ഗുജറാത്തിൽ ജാഗ്വാർ യുദ്ധവിമാനം തകർന്ന് പരിക്കേറ്റ വ്യോമസേന പൈലറ്റ് മരിച്ചതായി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്)യുടെ പ്രസ്താവന. അപകടത്തിൽ നിന്ന് സുരക്ഷിതമായി പുറത്തേക്ക് ചാടിയ മറ്റൊരു പൈലറ്റ് ജാംനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിശീലന ദൗത്യത്തിലായിരുന്ന യുദ്ധവിമാനം ബുധനാഴ്ച രാത്രി 9.30 ഓടെ ജാംനഗർ നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള സുവർദ ഗ്രാമത്തിന് സമീപം തകർന്നുവീണു. അപകടത്തെത്തുടർന്ന് പഴകിയ ജാഗ്വാർ വിമാനം കഷണങ്ങളായി പൊട്ടി തീഗോളമായി മാറിയതായി സൈറ്റിൽ നിന്നുള്ള വീഡിയോകൾ കാണിച്ചു. അപകടത്തിൽ സാധാരണക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് […]Read More
നിരവധി രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ്, ഇന്ത്യയ്ക്ക് 26% തീരുവ.
വാഷിങ്‌ടണ്‍: ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 26 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യയ്‌ക്കു മേല്‍ ചുമത്തുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ അമേരിക്കൻ ഉത്‌പന്നങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന താരിഫുകൾ പട്ടികപ്പെടുത്തിയാണ് ഇന്ത്യയ്‌ക്കെതിരെ തിരിച്ചും തീരുവ ചുമത്തിയത്. ഓരോ രാജ്യത്തിനും അമേരിക്ക ചുമത്തിയ തീരുവയുടെ കണക്കും പുറത്തുവിട്ടിട്ടുണ്ട്. ട്രംപ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്‌ട്ര തലത്തില്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. 52 ശതമാനം തീരുവയാണ് അമേരിക്കൻ ഉത്‌പന്നങ്ങൾക്ക് […]Read More
ന്യൂഡല്‍ഹി: 12 മണിക്കൂർ നീണ്ട മാരത്തൺ ചർച്ച, കേന്ദ്രത്തിനും പ്രതിപക്ഷത്തിനും ഇടയിൽ തുടർച്ചയായ അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും നീണ്ട ചർച്ചകൾ, ഒന്നിലധികം ചോദ്യങ്ങളിൽ വോട്ടെടുപ്പ് – വഖഫ് (ഭേദഗതി) ബിൽ, 2025 ഒടുവിൽ പാസാക്കുന്നതിന് മുമ്പ് ലോക്‌സഭ ഒരു വലിയ നാടകീയതയ്ക്ക് സാക്ഷ്യം വഹിച്ചു. അനുകൂലമായി 288 വോട്ടുകളും എതിർത്ത് 232 വോട്ടുകളും ലഭിച്ചതോടെ, അർദ്ധരാത്രി വരെ നീണ്ടുനിന്ന നീണ്ട നിരവധി ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷം ബിൽ പാസായി, ഇപ്പോൾ രാജ്യസഭയിൽ ഒരു പരീക്ഷണത്തെ അഭിമുഖീകരിക്കുന്നു. 2013-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള […]Read More
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവം എട്ടു മുതൽ 11 വരെ കോതമംഗലത്ത് നടക്കും. 59 കലാ മത്സരങ്ങളും 118 കായിക മത്സരങ്ങളും അരങ്ങേറുമെന്ന് സംസ്ഥാന യുവജന ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആറാം തീയതി വൈകിട്ട് ആറ് മണിക്ക് ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന പ്ര പ്രദർശനം ആന്റണി ജോൺ എംഎൽഎ യും ഏഴിന് വൈകിട്ട് നാലിന് “നോ പറയാം […]Read More
പാലക്കാട്: വേനലവധിക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. എസ്എംവിടി ബംഗളുരു – കൊച്ചുവേളി എക്സ്പ്രസ് (06555 )പ്രതിവാര സ്പെഷ്യൽ നാലു മുതൽ മെയ് 30 വരെ സർവീസ് നടത്തും. വെള്ളിയാഴ്ച രാത്രി 10 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച പകൽ രണ്ടിന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി- എസ്എംവിടി ബംഗളുരു എക്സ്പ്രസ് (06556)പ്രതിവാര സ്പെഷ്യൽ ഏപ്രിൽ ആറു മുതൽ ജൂൺ ഒന്നുവരെ ഞായറാഴ്ച കളിൽ സർവീസ് നടത്തും. പകൽ 2.15 ന് പുറപ്പെട്ട് ഞായർ […]Read More
