കൊച്ചി:രാജ്യത്തെ ശതകോടീശ്വരൻമാരുടെ ആകെ ആസ്തി 90, 950 കോടി ഡോളർ.ആസ്തി 42.1 ശതമാനം ഉയർന്നു. ഇന്ത്യ ശതകോടീശ്വരൻ മരുടെ ലോകത്തിലെ മൂന്നാമത്തെ വലിയ കേന്ദ്രമായെന്ന് സ്വിറ്റ്സർലന്റ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സാമ്പത്തിക സേവന കമ്പനി യുബിഎസിന്റെ പുതിയ ബില്യണയേഴ്സ് അംബീഷൻസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടു പ്രകാരം ഇന്ത്യയിൽ 185 ശതകോടീശ്വരൻ മരുണ്ട്.ആദ്യ രണ്ടു സ്ഥാനങ്ങളിൽ 835 ശതകോടീശ്വരൻമാരുള്ള അമേരിക്കയും 427 പേരുള്ള ചൈനയുമാണ്.ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ 21 ശതമാനം വർധിച്ചു. 32 പേരാണ് ഈ നിരയിൽ […]Read More
ഭുവനേശ്വർ:ഹൈജമ്പിൽ വെങ്കലമെഡലുമായി മടങ്ങുമ്പോൾ കേദാർനാഥിന് ഒരു സങ്കടം ബാക്കി. സ്വന്തമായി വീടില്ല. കോട്ടയം ജില്ലയിലെ മുണ്ടക്കയം വണ്ടൻതാലിൽ വാടക വീട്ടിലാണ് എട്ടംഗ കുടുംബം കഴിയുന്നത്. വർഷങ്ങൾക്കു മുൻപ് ദേശിയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 16 പെൺകുട്ടികളുടെ ഹൈജമ്പിൽ വെള്ളി നേടിയ ബിനോഭമോളുടെയും കെ വി സനീഷിന്റെയും മകനാണ്. ബിനോഭ കോരുത്തോട് സികെഎംകെഎംഎച്ച് എസ്എസിന്റെ താരമായാരുന്നു. പത്തനംതിട്ട മണിയാർ പൊലീസ് എ ആർ ക്യാമ്പിലെ മെസ് ജീവനക്കാരനാണ് സനീഷ്. ബിനോഭ സ്വകാര്യ സ്കൂളിൽ പരിശീലകയായി ജോലി നോക്കുന്നു. […]Read More
തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്‌കാരവിവരം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ്. 2022ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ ചെയർമാനും, ഗായിക കെ എസ് ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപന ഭരണാധികാരികളെ തിങ്കളാഴ്ച വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. പാലിയേറ്റീവ് പ്രവർത്തനം ഏകോപിപ്പിക്കാനും, മാലിന്യമുക്തനവകേരളം സാധ്യമാക്കാനും, അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ് യോഗം. മാർച്ച് 30 ഓടെ കേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും. അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയെല്ലാം ഹരിതാഭമാക്കുകയാണ് ലക്ഷ്യം. രോഗികൾ,വയോജനങ്ങൾ, ഭിന്നശേഷി ക്കാർ എന്നിങ്ങനെ എല്ലാവരും ഉൾക്കൊള്ളുന്ന എപിഎൽ, ബിപിഎൽ […]Read More
സിംഗപ്പൂർ: പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാകാനുള്ള ഇന്ത്യയുടെ ഡി ഗുകേഷിന്റെ നീക്കത്തിൽ നിർണായക ചുവടുവയ്പ്. പതിനൊന്നാം ഗെയിമിൽ നിലവിലെ ജേതാവ് ചൈനയുടെ ഡിങ് ലിറെനെ തോൽപ്പിച്ച് ആദ്യമായി മുന്നിലെത്തി. 29 നീക്കത്തിലാണ് പതിനെട്ടുകാരന്റെ വിജയം. പതിനൊന്ന് കളിയിൽ ആറ് പോയിന്റുള്ള ഗുകേഷിന് ബാക്കിയുള്ള മൂന്നു കളിയിൽ ഒന്നര പോയിന്റ് ലഭിച്ചാൽ ചാമ്പ്യനാകാം. ഡിങ്ങിന് അഞ്ചു പോയിന്റുണ്ട്. 14 ഗെയിമിൽ ആദ്യം ഏഴരപോയിന്റ് നേടുന്ന കളിക്കാരനാണ് കിരീടം.Read More
