധമാണ് […]Read More