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച. സമരം ആരംഭിച്ചശേഷം ഇത് മൂന്നാമത്തെ തവണയാണ് ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുമെന്നും സമരം ചെയ്യുന്ന ആശമാര്‍ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ലഭ്യമായാല്‍ മാത്രമെ പിന്മാറുകയുള്ളൂവെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. പ്രഖ്യാപനങ്ങളോ ഉറപ്പുകളോ അല്ല വേണ്ടതെന്നും മിനി പ്രതികരിച്ചു. അതേസമയം, ആശമാരുടെ […]Read More
വഖഫ് നിയമസഭേഗദതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു. വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തെ അതി ശക്തമായി തന്നെ വിമർശിച്ചായിരുന്നു കിരൺ റിജ്ജു പ്രതിരോധം തീർത്തത്. ലോക്‌സഭയിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിനിടെ കേന്ദ്രമന്ത്രി കിരൺ റിജിജു ഒരു സംവേദനാത്മക അവകാശവാദം നടത്തി. “നമ്മൾ ബിൽ അവതരിപ്പിച്ചില്ലായിരുന്നുവെങ്കിൽ, പാർലമെൻ്റ് കെട്ടിടം പോലും വഖഫ് സ്വത്തായി അവകാശപ്പെടുമായിരുന്നു,” അദ്ദേഹം അവകാശപ്പെട്ടു. “നമ്മൾ നല്ല പരിഷ്കാരങ്ങൾ അവതരിപ്പിക്കുമ്പോൾ, […]Read More
വിവാദങ്ങള്‍ക്കിടെ മോഹന്‍ ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയേറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് 24 സീനുകളാണ് ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയത്. ചിത്രത്തിലെ വില്ലന്‍ ബജ് രംഗി അഥവാ ബല്‍രാജ് എന്ന പേര് മാറ്റി ബല്‍ദേവാക്കി മാറ്റി. ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഗുജറാത്ത് കലാപകാലത്തിന്‍റെ വര്‍ഷവും വെട്ടിമാറ്റി. ബില്‍ക്കീസ് ബാനുവിന്‍റേത് അടക്കം സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുള്ള ഭാഗങ്ങള്‍ മുഴുവന്‍ സിനിമയില്‍ നിന്നും വെട്ടിമാറ്റി. ഇന്നലെ (ഏപ്രില്‍ 1) രാത്രിയാണ് റീ എഡിറ്റഡ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. […]Read More
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം കുടുങ്ങിക്കിടക്കാനിടയായതിൽ നാസയ്ക്കും സ്റ്റാർ ലൈനിനുമടക്കം എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് സുനിത വില്യംസും ബുചച് വിൽമോറും. എന്നൽ ആരെയും കുറ്റപ്പെടുത്താനില്ല.അപ്രതീക്ഷിതമായി ഉണ്ടായ സാഹചര്യത്തിലാണ് നിലയത്തിൽ ഇത്രയും ദിവസം കഴിയേണ്ടി വന്നത്. ബഹിരാകാശ ദൗത്യങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഇനിയും പ്രതീക്ഷിക്കണം. എന്നാൽ ഇതിനെ നേരിടാനുള്ള സാങ്കേതിക മികവാണ് പ്രധാനം. ഇത് വലിയ പാഠമാണ്. നിലവിൽ തങ്ങളുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാണ്. ബഹിരാകാശത്തു നിന്ന് മടങ്ങിയെത്തിയ ശേഷം ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. […]Read More
പുത്തൻ കരുത്തിൽ ഡിഫൻഡർ ഒക്ട കൊച്ചി:ലാൻഡ് റോവർ പുതിയ എസ്‌യുവി ഡിഫൻഡർ ഒക്ട പുറത്തിറക്കി.ഏതു ഭൂപ്രദേശവും കീഴടക്കാൻ പുത്തൻ കരുത്തിൽ എന്ന വിശേഷണത്തോടെയാണ് ഈ വാഹനം എത്തിക്കുന്നത്. 4.4 ലിറ്റർ ട്വിൻ ടർബോ മൈൽഡ് ഹൈബ്രിഡ് വി 8 എൻജിനാണ് ഇതിന്റെ കരുത്ത്. 467 കിലോവാട്ടും 750 എൻഎം 1വരെ ടോർക്കുമുള്ള ഈ വാഹനം നാല് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും ഉയർന്ന റൈഡ് ഹൈറ്റ്, മാറ്റംവരുത്തിയ ബംബറുകൾ, മെച്ചപ്പെടുത്തിയ അണ്ടർബോഡി പരിരക്ഷ എന്നിവയുള്ളതിനാൽ ദുർഘടമായ […]Read More