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ അപ്രതീക്ഷമായി പട്ടം ഉയർന്ന് പൊങ്ങിയതോടെ വിമാന സർവീസുകളുടെ ലാൻഡിങ് മുടങ്ങി. ശനിയാഴ്ച രാവിലെ ലാൻഡിങ്ങിനായുള്ള സിഗ്നൽ കിട്ടിയ ഒമാൻ എയർവേയ്സ് വിമാനം റൺവേയിലിറങ്ങാൻ തുടങ്ങുന്നതിനിടെയാണ് പട്ടം പറക്കുന്നതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒടുവിൽ എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശപ്രകാരം വിമാനം ചാക്ക ഭാഗത്തേക്കുള്ള റൺവേയിലേക്ക് ഇറക്കി. പല സർവിസുകളുടെയും ലാൻഡിങ് ചാക്ക ഭാഗത്തെ റൺവേയിലേക്ക് മാറ്റണ്ടി വന്നു. വിമാനത്താവളത്തിന്റെ ചുറ്റളവിൽ പട്ടം,ബലൂണുകൾ പറത്താൻ പാടില്ലെന്ന് […]Read More
കൊച്ചി: നടൻ ദിലീപും സംഘവും വിഐപി പരിഗണനയിൽ ശബരിമല ദർശനം നടത്തിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദമായ സത്യവാങ്മൂലം നൽകും. ശബരിമല സ്‌പെഷ്യൽ കമ്മീഷണറും വിശദമായ റിപ്പോർട്ട് നൽകും. ദേവസ്വം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉൾപ്പടെ നാല് പേർക്കെതിരെ നടപടിയെടുത്തതായി എക്‌സിക്യൂട്ടീവ് ഓഫീസർ ഹൈക്കോടതിയെ അറിയിക്കും. ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. നടൻ ദിലീപിനൊപ്പം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും […]Read More
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിഎമ്മിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിൻ്റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രഹസനമാകും. സിബിഐ […]Read More
സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദും കുടുംബവും മോസ്കോയിലെന്ന് റിപ്പോർട്ട്. റഷ്യ അഭയം നൽകിയെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമമായ TASS റിപ്പോർട്ട് ചെയ്തു. മാനുഷിക പരിഗണന കണക്കിലെടുത്താണ് അഭയം നൽകിയതെന്ന് റഷ്യൻ വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ അദ്ദേഹത്തിൻ്റെ സർക്കാർ അട്ടിമറിക്കപ്പെടുകയും അസദ് രാജ്യം വിടുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അസദും കുടുംബവും എവിടെയന്നത് സംബന്ധിച്ച സസ്പെൻസ് അവസാനിച്ചിരിക്കുകയാണ്. സിറിയയിലെ റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ നിലവിൽ ഗുരുതരമായ ഭീഷണിയൊന്നും ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. […]Read More
കൊച്ചി:തീരപ്രദേശത്തെ ദുർബല ജനവിഭാഗങ്ങൾക്ക് ഭീഷണിയായി സംസ്ഥാനത്ത് കടൽക്ഷോഭം വലിയ തോതിൽ വർധിക്കുന്നതായി കുഫോസ് പഠനം. 2012 മുതൽ 2023 വരെ കേരളത്തിലെ തീർപ്രദേശങ്ങളിൽ നടന്ന 684 കടൽക്ഷോഭങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ഈ കണ്ടെത്തൽ.പ്രധാന കടൽക്ഷോഭ ഇടങ്ങളും തിരിച്ചറിഞ്ഞു.പന്ത്രണ്ടു വർഷത്തെ പഠനകാല യളവിലെ കടൽക്ഷോഭത്തിൽ മൂന്നിരട്ടി വർധനയുണ്ടായതായി കണ്ടെത്തി.ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ.കണ്ണൂർ, കാസർകോട് ജില്ലകളിൽ കടൽക്ഷോഭം വളരെ കുറവായിരുന്നു.Read More